സിനിമാ താരം സിമ്രാന്‍ സിംഗിനെ മരിച്ച നിലയില്‍ കണ്ടെത്തി

90 0

സിനിമാ താരം സിമ്രാന്‍ സിംഗിനെ മരിച്ച നിലയില്‍ കണ്ടെത്തി. പടിഞ്ഞാറേ ഒഡിഷയിലെ സംബല്‍പൂരിലെ ഗൊയ്ര മാതയില്‍ മഹാനദി പാലത്തിനടിയില്‍ വെള്ളിയാഴ്ചയാണ് നടിയുടെ മൃതദേഹം കണ്ടത്. നടിയുടെ മുഖത്തും തലയിലും ആഴത്തിലുള്ള മുറിവുകളുണ്ട്.

മൃതദേഹത്തിനടുത്ത് നിന്ന് ഒരു ബാഗും ലഭിച്ചിട്ടുണ്ട്. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു. നടിയുടെ ഭര്‍ത്താവ് രഞ്ജു സുന കൊലപാതകമാണെന്ന ആരോപണം നിഷേധിച്ചു.

അതേസമയം, സിമ്രാനെ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മരണത്തിന് മുന്‍പ് നടി സുഹൃത്തിന് ഒരു വോയ്സ് മെസേജ് അയച്ചിരുന്നു. നടി ആരെയോ കാര്യമായി ഭയക്കുന്നുവെന്ന് സന്ദേശത്തില്‍ നിന്ന് വ്യക്തമാകുന്നുവെന്ന് പോലീസ് പറയുന്നു.

Related Post

നിപ്പാ വൈറസ് ബാധ: ചിക്കന്‍ ഉപയോഗിക്കരുതെന്ന ഉത്തരവ് വ്യാജം 

Posted by - May 29, 2018, 09:10 am IST 0
കോഴിക്കോട്: നിപ്പാ വൈറസ് ബാധസംബന്ധിച്ച ആശങ്കകള്‍ക്ക് നേരിയ ശമനമുണ്ടായെങ്കിലും ഇത് സംബന്ധിച്ച വ്യാജ പ്രചരണങ്ങള്‍ക്ക് കുറവില്ല. കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ പേരിലാണ് നിപ്പാ വൈറസ് ബാധസംബന്ധിച്ച…

മുള്ളന്‍ പന്നിയെ പിടിക്കാനായി ഗുഹയ്ക്കുള്ളില്‍ കയറിയ യുവാവിന് ദാരുണാന്ത്യം 

Posted by - Nov 30, 2018, 04:09 pm IST 0
കാസര്‍ഗോഡ്: കാസര്‍ഗോഡ് ബദിയടുക്കയില്‍ മുള്ളന്‍ പന്നിയെ പിടിക്കാനായി ഗുഹയ്ക്കുള്ളില്‍ കയറിയ യുവാവ് ശ്വാസംമുട്ടി മരിച്ചു. ബാളിഗെയിലെ രമേശാണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് ഇയാള്‍ ഗുഹയില്‍ കുടുങ്ങിയത്. വെള്ളത്തിനായി…

ശബരിമലയില്‍ ദര്‍ശനം നടത്തണമെന്ന ആവശ്യത്തില്‍ ഉറച്ച്‌ കനകദുര്‍ഗയും ബിന്ദുവും; ദര്‍ശനം നടത്താനാവില്ലെന്ന നിലപാടിൽ പോലീസ്

Posted by - Dec 25, 2018, 10:22 am IST 0
കോട്ടയം: ശബരിമലയില്‍ ദര്‍ശനം നടത്തണമെന്ന ആവശ്യത്തില്‍ ഉറച്ച്‌ തിങ്കളാഴ്ച മലകയറിയ കനകദുര്‍ഗയും ബിന്ദുവും. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള ഇരുവരും ഇക്കാര്യം പോലീസിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍…

ഫീസടയ്‌ക്കാത്തതിന്റെ പേരിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥികളെ  പരീക്ഷാഹാളിന് പുറത്ത് നിർത്തിയതായി പരാതി

Posted by - Mar 28, 2019, 06:10 pm IST 0
കരുമാലൂർ: ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥികളെ സ്വകാര്യ സ്കൂൾ മാനേജ്മെന്റ് പരീക്ഷ എഴുതിക്കാതെ ഹാളിന് പുറത്തു നിറുത്തിയതായി പരാതി. ഇതിൽ ഒരു കുട്ടി തലകറങ്ങി…

ശബരിമല യുവതീ പ്രവേശനം :കോണ്‍ഗ്രസ് പുനഃപരിശോധനാ ഹര്‍ജി നല്‍കി

Posted by - Oct 24, 2018, 07:51 am IST 0
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിധിക്കെതിരെ കോണ്‍ഗ്രസ് സുപ്രിംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കി. കോണ്‍ഗ്രസിന് വേണ്ടി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനാണ് ഹര്‍ജി നല്‍കിയത്.…

Leave a comment