വിഷമദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 90 ആയി

350 0

ലഖ്നൗ: വിഷമദ്യദുരന്തത്തില്‍ ഉത്തര്‍പ്രദേശിലും ഉത്തരാഘണ്ഡിലും മരിച്ചവരുടെ എണ്ണം 90 ആയി. സഹ്റാന്‍പൂരില്‍ 38 ഉം, മീററ്റില്‍ 18 ഉം, കുശിനഗറില്‍ 10 പേരുമാണ് മരിച്ചത്. ഉത്തരഖണ്ഡില്‍ 26 പേരുടെ മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിഷമദ്യ ദുരന്തം ഏറ്റവും ആഘാതം സൃഷ്ടിച്ച സഹ്റാന്‍പൂരില്‍ മരണസഖ്യ ഇനിയും ഉയര്‍ന്നേക്കാന്‍ സാധ്യതയുണ്ട്. 22 പേര്‍ ഇവിടെ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. ജില്ലയിലെ വിവിധയിടങ്ങളിലായി 36 പേര്‍ മരിച്ചെന്നാണ് കളക്ടറുടെ റിപ്പോര്‍ട്ട്.

സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വകുപ്പ്തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സഹ്റാന്‍പൂരില്‍ മാത്രം ഇതിനോടകം 30 ഓളം പേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തുകഴിഞ്ഞു. കേസുമായി ബന്ധപ്പെട്ട് മൂന്ന് പോലീസ് ഇന്‍‌സ്പെക്ടര്‍മാരെയും രണ്ട് കോണ്‍സ്റ്റബിള്‍മാരെയും എസ്‌എസ്പി ദിനേഷ് കുമാര്‍ സസ്പെന്‍ഡ് ചെയ്തു. മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ 2 ലക്ഷം രൂപം വീതവും ചികിത്സയിലുള്ളവര്‍ക്ക് 50000 രൂപ വീതവും സഹായ ധനം അനുവദിച്ചിട്ടുണ്ട്.

ഉത്തര്‍പ്രദേശിന്‍റെയും ഉത്തരാഖണ്ഡിന്‍റെ അതിര്‍ത്തി ജില്ലകള്‍ വ്യാജമദ്യം വന്‍‌തോതില്‍ വിറ്റഴിക്കുന്ന മേഖലകളാണ്. മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ ഉത്തരാഖണ്ഡിലേക്ക് പോയ ആളുകള്‍ക്കാണ് ദുരന്തം സംഭവിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ ഒരു വീട്ടില്‍ നിന്ന് മദ്യം വാങ്ങിയ ഇവര്‍ മദ്യം കുടിച്ചതിന് ശേഷം ബാക്കിവന്ന മദ്യം സഹന്‍പൂരില്‍ വില്‍പ്പന നടത്തുകയായിരുന്നെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം

Related Post

പൗരത്വപ്പട്ടിക അനിവാര്യം: അമിത് ഷാ

Posted by - Oct 2, 2019, 10:25 am IST 0
കൊൽക്കത്ത : ദേശീയ പൗരത്വപ്പട്ടിക രാജ്യസുരക്ഷയ്ക്ക് വളരെ അത്യാവശ്യമാണെന്നും അത് ദേശീയ തലത്തിൽ എന്തായാലും നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കൊൽക്കത്തയിൽ ബിജെപി  സെമിനാറിൽ സംസാരിക്കുകയായിരുന്നു…

മഹാരാഷ്ട്രയില്‍ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട ട്രക്ക് ടെമ്പോ വാനുമായി കൂട്ടിയിടിച്ച് 13 മരണം  

Posted by - May 20, 2019, 10:55 pm IST 0
ബുല്‍ധാന: മഹാരാഷ്ട്രയില്‍ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട ട്രക്ക് ടെമ്പോ വാനുമായി കൂട്ടിയിടിച്ച് 13 മരണം. മരിച്ചവരില്‍ ആറ് പേര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. മഹാരാഷ്ട്രയിലെ ബുല്‍ധാനയ്ക്ക്…

ദേശീയ ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ രാഷ്ട്രപതിക്ക് അതൃപ്തി

Posted by - May 5, 2018, 11:05 am IST 0
ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ രാഷ്ട്രപതിക്ക് അതൃപ്തി. പ്രധാനമന്ത്രിയുടെ ഓഫീസിനെ അതൃപ്തി അറിയിച്ചു. പുരസ്‌കാരദാന ചടങ്ങില്‍ ഒരു മണിക്കൂര്‍ മാത്രമേ പങ്കെടുക്കാനാകൂ എന്ന് രാഷ്ട്രപതി ഭവന്‍…

മൂന്ന് ബോഡോ തീവ്രവാദികളെ പോലീസ് അറസ്റ്റ് ചെയ്തു

Posted by - Nov 29, 2018, 12:45 pm IST 0
കൊച്ചി: കൊച്ചിയില്‍ നിന്ന് മൂന്ന് ബോഡോ തീവ്രവാദികളെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂരിലെ മണ്ണൂരില്‍ വെച്ചാണ് വ്യാജ പേരില്‍ കഴിയുകയായിരുന്ന ഇവരെ പോലീസ് അറസ്റ്റ് ചെയ്തയ്. അസം…

ബിഎസ്എൻഎൽ സ്വയം വിരമിക്കൽ പദ്ധതി നിലവിൽ വന്നു 

Posted by - Nov 7, 2019, 10:06 am IST 0
ന്യൂ ഡൽഹി : കേന്ദ്രസർക്കാർ സ്ഥാപനമായ  ബിഎസ്എൻഎലിലെ സ്വയംവിരമിക്കൽ പദ്ധതി നിലവിൽ വന്നു.  ജീവനക്കാരുടെ ശമ്പളയിനത്തിൽ 7000 കോടി രൂപയോളം ലാഭിക്കാൻ സാധിക്കുമെന്നാണ് സർക്കാർ കണക്കാക്കുന്നത്. ഈ…

Leave a comment