ദില്ലിയില്‍ വീണ്ടും കൂട്ടബലാത്സംഗം; യുവതിയെ പീഡിപ്പിച്ച ശേഷം റോഡില്‍ ഉപേക്ഷിച്ചു

40 0

ദില്ലി: ഓടിക്കൊണ്ടിരുന്ന ബസ്സില്‍ വച്ച്‌ കൂട്ട ബലാത്സംഗത്തിനിരയായി വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തിന് ആറ് ആണ്ടുകള്‍ പൂര്‍ത്തിയായി, ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ദില്ലിയില്‍ വീണ്ടും സമാനമായ രീതിയില്‍ കൂട്ട ബലാത്സംഗം. ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍ വച്ച്‌ യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത ശേഷം നടുറോഡില്‍ ഉപേക്ഷിക്കുകയായിരുന്നു.

ദില്ലി സ്വദേശിനിയാണ് ഗുരുഗ്രാമില്‍ വച്ച്‌ ക്രൂരമായ ആക്രമണത്തിന് ഇരയായത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ഗുരുഗ്രാമിലെത്തിയ യുവതി ഉച്ച തിരിഞ്ഞ് 2.30ഓടുകൂടി നഖ്റോലി ചൗക്കില്‍ നിന്ന് മനേസറിലേക്ക് പോകാനായി ഒരു ഓട്ടോ പിടിച്ചു. എന്നാല്‍ മനേസറിലെത്തിക്കാതെ യുവതിയെ ഇയാള്‍ മറ്റൊരിടത്തെത്തിക്കുകയായിരുന്നു. അവിടെ വച്ച്‌ മറ്റ് മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി.

തുടര്‍ന്ന് രാത്രിയില്‍ യുവതിയെ രണ്ട് ഓട്ടോ ഡ്രൈവര്‍മാരെ വിളിച്ചുവരുത്തി, അവരെ ഏല്‍പിച്ചു. ഇവരും മറ്റ് രണ്ടുപേരും ചേര്‍ന്നാണ് ഓടിക്കൊണ്ടിരുന്ന ഓട്ടോയില്‍ വച്ച്‌ യുവതിയെ വീണ്ടും ബലാത്സംഗം ചെയ്തത്. ശേഷം അവശനിലയിലായ ഇവരെ നടുറോഡില്‍ ഉപേക്ഷിച്ച്‌ പോവുകയായിരുന്നു. സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് രണ്ട് പേര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമായി തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

2012 ഡിസംബര്‍ 16നാണ് 'നിര്‍ഭയ' ബലാത്സംഗം നടന്നത്. സുഹൃത്തിനൊപ്പം പുറത്തിറങ്ങിയ വിദ്യാര്‍ത്ഥിനിയെ ബസ്സിനകത്ത് വച്ച്‌ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ആക്രമണത്തിനിടെ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി വൈകാത മരണത്തിന് കീഴടങ്ങി. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ക്കെതിരെ നിയമം രൂപീകരിക്കാന്‍ വരെ നിര്‍ഭയ സംഭവം കാരണമായെങ്കിലും, ദില്ലിയില്‍ തന്നെ തുടര്‍ന്നും സമാനമായ രീതിയില്‍ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Related Post

യേശുദാസിന്റെ ഗുരുവായൂര്‍ ക്ഷേത്ര പ്രവേശനം: പ്രതികരണവുമായി വെള്ളാപ്പള്ളി നടേശന്‍

Posted by - Apr 28, 2018, 11:26 am IST 0
ആലപ്പുഴ: ഗാനഗന്ധര്‍വന്‍ കെജെ യേശുദാസിന്റെ ഗുരുവായൂര്‍ ക്ഷേത്ര പ്രവേശനത്തിൽ പ്രതികരണവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വിശ്വാസമുള്ള ഏതൊരു വ്യക്തിയെയും ക്ഷേത്രത്തില്‍ കയറ്റണം. വിശ്വാസമുള്ള…

അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാനെത്തിയവരുടെ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്

Posted by - Dec 26, 2018, 09:00 pm IST 0
കണ്ണൂര്‍: ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപെട്ട് ശബരിമല കര്‍മ്മസമിതി പ്രഖ്യാപിച്ച അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാനെത്തിയവരുടെ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്. കരിവെള്ളൂരും പയ്യന്നൂര്‍ കണ്ടോത്തുമാണ് സംഭവം. വാഹനങ്ങളിലെത്തിയവര്‍ അയ്യപ്പജ്യോതി തെളിയിക്കുന്നത് സംഘം…

നവകേരള ശില്‍പശാലയ്ക്ക് ഇന്ന് തുടക്കമാകും

Posted by - Nov 27, 2018, 11:15 am IST 0
തിരുവനന്തപുരം: നവ കേരളാ മിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന നവകേരള ശില്‍പശാലയ്ക്ക് ഇന്ന് തുടക്കമാകും. രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ശില്‍പശാല ഉദ്ഘാടനം ചെയ്യും. മറ്റു മന്ത്രിമാരും…

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കില്ലെന്ന് കേന്ദ്രമന്ത്രി

Posted by - Dec 7, 2018, 05:58 pm IST 0
തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കില്ലെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. വ്യോമയാനമന്ത്രി സുരേഷ് പ്രഭുവിന്റെ ഓഫീസ് പറഞ്ഞതിനെ തുടര്‍ന്നായിരുന്നു തന്നെ ക്ഷണിച്ചതെന്നും സമ്മര്‍ദ്ദം മൂലമുള്ള ക്ഷണം സ്വീകരിക്കില്ലെന്നും…

സബ്കളക്ടര്‍ക്കെതിരെ മോശമായി സംസാരിച്ച സംഭവം; എസ് രാജേന്ദ്രന്‍ എംഎല്‍എ ഖേദം പ്രകടിപ്പിടച്ച്‌ രംഗത്ത്

Posted by - Feb 11, 2019, 11:19 am IST 0
ഇടുക്കി: ദേവികുളം സബ് കളക്ടര്‍ രേണു രാജിനെതിരെ മോശമായി സംസാരിച്ച സംഭവത്തില്‍ എസ് രാജേന്ദ്രന്‍ എംഎല്‍എ ഖേദം പ്രകടിപ്പിടച്ച്‌ രംഗത്ത്. തന്റെ പരാമര്‍ശം സ്ത്രീസമൂഹത്തെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നു…

Leave a comment