ഹര്‍ത്താലില്‍ വളഞ്ഞ് തീര്‍ത്ഥാടകര്‍ 

62 0

ചെങ്ങന്നൂര്‍: സംസ്ഥാനത്ത് ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താല്‍ ചെങ്ങന്നൂരില്‍ തീര്‍ത്ഥാടകരെ ബാധിക്കുന്നു. ഒന്നര മണിക്കൂറായി ചെങ്ങന്നൂരില്‍ നിന്ന് പമ്ബയിലേക്ക് കെഎസ്‌ആര്‍ടിസി ബസ് സര്‍വീസ് നടത്തിയില്ല. ടാക്സി വിളിച്ചാണ് തീര്‍ത്ഥാടകര്‍ നിലയ്ക്കല്‍ വരെ പോകുന്നത്. പമ്ബയിലേക്ക് പോയ 19 ബസുകള്‍ തിരിച്ചെത്താത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണം.

അതിനിടെ, പാലക്കാട് കെഎസ്‌ആര്‍ടിസി ഡിപ്പോയ്ക്ക് മുന്നില്‍ നിര്‍ത്തിയിട്ട 3 ബസ്സുകളുടെ ചില്ലുകള്‍ തകര്‍ത്തു. അതേസമയം, കോഴിക്കോട്ട് നിന്ന് കെഎസ്‌ആര്‍ടിസി ബസുകള്‍ സര്‍വീസ് തുടങ്ങി. പൊലീസ് സംരക്ഷണയില്‍ കോണ്‍വോയ് അടിസ്ഥാനത്തിലാണ് സര്‍വീസ്. ബാംഗ്ലൂര്‍, സുല്‍ത്താന്‍ ബത്തേരി , മാനന്തവാടി എന്നിവിടങ്ങളിലേക്ക് ബസുകള്‍ പുറപ്പെട്ടു.

വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍. ബിജെപി സമരപ്പന്തലിനു സമീപം ആത്മഹത്യാശ്രമം നടത്തിയ തിരുവനന്തപുരം സ്വദേശി വേണുഗോപാലന്‍ നായര്‍ മരിച്ചതിനെ തുടര്‍ന്നാണ് ഹര്‍ത്താല്‍.

Related Post

ശബരിമലയില്‍ നിരോധനാജ്ഞ നീട്ടി 

Posted by - Nov 26, 2018, 08:45 pm IST 0
പത്തനംതിട്ട: ശബരിമലയില്‍ നിരോധനാജ്ഞ നീട്ടുന്നതായി പത്തനംതിട്ട ജില്ലാ കളക്ടര്‍ പി ബി നൂഹ് ഉത്തരവിറക്കി. ഇതനുസരിച്ച്‌ നവംബര്‍ 30 വരെയാണ് സന്നിധാനം, പമ്ബ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍…

ശബരിമല യുവതീപ്രവേശനം ; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു വേണ്ടി ആര്യാമ സുന്ദരം ഹാജരാകും 

Posted by - Nov 9, 2018, 09:20 pm IST 0
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിധിയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു വേണ്ടി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ ആര്യാമ സുന്ദരം ഹാജരാകുമെന്നു പ്രസിഡന്റ് എ. പത്മകുമാര്‍. യുവതീപ്രവേശന വിധിയുമായി…

എന്‍എസ്‌എസ് ക്യാമ്പിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Posted by - Dec 27, 2018, 04:36 pm IST 0
പാലക്കാട്: പാലക്കാട് എന്‍എസ്‌എസ് ക്യാമ്പിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. പാലക്കാട് നടുവട്ടം ജനത ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയായ റിസ്വാനാണ് മുങ്ങി മരിച്ചത്.  

നിരീക്ഷണ സമിതി ഇന്ന് ആദ്യയോഗം ഇന്ന്

Posted by - Dec 2, 2018, 07:51 am IST 0
കൊച്ചി : ശബരിമല തീര്‍ത്ഥാടനം സുഗമമാക്കാന്‍ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി ഇന്ന് ആദ്യയോഗം ചേരും. ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് സമിതിയുടെ ആദ്യയോഗം. ആലുവയില്‍ തിരുവിതാംകൂര്‍ ദേവസ്വം…

കേരളത്തിൽ കാലവർഷം ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Posted by - Apr 16, 2019, 10:50 am IST 0
ന്യൂഡൽഹി: കൊടും ചൂടിൽ ഉരുകുന്ന കേരളത്തിന് ആശ്വാസമായി കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്‍റെ പ്രവചനം. ഇക്കൊല്ലത്തെ കാലവർഷം വൈകില്ലെന്നും കനത്ത മഴ ലഭിക്കുമെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു.  രാജ്യത്ത്…

Leave a comment