വേണുഗോപാലന്‍ നായരുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

65 0

തിരുവനന്തപുരം: ബിജെപി സമരപന്തലിന് സമീപം ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായരുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കളുടെ മൊഴി വിശദമായി രേഖപ്പെടുത്തും. ശബരിമല പ്രശ്‌നം തന്നെയാണ് ആത്മഹത്യക്ക് കാരണമെന്നാണ് ബന്ധുക്കളില്‍ ചിലര്‍ പറയുന്നത്. എന്നാല്‍ അന്വേഷണം വേണമെന്ന് ദേവസ്വമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

മറ്റ് പ്രേരണകളൊന്നുമില്ലെന്നും സ്വയം എടുത്ത തീരുമാനമാണെന്നുമാണ് മരണമൊഴി. ഈ സാഹചര്യത്തിലാണ് പൊലീസ് വിശദമായ അന്വേഷണം നടത്തുന്നത്. മരണമൊഴി ഇന്ന് പൊലീസ് മജിസ്‌ട്രേറ്റില്‍ നിന്ന് വാങ്ങും. മുട്ടടയിലെ സഹോദരന്റെ വീട്ടിലുണ്ടായിരുന്ന വേണുഗോപാലന്‍ നായര്‍ ഒരു ഓട്ടോയില്‍ സെക്രട്ടറിയേറ്റിന് മുന്നിലെത്തി എന്ന വിവരമാണ് പൊലീസിന് കിട്ടിയത്.

ഓട്ടോ കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുകയാണ്. കത്തിക്കാന്‍ ഉപയോഗിച്ച്‌ മണ്ണെണ്ണ എവിടെ നിന്നും കിട്ടിയെന്നും അന്വേഷിക്കുന്നുണ്ട്. അതേസമയം,വേണുഗോപാലന്‍ നായരുടെ ആത്മഹത്യയില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്ത് ബിജെപി ഹര്‍ത്താല്‍ ആരംഭിച്ചു.

Related Post

പിണറായി വിജയന്റെ അകമ്പടി വാഹനം ഇടിച്ച്‌ രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പരിക്കേറ്റു

Posted by - Jan 3, 2019, 01:52 pm IST 0
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അകമ്ബടി വാഹനം ഇടിച്ച്‌ രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പരിക്കേറ്റു. ഗുരുതര പരിക്കേറ്റ ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇതില്‍ കൊല്ലം…

മകനെ മരണത്തിന് വിട്ട് കൊടുക്കാതെ മരണം ഏറ്റ് വാങ്ങി ഒരു അച്ഛൻ: പാലോട് നടന്ന ഈ അപകടം ആരുടേയും കരളലിയിപ്പിക്കും  

Posted by - Apr 24, 2018, 08:12 am IST 0
പാലോട്: തിരുവനന്തപുരം പാലോട് നിന്ന് കഴിഞ്ഞ ദിവസമാണ് നാടിനെ വേദനിയിലാഴ്ത്തിയ അപകടം ഉണ്ടായത്. പിക് അപ് വാനിന്റെ നിയന്ത്രണം വിട്ട് കുഴിയിലേക്ക് വീണാണ് രാജേഷ് മരിച്ചത്. ആടിയുലഞ്ഞ…

കെ. സുരേന്ദ്രനെ പോലീസ് കസ്റ്റഡിയിലെടുത്തു

Posted by - Nov 17, 2018, 08:20 pm IST 0
പത്തനംതിട്ട: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ പോലീസ് കസ്റ്റഡിയിലെടുത്തു. ശബരിമലയിലേക്ക് പോകണമെന്ന ആവശ്യവുമായാണ് കെ സുരേന്ദ്രനും ബിജെപി നേതാക്കളും നിലയ്ക്കലില്‍ എത്തിയത്. ഇവിടെവെച്ച്‌ പോലീസുകാരുമായി…

പഞ്ചാബിലെ ഗുരുദാസ്പൂരിൽ  പടക്കനിർമ്മാണ  ഫാക്ടറിയിൽ സ്ഫോടനം

Posted by - Sep 4, 2019, 06:07 pm IST 0
ഗുദാസ്പൂർ, പഞ്ചാബ്: പഞ്ചാബിലെ ഗുരുദാസ്പൂരിലെ പടക്ക നിർമാണ ഫാക്ടറിയിൽ ഇന്ന് ഉണ്ടായ സ്‌ഫോടനത്തിൽ 10 പേർ മരിച്ചു. ഡസൻ കണക്കിന് പേർ കുടുങ്ങി കിടക്കുന്നുണെണ്ടു സംശയിക്കുന്നു  …

Leave a comment