ബെര്‍ലിന്‍: ഡച്ച് വടക്കന്‍ തീരത്ത് വീശിയടിച്ച കൊടുങ്കാറ്റില്‍ ആടിയുലഞ്ഞ 'എംഎസ്സി സുവോ 'എന്ന ചരക്കുകപ്പലില്‍ നിന്ന് 270 കണ്ടെയ്നറുകള്‍ കടലില്‍ വീണു. ജര്‍മന്‍ ദ്വീപായ ബോര്‍കുമിന് സമീപമാണ് സംഭവം.
നഷ്ടപ്പെട്ട മൂന്നു കണ്ടെയ്നറുകളില്‍ വിഷമയമായ രാസവസ്തുക്കളാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. തീരദേശത്തുള്ളവര്‍ അപകടം ഒഴിവാക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. കളിപ്പാട്ടങ്ങള്‍, ഗ്ലാസുകള്‍, ബാഗുകള്‍, ഇലക്ട്രോണിക് സാധനങ്ങള്‍ തുടങ്ങിയവയാണ് മറ്റു കണ്ടെയ്നറുകള്‍ക്കുള്ളില്‍ ഉണ്ടായിരുന്നത്.