തിരുവനന്തപുരം: സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ തിരുവിതാം കൂര് ദേവസ്വം ബോര്‍ഡും പങ്കെടുക്കുമെന്ന് പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു. നവോത്ഥാന പ്രസ്ഥാനവുമായി ആരംഭകാലം മുതല്‍ ദേവസ്വം ബോര്‍ഡ് സഹകരിക്കുന്നതാണ്. സമൂഹത്തിലെ ഏറ്റവും വലിയ നവോത്ഥാന നായകനായിരുന്ന മന്നത്ത് പത്മനാഭന് ആയിരുന്നു ആദ്യ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്. അതുകൊണ്ട് തന്നെ ബോര്‍ഡ് പ്രസിഡന്റ് വനിതാ മതിലില്‍ പങ്കെടുക്കുന്നതില്‍ ദോഷമില്ലെന്നും എ പത്മകുമാര്‍ പറഞ്ഞു.
നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതില് ഇന്നു വൈകിട്ടാണ് നടക്കുന്നത്. ശബരിമലയില്‍ വനിതകളെ പ്രവേശിപ്പിണമെന്ന സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ ഉദ്ദേശിച്ച സര്‍ക്കാരിനെതിരെ വിശ്യാസികള്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ത്തിയത്. കേണ്‍ഗ്രസും ബിജെപിയും വിശ്യാസികളുടെ കൂടെ നിന്നതും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിനെതിരെ നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനാണ് വനിതാ മതില് സംഘടിപ്പിക്കുന്നത് എന്നാണ് സര്‍ക്കാര്‍ പറയുന്നത്..