ന്യൂഡല്‍ഹി: റഫാല്‍ ഇടപാടിലെ സുപ്രീംകോടതി വിധിയോടെ തനിക്കെതിരായ ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞതായി റിലയന്‍സ് കമ്യൂണിക്കേഷന്‍സ് ചെയര്‍മാന്‍ അനില്‍ അംബാനി. സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി അനില്‍ അംബാനി അറിയിച്ചു.
രാഷ്ട്രീയപ്രേരിതമായ വ്യാജ ആരോപണങ്ങളാണ് റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് റിലയന്‍സിനെതിരെ ഉയര്‍ന്നത്. രാജ്യത്തെ സുരക്ഷ പാലിക്കാന്‍ റിലയന്‍സ് പ്രതിജ്ഞാബദ്ധമാണ്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കമ്പനിയുടെ സഹകരണം തുടരും. ദസോയുമായുള്ള ഒാഫ്സെറ്റ് പാര്‍ട്നര്‍ഷിപ്പ് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.