മാരിയമ്മന്‍ കോവിലില്‍ ഭക്ഷ്യവിഷബാധ; മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി

189 0

മൈസൂര്‍ : മാരിയമ്മന്‍ കോവിലില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി. മൈസൂര്‍ ചാമരാജ നഗറിലെ കിച്ചുകുട്ടി ക്ഷേത്രത്തില്‍ നിന്നും പ്രസാദം കഴിച്ചവരാണ് മരിച്ചത്.

അവശരായ 72 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്. കൊല്ലഗലിലെയും മൈസൂരുവിലെയും ആശുപത്രികളിലാണ് ഇവര്‍ ചികിത്സയിലുള്ളത്.

നേരത്തേ ക്ഷേത്രം നടത്തിപ്പിനെ ചൊല്ലി ഇവിടെ രണ്ട് സംഘങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നതായാണ് അറിയാന്‍ സാധിച്ചത്. ഇതിനെ തുടര്‍ന്ന് പ്രസാദത്തില്‍ ആരെങ്കിലും വിഷം ചേര്‍ത്തതാണോ എന്ന സംശയവും പോലീസിനുണ്ട്. അതേസമയം സംഭവവുമായി ബന്ധപെട്ടു രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

മാരമ്മ ക്ഷേത്രത്തില്‍ പുതിയകെട്ടിടത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിന്റെ ഭാഗമായുള്ള കര്‍മ്മങ്ങള്‍ക്കൊടുവിലാണ് ഭക്തര്‍ക്ക് തക്കാളിച്ചോറും അവലും പ്രസാദമായി നല്‍കിയത്. മുന്‍പന്തിയിലുണ്ടായിരുന്ന എണ്‍പതോളംപേര്‍ പ്രസാദം കഴിച്ചെങ്കിലും പിന്നിലുണ്ടായിരുന്നവര്‍ ദുര്‍ഗന്ധംമൂലം ഉപേക്ഷിച്ചു. പിന്നീട് പ്രസാദം കഴിച്ച്‌ ഭക്തര്‍ക്ക് ഉച്ചയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ട് ഭക്തരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരു സ്ത്രീയും കുട്ടിയും വഴിമധ്യേ തന്നെ മരണപ്പെട്ടു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

Related Post

കനത്ത മഴ: സംഭവത്തില്‍ 19 മരണം

Posted by - Jul 13, 2018, 11:16 am IST 0
ഗാന്ധിനഗര്‍: ഗുജറാത്തില്‍ കനത്ത മഴ തുടരുന്നു. മഴക്കെടുതിയില്‍ 19 പേരോളം മരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആയിരത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. പലയിടത്തും വൈദ്യുതി ബന്ധം താറുമാറായിരിക്കുകയാണ്. പത്തോളം…

ജാര്‍ഖണ്ഡില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നവംബര്‍ 30 മുതല്‍ അഞ്ച് ഘട്ടങ്ങളായി: ഫലപ്രഖ്യാപനം ഡിസംബര്‍ 23 ന്

Posted by - Nov 1, 2019, 06:42 pm IST 0
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അഞ്ച് ഘട്ടങ്ങളായിട്ടാണ്  നടത്തുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നവംബര്‍ 30 നാണ് ഒന്നാംഘട്ടം. ഡിസംബര്‍ ഏഴ്,…

വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം മണിക്കൂറുകളോളം നിശ്ചലമാക്കി വ്യാജ ബോംബ് ഭീഷണി

Posted by - May 14, 2018, 12:28 pm IST 0
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം മണിക്കൂറുകളോളം നിശ്ചലമാക്കി വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച വിമാന ജീവനക്കാരന്‍ അറസ്റ്റില്‍. ഇന്‍ഡിഗോ എയര്‍ലൈന്‍സ് ജീവനക്കാരനായ കാര്‍തിക് മാധവ് ഭട്ടാണ്…

ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് പിന്തുണയുമായി മേധാ പട്കര്‍

Posted by - Nov 30, 2018, 04:35 pm IST 0
ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് പിന്തുണയുമായി സാമൂഹ്യ പ്രവര്‍ത്തകയും നര്‍മ്മദ ബചാവോ ആന്ദോളന്‍ സമര നായികയുമായ മേധാ പട്കര്‍. സ്ത്രീകളുടെ കൂടെ നിന്നതില്‍ സര്‍ക്കാരിന്റെ നിലപാടിനെ…

കര്‍ണാടകയില്‍ മൂന്ന് വിമത എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കി  

Posted by - Jul 25, 2019, 10:02 pm IST 0
ബെംഗളുരു: കര്‍ണാടകയില്‍ മൂന്ന് വിമത എംഎല്‍എമാരെ സ്പീക്കര്‍ കെ.ആര്‍. രമേശ് കുമാര്‍ അയോഗ്യരാക്കി. ഒരു സ്വതന്ത്ര എംഎല്‍എയെയും രണ്ട് കോണ്‍ഗ്രസ് വിമത എംഎല്‍എമാരെയുമാണ് അയോഗ്യരാക്കിയിരിക്കുന്നത്. സ്വതന്ത്ര എംഎല്‍എ…

Leave a comment