നാടകനടിയും സിനിമാതാരവുമായിരുന്ന കെ.ജി ദേവകി അമ്മ അന്തരിച്ചു

163 0

തിരുവനന്തപുരം: മുന്‍കാല നാടകനടിയും സിനിമാതാരവുമായിരുന്ന കെ.ജി ദേവകി അമ്മ (97) അന്തരിച്ചു. കുറച്ചു നാളുകളായി വാര്‍ദ്ധക്യസഹജമായ അസുഖംമൂലം ചികിത്സയിലായിരുന്നു. തനിനിറം പത്രാധിപരായിരുന്ന പരേതനായ കലാനിലയം കൃഷ്ണന്‍നായരാണ് ഭര്‍ത്താവ്.

തിരുവിതാംകൂര്‍ റേഡിയോ നിലയം നിലവില്‍ വന്നപ്പോള്‍ മുതല്‍ അവിടെ ആര്‍ട്ടിസ്റ്റായിരുന്നു ദേവകി അമ്മ. പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതമായ ശബ്ദമായിരുന്നു ഇവരുടേത്. വഞ്ചിപ്പാട്ട്, തിരുവാതിര പാട്ട്, കവിതകള്‍, ലളിതഗാനങ്ങള്‍ എന്നിവയിലൂടെ ദേവകി അമ്മ ശ്രദ്ധേയയായിരുന്നു. ഇതിനു പുറമേ നിരവധി സിനിമകളിലും സീരിയലുകളിലും ഇവര്‍ അഭിനയിച്ചിട്ടുണ്ട്. സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് തിരുവനന്തപുരത്ത് പൂജപ്പുരയിലെ വസതിയില്‍ നടക്കും.

Related Post

ടിക്ക് ടോക്ക് ആപ്പ് ഇന്ത്യയില്‍ നിരോധിച്ച് ഗൂഗിള്‍

Posted by - Apr 17, 2019, 11:04 am IST 0
ദില്ലി: ഫേസ്ബുക്കിനും വാട്സ് ആപ്പിനും ശേഷം, യുവാക്കള്‍ ഏറ്റെടുത്ത ആപ്പാണ് ടിക്ക് ടോക്ക്. ടിക്ക് ടോക്കില്‍ വീഡിയോ ചെയ്യാനും കാണാനും ഇഷ്ടപ്പെടുന്ന  നിരവധിപ്പേരാണ് മലയാളികള്‍ക്കിടയില്‍ തന്നെയുള്ളത്. എന്നാല്‍…

‘പിഎം നരേന്ദ്ര മോദി’ റിലീസ്  ഏപ്രിൽ 11 ന് 

Posted by - Apr 6, 2019, 01:16 pm IST 0
ന്യൂഡൽഹി: ഒടുവിൽ അക്കാര്യത്തിലൊരു തീരുമാനമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന സിനിമ ലോക്സഭാ തെരഞ്ഞെടുപ്പ് ആരംഭിക്കുന്ന അന്നു തന്നെ തീയറ്ററുകളിൽ എത്തും. ഈ മാസം 11…

സോനംകപൂറിന്  വിവാഹം

Posted by - Apr 30, 2018, 10:58 am IST 0
അനിൽ കപൂറിന്റെ മകൾ സോനം കപൂർ ഉടൻതന്നെ വിവാഹിതയാകും. ആനന്ദ് അഹുജയുമായുള്ള നീണ്ടകാലത്തെ പ്രണയത്തിനൊടുവിൽ അടുത്തമാസം വിവാഹം നടക്കും എന്നാണ് ബോളിവുഡിൽ പ്രചരിക്കുന്ന വാർത്ത. വിവാഹ ദിവസം…

 സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Posted by - Mar 8, 2018, 01:08 pm IST 0
 സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മന്ത്രി എ.കെ. ബാലനാണ് അവാര്‍ഡ് അവാർഡുകൾ പ്രഖ്യാപിച്ചത്.അവാർഡുകൾ ഇങ്ങനെ  മികച്ച നടൻ: ഇന്ദ്രൻസ് (ആളൊരുക്കം) മികച്ച നടി: പാർവതി (ടേക്ക് ഓഫ്),…

അമേരിക്കന്‍ ചലചിത്ര താരം വെര്‍നെ ട്രോയര്‍ അന്തരിച്ചു

Posted by - Apr 22, 2018, 07:57 am IST 0
അമേരിക്കന്‍ ചലചിത്ര താരം വെര്‍നെ ട്രോയര്‍ അന്തരിച്ചു. കഴിഞ്ഞ മാസം വെര്‍നെയെ ലോസ് ആഞ്ചലസിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 49 വയസ്സായിരുന്നു അദ്ദേഹത്തിന്. വെര്‍നെയുടെ മരണകാരണം വ്യക്തമാക്കിയിട്ടില്ല. ചലചിത്രത്തിനു…

Leave a comment