തുഷാര്‍ വെള്ളാപ്പള്ളിക്ക് താക്കീതുമായി വെള്ളാപ്പള്ളി നടേശന്‍.

136 0

ആലപ്പുഴ: വനിതാ മതിലിനോട് നിസ്സഹകരണം തുടരുന്ന തുഷാര്‍ വെള്ളാപ്പള്ളിക്ക് താക്കീതുമായി വെള്ളാപ്പള്ളി നടേശന്‍. വനിതാ മതിലിനോട് സഹകരിച്ചില്ലെങ്കില്‍ എസ്‌എന്‍ഡിപിയില്‍ നിന്ന് പുറത്ത് പോകേണ്ടി വരുമെന്നാണ് സംഘടന ജനറല്‍ സെക്രട്ടറിയായ വെള്ളാപ്പള്ളി ഇന്ന് ആലപ്പുഴയില്‍ വ്യക്തമാക്കിയത്.

ബിഡിജെഎസ് ഇതുവരെ വനിതാ മതിലിനെ എതിര്‍ത്തിട്ടില്ല. ആണത്തവും മാന്യതയുമുണ്ടായിരുന്നെങ്കില്‍ മുഖമന്ത്രി വിളിച്ച യോഗത്തില്‍ എന്‍എസ്‌എസ് പങ്കെടുക്കണമായിരുന്നെന്നും വെള്ളാപള്ളി നടേശന്‍ അഭിപ്രായപ്പെട്ടു.ബിജെപി ഉള്‍പ്പടേയുള്ള ഹൈന്ദവ പശ്ചാത്തലമുള്ള സംഘടനകളേയും ഒപ്പം ഇതരമതസംഘടനകളേയും നവോത്ഥാനകൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി.

വനിതാ മതിലിനോട് വെള്ളാപ്പള്ളി നടേശന്‍ തുടക്കത്തില്‍ തന്നെ അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നതെങ്കിലും മകനും ബിഡിജെഎസ് നേതാവുമായ തുഷാര്‍ വെള്ളാപ്പള്ളി ബിജെപിക്കൊപ്പം ചേര്‍ന്ന് വനിതാ മതിലിനെ എതിര്‍ത്ത് വരികയായിരുന്നു

Related Post

അഡ്വ. കെ. ജയന്ത്​ കെ.പി.സി.സി സെക്രട്ടറി സ്​ഥാനം രാജിവെച്ചു

Posted by - Jun 8, 2018, 08:17 am IST 0
കോണ്‍ഗ്രസിന്റെ രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന്​ നല്‍കാനുള്ള നേതൃത്വത്തി​ന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച്‌​ അഡ്വ. കെ. ജയന്ത്​ കെ.പി.സി.സി സെക്രട്ടറി സ്​ഥാനം രാജിവെച്ചു. രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന്…

എംഐ ഷാനവാസ് എംപിയ്ക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി

Posted by - Nov 21, 2018, 09:19 pm IST 0
ഇന്നു പുലര്‍ച്ച ചെന്നൈയില്‍ അന്തരിച്ച കെപിപിസി വര്‍ക്കിംഗ് പ്രസിഡന്‍റും വയനാട് എംപിയുമായി എം ഐ ഷാനവാസിന്‍റെ മൃതദേഹം എറണാകുളം ടൗണ്‍ ഹാളില്‍ പൊതു ദര്‍ശനത്തിന് വച്ചിരിക്കുകയാണ്. സംസ്കാരം…

സാവിത്രി ഭായ്‌ ഫൂലെ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു

Posted by - Dec 26, 2019, 03:41 pm IST 0
ന്യൂഡല്‍ഹി: ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സാവിത്രി ഭായ്‌ ഫൂലെ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. കോണ്‍ഗ്രസ് നേതൃത്വം തന്റെ അഭിപ്രായങ്ങൾ ഗൗനിക്കുന്നില്ലെന്ന്  ആരോപിച്ചാണ് രാജി. സ്വന്തം പാര്‍ട്ടി…

സിപിഎമ്മിനെ വിമര്‍ശിച്ച്‌ കുമ്മനം രാജശേഖരന്‍

Posted by - Apr 21, 2018, 04:31 pm IST 0
കോട്ടയം: സിപിഎമ്മിനെ വിമര്‍ശിച്ച്‌ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കോണ്‍ഗ്രസുമായി ധാരണയാകാം സഖ്യമില്ല എന്ന് പറയുന്ന സിപിഎം ഇത് രണ്ടും തമ്മിലുള്ള വ്യത്യാസമെന്താണെന്ന് ജനങ്ങളോട് വിശദീകരിക്കണമെന്നും…

വയനാട്ടിൽ രാഹുൽ; ആവേശത്തോടെ യുഡിഎഫ്

Posted by - Apr 1, 2019, 03:04 pm IST 0
വയനാട്: രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാർത്ഥിയായതോടെ ബൂത്ത് കമ്മിറ്റികള്‍ സജീവമാക്കുന്നതിന്‍റെ തിരക്കിലാണ് യുഡിഎഫ് നേതാക്കള്‍. രാത്രി വൈകിയും പലയിടങ്ങളിലും ബൂത്ത് കമ്മിറ്റി രൂപീകരണയോഗങ്ങള്‍ നടന്നു.  മൂന്ന് ദിവസത്തിനുള്ളില്‍…

Leave a comment