ബാഗല്‍കോട്ട്: കര്‍ണാടകയിലെ ബാഗല്‍കോട്ട് ജില്ലയില്‍ പഞ്ചസാര ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ അഞ്ചു പേര് മരിച്ചു. നാലു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മുദോലി താലൂക്കിലെ കുലാലി ഗ്രാമത്തിലാണ് സംഭവം. ബിജെപി എംഎല്‍എ മുരുഗേഷ് നിരാണിയുടെ ഉടമസ്ഥതയിലുള്ള ഫാക്ടറിയിലാണ് അപകടമുണ്ടായത്.
ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവമുണ്ടായത്. ബോയിലര്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിനു കാരണമായതെന്ന് സംശയിക്കുന്നു. പൊട്ടിത്തെറിയെ തുടര്‍ന്ന് ഫാക്ടറി പ്രവര്‍ത്തിച്ചിരുന്ന മൂന്നു നില കെട്ടിടം നിലംപതിക്കുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.