ശബരിമല ദര്‍ശനത്തിനെത്തിയ യുവതികള്‍ക്ക് സുരക്ഷ ഒരുക്കാനാകില്ലെന്ന് പൊലീസ്

53 0

നിലയ്ക്കല്‍: പ്രതിഷേധം ശക്തമാകുന്നതിനിടെ ശബരിമല ദര്‍ശനത്തിനെത്തിയ യുവതികള്‍ക്ക് സുരക്ഷ ഒരുക്കാനാകില്ലെന്ന് പൊലീസ് അറിയിച്ചു. ഇന്ന് പുലര്‍ച്ചെ ദര്‍ശനത്തിനെത്തിയ രേഷ്മ നിശാന്തിനേയും ഷാനിലയേയും പൊലീസ് മടക്കി അയക്കുകയായിരുന്നു.

നിലയ്ക്കലില്‍ എത്തിയ രേഷ്മ, ഷാനില എന്നിവരെ നിലയ്ക്കലില്‍ വച്ച്‌ തന്നെ പൊലീസ് തടഞ്ഞിരുന്നു. തുടര്‍ന്ന് ഇരുവരെയും കണ്‍ട്രോള്‍ റൂമിലേക്ക് മാറ്റി. ദര്‍ശനത്തിന് പോയേ തീരൂവെന്നു രണ്ടുപേരും പറഞ്ഞതിനെ തുടര്‍ന്ന് 6 മണിയോടെ ഇരുവരെയും പമ്ബയിലേക്ക് കൊണ്ടുപോകാമെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ പമ്ബയിലേക്ക് പോകുന്നതിന് പകരം ഇരുവരെയും പൊലീസ് എരുമേലിയിലേക്ക് മടക്കി അയക്കുകയായിരുന്നു.

അതേസമയം ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ തിരിച്ചയച്ച പൊലീസ് വാക്ക് പാലിച്ചില്ലെന്ന് നവോത്ഥാന കേരളം കൂട്ടായ്മ ആരോപിച്ചു. ശബരിമലയില്‍ യുവതികള്‍ക്ക് ഇന്ന് ദര്‍ശനം സാധ്യമാക്കാമെന്ന് പൊലീസ് ഉറപ്പ് നല്‍കിയിരുന്നു.

ഉന്നത രാഷ്ട്രീയ നേതാക്കളുടെ ഉറപ്പിലാണ് യുവതികള്‍ മല കയറാനെത്തിയത്. പക്ഷെ പൊലീസ് പതിവ് നാടകം കളിക്കുന്നു. കൂടുതല്‍ യുവതികളുമായി ഇന്ന് മല കയറാന്‍ ശ്രമിക്കുമെന്നും കൂട്ടായ്മയുടെ സംഘാടകനായ ശ്രേയസ് പറഞ്ഞു.

Related Post

ലിഗ കൊലക്കേസില്‍ വഴിത്തിരിവ്: രണ്ട് പ്രതികൾ കുറ്റം സമ്മതിച്ചു 

Posted by - May 2, 2018, 10:15 am IST 0
തിരുവനന്തപുരം: ലിഗ കൊലക്കേസില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. കസ്റ്റഡിയിലിരിക്കുന്ന രണ്ട് പ്രതികളാണ് കുറ്റം സമ്മതിച്ചിരിക്കുന്നത്. പീഡനത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് പ്രതികള്‍ പറഞ്ഞത്. പ്രദേശവാസികളായ രണ്ട് പേരുടെയും അറസ്റ്റ്…

ഓണ്‍ലൈന്‍ ടാക്‌സികള്‍ അനശ്ചിതകാല പണിമുടക്കിലേയ്ക്ക്

Posted by - Dec 6, 2018, 02:08 pm IST 0
കൊച്ചി: ഇന്ന് അര്‍ധരാത്രി മുതല്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ അനശ്ചിതകാല പണിമുടക്കിലേയ്ക്ക്. യൂബര്‍, ഒല കമ്പനികളുമായി ഇന്ന് അര്‍ധരാത്രി മുതല്‍ സഹകരിക്കില്ലെന്നാണ് കമ്ബനികള്‍ അറിയിച്ചിരിക്കുന്നത്.

ഭാഗിമായി തടസപ്പെട്ട ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചതായി റെയില്‍വേ അധികൃതര്‍

Posted by - Dec 19, 2018, 11:00 am IST 0
അങ്കമാലി: എറണാകുളം-തൃശൂര്‍ റെയില്‍പാതയില്‍ ഭാഗിമായി തടസപ്പെട്ട ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. ബുധനാഴ്ച രാവിലെ അങ്കമാലിയില്‍ റെയില്‍പാളത്തില്‍ വൈദ്യുതിലൈന്‍ പൊട്ടി വീണതിനെ തുടര്‍ന്ന് ഒരു…

സുപ്രിംകോടതി വിധിയാണ് വനിതാമതിലിന് അടിസ്ഥാനമെന്ന് മുഖ്യമന്ത്രി

Posted by - Dec 30, 2018, 08:10 pm IST 0
തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ച സുപ്രിംകോടതി വിധിയാണ് വനിതാമതിലിന് അടിസ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രിംകോടതി വിധിക്ക് പിന്നാലെ ഒരു വിഭാഗം സ്ത്രീകളെ തെരുവിലിറക്കി പ്രതിഷേധിച്ചതായി…

Leave a comment