ശബരിമല ദര്‍ശനത്തിനായെത്തിയ യുവതികളെ തിരിച്ചിറക്കുന്നു

239 0

പത്തനംതിട്ട : ശബരിമല ദര്‍ശനത്തിനായെത്തിയ രണ്ടു മലയാളി യുവതികളെ തിരിച്ചിറക്കുന്നു. ക്രമസമാധാന പ്രശ്‌നം കാരണമാണ് ഇവരെ തിരിച്ചിറക്കുന്നതെന്ന് പൊലീസ് അറിയിച്ചു. ഇതിനിടെ യുവതികളില്‍ ഒരാള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. കനകദുര്‍ഗയ്ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. എന്നാല്‍ കനകദുര്‍ഗയ്ക്ക് ദേഹാസ്വാസ്ഥ്യമില്ലെന്നും പൊലീസ് തങ്ങളെ നിര്‍ബന്ധിച്ച്‌ തിരിച്ചിറക്കുകയാണെന്നും ബിന്ദു പറഞ്ഞു.

അതേസമയം യുവതികളെ മരക്കൂട്ടത്ത് തടഞ്ഞുവെച്ചിരിക്കുകയാണ്. ശരണം വിളികളുമായെത്തിയ പ്രതിഷേധക്കാരാണു യുവതികളെ തടഞ്ഞത്. നേരത്തെ അപ്പാച്ചിമേട്ടില്‍ ഇരുവരെയും തടഞ്ഞിരുന്നെങ്കിലും പൊലീസ് പ്രതിഷേധക്കാരെ ബലം പ്രയോഗിച്ചു നീക്കി.കനത്ത പൊലീസ് സുരക്ഷയിലാണു യുവതികള്‍ മലകയറിയത്. സുരക്ഷ ആവശ്യപ്പെട്ടിരുന്നില്ലെങ്കിലും നിലയ്ക്കലിലെത്തിയ ഇവര്‍ക്ക് പൊലീസ് സുരക്ഷ നല്‍കുകയായിരുന്നു.

Related Post

മുഖ്യമന്ത്രിക്കെതിരെ രാജ്യസഭയിൽ അവകാശ ലംഘനത്തിന് നോട്ടീസ്

Posted by - Jan 1, 2020, 12:34 am IST 0
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയതിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാജ്യസഭയില്‍ ജി.വി.എല്‍ നരസിംഹറാവു നോട്ടീസ് നൽകി . മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം…

മുംബൈ വിമാനത്താവളത്തിന്‍റെ പ്രധാന റണ്‍വെ ഇന്ന്​ മൂന്നു മണിക്കൂര്‍ അടച്ചിടും

Posted by - May 26, 2018, 01:35 pm IST 0
മുംബൈ: മുംബൈ ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തിന്‍റെ പ്രധാന റണ്‍വെ ഇന്ന്​ മൂന്നു മണിക്കൂര്‍ അടച്ചിടും. പ്രധാന റണ്‍വെ ഉപയോഗിക്കുന്നതിന് താല്‍കാലിക വിലക്ക് ഏര്‍പ്പെടുത്തിയത് വിമാനങ്ങളുടെ സമയക്രമത്തെ…

അമിത് ഷായ്ക്ക് ആഭ്യന്തരം; രാജ് നാഥ് സിംഗിന് പ്രതിരോധം; നിര്‍മല സീതാരാമന് ധനകാര്യം; എസ്.ജയശങ്കര്‍ വിദേശകാര്യം; മന്ത്രിമാര്‍ക്ക് വകുപ്പുകളായി  

Posted by - May 31, 2019, 07:39 pm IST 0
ഡല്‍ഹി: രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരില്‍ മന്ത്രിമാര്‍ക്കുള്ള വകുപ്പുകള്‍ പ്രഖ്യാപിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആഭ്യന്തര മന്ത്രിയാവും. ഒന്നാം മോദി സര്‍ക്കാരില്‍ ആഭ്യന്തരം കൈകാര്യം…

ഛത്തീസ്ഗഡിലെ മുഖ്യമന്ത്രി ആരെന്നതില്‍ ഇന്ന് തീരുമാനമുണ്ടായേക്കും

Posted by - Dec 15, 2018, 07:52 am IST 0
റായ്പൂര്‍: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉജ്ജ്വല വിജയം കരസ്ഥമാക്കിയ ഛത്തീസ്ഗഡിലെ മുഖ്യമന്ത്രി ആരെന്നതില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. 15 വര്‍ഷം തുടര്‍ച്ചയായി ബിജെപി ഭരിച്ച…

 മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരനെ ഇനി ട്രോളുന്നവര്‍ ജാഗ്രത

Posted by - May 26, 2018, 09:38 pm IST 0
തിരുവനന്തപുരം: മിസോറാം ഗവര്‍ണ്ണറായി നിയമിതനായ കുമ്മനം രാജശേഖരനെ ഇനി ട്രോളുന്നവര്‍ക്ക് കുരുക്ക് വീഴും. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ ട്രോളിയതിന്റെ ഓര്‍മ്മയില്‍ ഇനി ആവര്‍ത്തിച്ചാല്‍ അവര്‍ക്കെതിരെ…

Leave a comment