മുംബൈ: 2014 ല്‍ തെരഞ്ഞെടുപ്പ് മത്സരിക്കുമ്പോള്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ക്രിമിനല്‍ കേസുള്ള കാര്യം മറച്ചു വച്ചതിന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് സുപ്രീംകോടതിയുടെ നോട്ടീസ്. സാമൂഹ്യപ്രവര്‍ത്തകനും അഭിഭാഷകനുമായ സതിഷ് ഉകേയുടെ ഹരജിയിലാണ് കോടതി നടപടി.
1951 ലെ ജനപ്രാതിനിധ്യ നിയമ പ്രകാരം തെറ്റായ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനു മുന്നില്‍ സമര്‍പ്പിക്കുന്നത് കുറ്റകരമാണെന്ന ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി. നാമനിര്‍ദേശ പത്രികയില്‍ ക്രിമിനല്‍ കേസുകള്‍ കാണിക്കാതിരുന്ന ഫഡ്നാവിസിനെ അയോഗ്യനാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗേയ്, ജസ്റ്റിസുമാരായ എസ്.കെ കൗള്‍, കെ.എം ജോസഫ് എന്നിവരടങ്ങിയെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.