കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍മാരുടെ പിരിച്ചുവിടല്‍; പ്രതിസന്ധി പരിഹരിക്കുമെന്ന് ടോമിന്‍ തച്ചങ്കരി

159 0

തിരുവനന്തപുരം : താല്‍ക്കാലിക കണ്ടക്ടര്‍മാരുടെ പിരിച്ചുവിടല്‍ മൂലം കെഎസ്‌ആര്‍ടിസി പ്രതിസന്ധിയില്‍. എന്നാല്‍ പ്രതിസന്ധി പരിഹരിക്കുമെന്ന് എംഡി ടോമിന്‍ തച്ചങ്കരി വ്യക്തമാക്കി. സ്ഥിരം ജീവനക്കാരുടെ ജോലി സമയം കൂട്ടുമെന്നും അധിക ജോലിക്ക് അധിക വേതനം നല്‍കുമെന്നും തച്ചങ്കരി വ്യക്തമാക്കി. ലൈസന്‍സുള്ള മെക്കാനിക്കല്‍ ജീവനക്കാരെ കണ്ടക്ടര്‍മാരാക്കാന്‍ തീരുമാനിച്ചു. ജീവനക്കാരുടെ അവധിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായും തച്ചങ്കരി കൂട്ടിച്ചേര്‍ത്തു.

മുഴുവന്‍ താല്‍ക്കാലിക കണ്ടക്ടര്‍മാരെയും പിരിച്ചുവിട്ടതായി കെഎസ്‌ആര്‍ടിസി ഇന്ന് ഹൈക്കോടതിയെ അറിയിക്കും.എംഡിയാകും കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുക. പിരിച്ചുവിട്ടില്ലെങ്കില്‍ കെഎസ്‌ആര്‍ടിസിയുടെ തലപ്പത്തുളളവരെ മാറ്റുമെന്ന് കോടതി ഇന്നലെ മുന്നറിപ്പ് നല്‍കിയിരുന്നു. നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് താല്‍ക്കാലിക ജീവനക്കാരും ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിട്ടുണ്ട്. ഈ ഹര്‍ജികളില്‍ ഇന്ന് വാദം കേട്ടേക്കും.

Related Post

മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Posted by - Mar 11, 2018, 07:30 am IST 0
മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തിരുവനന്തപുരം മുതൽ കന്യാകുമാരി വരെ തെക്കൻ തീരത്തു കനത്ത കാറ്റിനു സാധ്യതയുണ്ടതെന്നും അതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥ…

സാങ്കേതിക സര്‍വകലാശാല എട്ട് പരീക്ഷകള്‍ മാറ്റിവെച്ചു

Posted by - Dec 30, 2018, 11:41 am IST 0
തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല ജനുവരി ഒന്നിന് നടത്താനിരുന്ന എട്ട് പരീക്ഷകള്‍ മാറ്റിവെച്ചു. വനിതാ മതിന്റെ പശ്ചാത്തലത്തിലാണ് നീക്കമെന്ന് അഭ്യൂഹമുണ്ട്.ബി.ടെക്, ബി.ആര്‍ക്, എം.ടെക്, എം.ആര്‍ക്, എം.സി.എ ഉള്‍പ്പെടെയുള്ള പരീക്ഷകളാണ്…

നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട

Posted by - Jul 5, 2018, 10:17 am IST 0
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. കണ്ണൂര്‍ സ്വദേശിയില്‍ നിന്നും നിന്ന് 1കിലോ.044 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. 13 കഷണമാക്കി മുറിച്ച്‌ എല്‍ഇഡി…

മെഡിക്കല്‍ കോളേജില്‍ രോഗികള്‍ക്ക് നിയന്ത്രണം

Posted by - May 26, 2018, 10:05 pm IST 0
കോഴിക്കോട്: നിപ്പയുടെ പശ്‌ചാത്തലത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗികളെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. മെഡിക്കല്‍ കോളജ് ആശുപത്രി ജീവനക്കാര്‍ക്ക് അവധി നല്‍കില്ല. സുരക്ഷയുടെ ഭാഗമായി പ്രോട്ടോക്കോള്‍ പ്രകാരമുള്ള…

ക്ഷേമപെന്‍ഷന്‍ കയ്യിട്ടുവാരിയിട്ടില്ല; ആരോപണങ്ങള്‍ക്ക് തെളിവ് നല്‍കിയാല്‍ അന്വേഷിക്കും; പിണറായി വിജയന്‍

Posted by - Dec 29, 2018, 08:00 pm IST 0
തിരുവനന്തപുരം: ബിജെപിക്കും ആര്‍എസ്‌എസിനും വേണ്ടി രാഹുല്‍ഗാന്ധിയെ കൊച്ചാക്കിയവരാണ് കേരളത്തിലെ കോണ്‍ഗ്രസുകാരെന്ന് പിണറായി വിജയന്‍. സ്ത്രീ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന സാഹചര്യമാണ് ഉള്ളത്. ഈ പ്രശ്നം ഉയര്‍ന്ന് വരാന്‍ ശബരിമലയിലെ…

Leave a comment