കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തിന് ശ്രമം

89 0

കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തിന് ശ്രമം. രണ്ട് കിലോ സ്വര്‍ണം ഡിആര്‍ഐ പിടികൂടി. അബുദാബിയില്‍നിന്നുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ വന്നിറങ്ങിയ പിണറായി സ്വദേശി മുഹമ്മദ് ഷാനാണു പിടിയിലായത്. മൈക്രോ വേവ് അവനില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ നിന്ന് പിടികൂടിയത്.

ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസത്തിനുള്ളിലാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തിനു ശ്രമമുണ്ടായത്. മുഹമ്മദ് ഷാനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുകയാണ്. ഇയാളെ വിളിക്കാന്‍ വിമാനത്താവളത്തില്‍ കാറില്‍ കാത്തിരുന്ന ആളുകളെയും കസ്റ്റഡിയിലെടുത്തു. ഈ മാസം 9ന് ആയിരുന്നു വിമാനത്താവളത്തിന്‍റെ ഉദ്ഘാടനം.

Related Post

രഹ്നാ ഫാത്തിമയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

Posted by - Dec 1, 2018, 08:41 am IST 0
പത്തനംതിട്ട: മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രഹ്നാ ഫാത്തിമയുടെ ജാമ്യാപേക്ഷയില്‍ പത്തനംതിട്ട ചീഫ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും. രഹ്ന ഫാത്തിമയെ കസ്റ്റഡിയില്‍…

സൂര്യസംഗീതം 2019: സുവർണ്ണ ശബ്ദത്തിലൂടെ സന്തോഷം പരത്തുന്നു

Posted by - Dec 28, 2019, 03:48 pm IST 0
നവി മുംബൈ: ലോകമെമ്പാടുമുള്ള സംഗീത പ്രേമികളുടെ ഹൃദയങ്ങൾ കവരുന്ന  സുവർണ്ണ ശബ്ദമുള്ള സുന്ദരിയായ പെൺകുട്ടിയാണ് സൂര്യഗായത്രി. നിരവധി സോഷ്യൽ മീഡിയ സൈറ്റുകളിലെ വീഡിയോകൾ, ആത്മീയ സംഗീത പരമ്പരകൾ…

 കേരളത്തില്‍ ഇപ്രാവശ്യം കാലവര്‍ഷം മെയ് 29 മുതല്‍ 

Posted by - May 19, 2018, 06:30 am IST 0
തിരുവനന്തപുരം: കേരളത്തില്‍ ഇപ്രാവശ്യം കാലവര്‍ഷം നേരത്തെ എത്തുമെന്ന് വിവരം. പൊതുവെ ജൂണ്‍ ഒന്നിനാണ് സംസ്ഥാനത്ത് കാലവര്‍ഷം ആരംഭിക്കുന്നത്. എന്നാല്‍ ഇക്കുറി മെയ് 29മുതല്‍ തന്നെ കാലവര്‍ഷം ശക്തി…

തൊടുപുഴയിലെ കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയില്ല

Posted by - Apr 4, 2019, 12:45 pm IST 0
തൊടുപുഴ: തൊടുപുഴയിൽ അമ്മയുടെ സുഹൃത്ത് ക്രൂരമായി മർദ്ദിച്ച ഏഴ് വയസ്സുകാരന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. എട്ടാം ദിവസവും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടിയുടെ ജീവൻ നിലനിർത്തിയിരിക്കുന്നത്.  കുട്ടിയുടെ തലച്ചോറിന്‍റെ…

വെന്തുരുകി കേരളം, സൂര്യാഘാതമേറ്റ് 3 മരണം

Posted by - Mar 25, 2019, 01:38 pm IST 0
തിരുവനന്തപുരം: കൊടുംചൂടിൽ കേരളം വെന്ത് ഉരുകവേ സൂര്യാഘാതമേറ്റ് ഇന്നലെ മൂന്ന് പേർ കൂടി മരിച്ചു. ഇതോടെ ഈയാഴ്‌ച മാത്രം സംസ്ഥാനത്ത് നാല് പേർ മരിക്കുകയും 55 പേർക്ക്…

Leave a comment