ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ പട്ടികയില്‍ കേരള ഡിജിപി ലോക്‌നാഥ് ബെഹ്‌റയും ഉള്‍പ്പെടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 17 ഉദ്യോഗസ്ഥര്‍ അടങ്ങുന്നതാണ് പട്ടിക. നിലവിലെ സിബിഐ ഡയറക്ടറായ അലോക് വര്‍മ ഫെബ്രുവരി ഒന്നിന് കാലാവധി പൂര്‍ത്തിയാക്കും.
അഴിമതി ഉള്‍പ്പെടെയുള്ള കേസുകളിലെ അന്വേഷണ മികവും സീനിയോരിറ്റിയും പരിഗണിച്ചാണ് ബഹ്റ ഉള്‍പ്പെടെയുള്ള 17 പേരെ അന്തിമ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 1983, 84, 85 ബാച്ചുകളില്‍നിന്നുള്ള ഐപിഎസ് ഉദ്യോഗസ്ഥരാണ് പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്.