ബിജെപി നേതാവും മുന്‍ എംപിയുമായ മുതിര്‍ന്ന നേതാവ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു

121 0

പാറ്റ്ന: ബീഹാറിലെ ബിജെപി നേതാവും മുന്‍ എംപിയുമായ മുതിര്‍ന്ന നേതാവ് ഉദയ് സിങ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. ജെഡിയു നേതാവ് നിതീഷ് കുമാറിന് മുന്നില്‍ പാര്‍ട്ടി കീഴടങ്ങുന്നുവെന്നാരോപിച്ചാണ് ഉദയ് സിങ് പാര്‍ട്ടി വിട്ടത്. ബീഹാറിലെ പുര്‍നേ മണ്ഡലത്തില്‍ നിന്ന രണ്ട് തവണ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നേതാവാണ് ഉദയ് സിങ്.

2014ല്‍ ജെഡിയു നേതാവ് സന്തോഷ് കുശ്വഹയോട് തോറ്റായിരുന്നു ഉദയ് സിങ്ങിന് മന്ത്രി സ്ഥാനം നഷ്ടപ്പെട്ടത്. പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച ശേഷം വിശാല പ്രതിപക്ഷ സഖ്യത്തോടൊപ്പം നില്‍ക്കാനാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാറിന്‍റെ ജനപ്രീതി കുറയുന്നു. സര്‍ക്കാറിന്‍റെ മോശം പ്രവര്‍ത്തനം ബിജെപിക്ക് കൂടി മങ്ങലേല്‍പ്പിക്കുന്നു. രാഹുല്‍ ഗാന്ധിയുടെ ജനപ്രീതി മോദിയേക്കാള്‍ വര്‍ധിച്ചുവെന്നും ഉദയ് പറഞ്ഞു.

ബീഹാറില്‍ ഇത്തവണ 17 വീതം സീറ്റുകളിലാണ് ബിജെപിയും ജെഡിയുവും മത്സരിക്കുന്നത്. രാംവിലാസ് പാസ്വാന്‍റെ പാര്‍ട്ടിയായ എല്‍ജെപിക്ക് ആറ് സീറ്റാണുള്ളത്. പുര്‍നേ മണ്ഡലത്തില്‍ ജെഡിയു ആണ് മത്സരിക്കുന്നത്.

Related Post

തിയേറ്റര്‍ ഉടമയുടെ അറസ്റ്റ് താന്‍ അറിഞ്ഞിട്ടില്ല: എം ആര്‍ അജിത് കുമാര്‍

Posted by - Jun 6, 2018, 06:50 am IST 0
തിരുവനന്തപുരം: എടപ്പാള്‍ തിയേറ്റര്‍ പീഡന കേസില്‍ തിയേറ്റര്‍ ഉടമയുടെ അറസ്റ്റ് താന്‍ അറിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി തൃശൂര്‍ റേഞ്ച് ഐജി എം ആര്‍ അജിത് കുമാര്‍. ഡി.ജി.പി. ലോക്‌നാഥ്…

സംസ്ഥാനത്ത് ഇന്നും ഇന്ധന വിലയില്‍ കുറവ്

Posted by - Jun 26, 2018, 10:39 am IST 0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഇന്ധന വിലയില്‍ കുറവ് രേഖപ്പെടുത്തി. പെട്രോള്‍ ലിറ്ററിന് ഇന്ന് പതിനഞ്ച് പൈസ കുറഞ്ഞ് 78.63 രൂപയായി. ഡീസലിനും ഇന്ന് ലിറ്ററിന് പത്ത്…

കേരളത്തിൽ ഇന്ന് അർധരാത്രി മുതൽ പൊതു പണിമുടക്ക് 

Posted by - Apr 1, 2018, 09:09 am IST 0
കേരളത്തിൽ ഇന്ന് അർധരാത്രി മുതൽ പൊതു പണിമുടക്ക്  ഞായറാഴ്ച രാത്രി 12 മുതൽ തിങ്കളാഴ്ച രാത്രി 12 വരെ  കേരളമൊട്ടാകെ പൊതുമണിമുടക്ക്.  സിഐടിയു, ഐഎൻ ടിയുസി, എഐടിയുസി,…

ചൊവ്വാഴ്ച കനത്ത മഴയ്ക്ക് സാധ്യത

Posted by - Oct 1, 2018, 07:09 pm IST 0
തിരുവനന്തപുരം : സംസ്ഥാനത്ത് ചൊവ്വാഴ്ച കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാലാം തിയതി വരെ മഴ തുടരുമെന്നും തുലാവര്‍ഷം 15 നുശേഷം എത്തുമെന്നും കാലാവസ്ഥാ…

കാറും ടെമ്പോയും കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു

Posted by - Apr 22, 2018, 07:16 am IST 0
ചാവക്കാട്: വാഹനാപകടത്തില്‍ അച്ഛനും മകനും മരിച്ചു. ചാവക്കാട് അയിനിപ്പുള്ളിയില്‍ കാറും ടെമ്പോയും കൂട്ടിയിടിച്ചാണ് അപകടുണ്ടായത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്.  കോട്ടക്കല്‍ സ്വദേശി അബ്ദുല്‍ റഹ്മാന്‍, മകന്‍…

Leave a comment