ഐസിസില്‍ ചേരാന്‍ കണ്ണൂരില്‍ നിന്ന് നാടുവിട്ട യുവാവ് കൊല്ലപ്പെട്ടതായി വിവരം 

129 0

കണ്ണൂര്‍: ആഗോള ഭീകര സംഘടനയായ ഐസിസില്‍ ചേരാന്‍ കണ്ണൂരില്‍ നിന്ന് രണ്ടു മാസം മുമ്പ് നാടുവിട്ട സംഘത്തിലെ യുവാവ് കൊല്ലപ്പെട്ടതായി വിവരം. കണ്ണൂര്‍ സിറ്റിയില്‍ താമസിച്ചിരുന്ന അഴീക്കോട് പൂതപ്പാറ സ്വദേശി അന്‍വര്‍ മരിച്ചതായി കണ്ണൂരില്‍ ഒരാള്‍ക്കാണ് ശബ്ദസന്ദേശം ലഭിച്ചത്. പൊലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. ഈയിടെ അന്‍വറിന്റെ ഭാര്യ അഫ്സീല ഒരു സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ ചാറ്റിംഗില്‍ ഇവ‌ര്‍ അഫ്ഗാനിസ്ഥാനിലാണെന്ന് സൂചിപ്പിച്ചിരുന്നു. ഭര്‍ത്താവ് കൊല്ലപ്പെട്ടതായി പറഞ്ഞില്ലെങ്കിലും അതീവ ദു:ഖിതയായാണ് ഇവര്‍ സംസാരിച്ചതെന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞ നവംബര്‍ 20നാണ് പത്തു പേരുടെ സംഘം നാടുവിട്ടതായി പൊലീസിന് വിവരം ലഭിച്ചത്. അന്‍വറിനു പുറമേ ഭാര്യ അഫ്സീല, മൂന്നു മക്കള്‍, പൂതപ്പാറയിലെ കെ. സജാദ്, ഭാര്യ ഷാഹിന, രണ്ടു മക്കള്‍, സിറ്റി കുറുവയിലെ ടി.പി. നിസാം എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. മൈസൂരുവിലേക്ക് എന്നു പറഞ്ഞ് വീടുവിട്ട ഇവര്‍ തിരച്ചെത്താതിരുന്നപ്പോള്‍ ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു പൊലീസ് അന്വേഷണം.

കണ്ണൂര്‍ പാപ്പിനിശേരിയില്‍ നിന്ന് ഐസിസില്‍ ചേര്‍ന്ന് സിറിയയില്‍ കൊല്ലപ്പെട്ട ഷമീറിന്റെ ഭാര്യ ഫൗസിയയുടെ സഹോദരിയാണ് അന്‍വറിന്റെ ഭാര്യ അഫ്സീല. ഷമീറിന്റെ മക്കളായ സല്‍മാന്‍, സഫ്‌വാന്‍ എന്നിവര്‍ കൊല്ലപ്പെട്ടതായി നേരത്തേ വിവരം ലഭിച്ചിരുന്നു. ഇതിനു ശേഷമാണ് അന്‍വറും കുടുംബവും ഐസിസില്‍ ചേരാന്‍ തീരുമാനിച്ചത്. ജില്ലയില്‍ നിന്ന് സിറിയയിലേക്കും മറ്റും പോയവരില്‍ 14 പേര്‍ കൊല്ലപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സിറിയയിലേക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടെ അഞ്ചു പേരെ തുര്‍ക്കി പൊലീസ് പിടികൂടി തിരിച്ചയച്ചിരുന്നു.

Related Post

നൈജീരിയയിലെ മുസ്‌ലിം പള്ളിയിൽ പൊട്ടിത്തെറി ; മരണം 24 

Posted by - May 2, 2018, 06:13 am IST 0
വടക്കുകിഴക്കൻ നൈജീരിയയിലെ മുബി നഗരത്തിലെ മുസ്‌ലിം പള്ളിയിൽ നടന്ന പൊട്ടിത്തെറിയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 24 ആയി. ചൊവ്വാഴ്ച നടന്ന പ്രാർത്ഥനയ്ക്കിടെ ബൊക്കോഹറാം ഭീകരർ ആക്രമണം നടത്തിയത്.  നമസ്ക്കാരത്തിന്…

റിയാദിലെ കുസാമയില്‍ ഡ്രോണ്‍ വെടി വെച്ചിട്ടു

Posted by - Apr 22, 2018, 08:30 am IST 0
റിയാദ്​: റിയാദിലെ കുസാമയില്‍ ഡ്രോണ്‍ വെടി വെച്ചിട്ടു. ശനിയാഴ്​ച രാത്രി 7.50 ഒാടെയാണ്​ സംഭവമെന്ന്​ പൊലീസ്​ വക്​താവ്​ അറിയിച്ചു. സംഭവത്തെ കുറിച്ച്‌​ അന്വേഷണമാരംഭിച്ചിട്ടുണ്ട്​. കൂടുതല്‍ വിവിരങ്ങള്‍ റിപ്പോർട്ട്…

ഭര്‍ത്താവ് പൂച്ചയെ തല്ലിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ഭാര്യ ഭര്‍ത്താവിനെ വെടിവച്ചു കൊന്നു

Posted by - Jun 4, 2018, 07:49 pm IST 0
ഡാലസ്: വീട്ടില്‍ ഓമനിച്ച്‌ വളര്‍ത്തിയ പൂച്ചയെ ഭര്‍ത്താവ് തല്ലിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ഭാര്യ ഭര്‍ത്താവിനെ വെടിവച്ചു കൊന്നു. ഡാലസ് ഫോര്‍ട്ട് വര്‍ത്ത് ഫാള്‍ മാനര്‍ ഡ്രൈവ് 13,000…

മുൻ ഈജിപ്ത് പ്രസിഡന്റ് ഹുസ്നി മുബാറക്ക് അന്തരിച്ചു

Posted by - Feb 25, 2020, 07:28 pm IST 0
കെയ്റോ: ഈജിപ്തിന്റെ മുന്‍ പ്രസിഡന്റ് ഹുസ്നി മുബാറക്ക് അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളേ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മരിക്കുമ്പോൾ അദ്ദേഹത്തിന് 91 വയസായിരുന്നു . മുഹമ്മദ് അലി പാഷയ്ക്ക്…

സ്ത്രീകള്‍ ഒട്ടും സുരക്ഷിതരല്ലാത്ത രാജ്യം ഇന്ത്യ: ഞെട്ടിക്കുന്ന സര്‍വേ റിപ്പോര്‍ട്ട് പുറത്ത് 

Posted by - Jun 26, 2018, 01:10 pm IST 0
ലണ്ടന്‍: സ്ത്രീകള്‍ ഒട്ടും സുരക്ഷിതരല്ലാത്തതും അപകടം നിറഞ്ഞതുമായ രാജ്യം ഇന്ത്യയെന്ന് സര്‍വേ റിപ്പോര്‍ട്ട്. യുദ്ധമേഖലകളായ അഫ്ഗാനിസ്ഥാനും സിറിയയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. ലൈംഗികാതിക്രമത്തിന്റെ കാര്യത്തില്‍ അമേരിക്ക മൂന്നാം…

Leave a comment