റെഡ്മീ നോട്ട് 7 ഇന്ത്യയില്‍ ഇറക്കാനൊരുങ്ങി ഷവോമി 

173 0

ന്യൂഡല്‍ഹി: റെഡ്മീ നോട്ട് 7 ഇന്ത്യയില്‍ ഇറക്കാന്‍ ഷവോമി ഒരുങ്ങുന്നു. 48 എംപി പ്രധാന ക്യാമറയുമായി എത്തുന്ന ഫോണ്‍ ഈ മാസം തന്നെ വിപണിയില്‍ എത്തും. 9,999 രൂപ മുതലായിരിക്കും ഫോണിന്‍റെ വില ആരംഭിക്കുക എന്നാണ് റിപ്പോര്‍ട്ട്. സാംസങ്ങിന്‍റെ ബഡ്ജറ്റ് ഫോണുകളായ എം10, എം20 എന്നിവ ഇറങ്ങിയതിന് പിന്നാലെയാണ് ഷവോമി എംഐ റെഡ്മീ നോട്ട് 7 ഇറക്കുന്നത്.

6.3 ഇഞ്ച് ഫുള്‍ എച്ച്‌ഡി പ്ലസ് സ്ക്രീനാണ് ഫോണിന് 2340 ×1080 പിക്സലാണ് റെസല്യൂഷന്‍. 19.5:9 സ്ക്രീന്‍ ആസ്പെറ്റ് റെഷ്യൂ. 2.5ഡി കര്‍വ്ഡ് ഗ്ലാസ്, ക്രോണിംഗ് ഗോറില്ല ഗ്ലാസ് 5 സംരക്ഷണം സ്ക്രീന് ലഭിക്കും. ക്യൂവല്‍കോം സ്നാപ് ഡ്രാഗണ്‍ 606 എസ്‌ഒസി ആണ് ഫോണിന്‍റെ ചിപ്പ്. 1.8 ജിഗാഹെര്‍ട്സാണ് ഇതിന്‍റെ ശേഷി. ആഡ്രിനോ 512 ഗ്രാഫിക് പ്രോസസ്സര്‍ യൂണിറ്റാണ് ഇതിനുള്ളത്.

3ജിബി, 4ജിബി, 6ജിബി റാം ശേഷിയുള്ള മൂന്ന് പതിപ്പുകള്‍ ഈ ഫോണിന് ഉണ്ടാകും. ഷവോമി റെഡ്മീ നോട്ട് 7 ആന്‍ഡ്രോയ്ഡ് ഓറീയോ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുക. 48 എംപിയാണ് പ്രധാന ക്യാമറ. ഇതിന് ഒപ്പം 5എംപി സെക്കന്‍ററി സെന്‍സറും ലഭിക്കും. 13 എംപിയാണ് മുന്നിലെ ക്യാമറ.

Related Post

തെരഞ്ഞെടുപ്പ് ചൂടുമായി ഗൂഗിൾ ഡൂഡില്‍

Posted by - Apr 11, 2019, 03:47 pm IST 0
ദില്ലി: ഒന്നാം ഘട്ട  ലോക്‌സഭതെരഞ്ഞെടുപ്പ് ഇന്ന് ആരംഭിച്ചതോടെ തെരഞ്ഞെടുപ്പ് ആവേശം ഏറ്റെടുത്ത് ഗൂഗിളും. മഷി പുരട്ടിയ വിരല്‍ ഉള്‍പ്പെടുത്തിയാണ് വ്യാഴാഴ്ച ഡൂഡില്‍ പുറത്തിറക്കിയത്.  ക്ലിക്ക് ചെയ്താല്‍ എങ്ങനെ…

സംസ്ഥാനത്ത് ഇന്നും ഇന്ധന വില വര്‍ധിച്ചു

Posted by - Jul 9, 2018, 11:11 am IST 0
തിരുവനന്തപുരം: തുടര്‍ച്ചയായ അഞ്ചാം ദിവസവും സംസ്ഥാനത്ത് ഇന്ധന വില വര്‍ധിച്ചു. ഇന്ന് തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 23 പൈസ വര്‍ധിച്ച്‌ 79.46 രൂപയായി. ഡീസലിന് 22…

ടെലികോം കുടിശിക: ഇളവില്ലെന്നു സുപ്രീം കോടതി…

Posted by - Mar 19, 2020, 01:10 pm IST 0
ന്യൂഡൽഹി: സ്പെക്ട്രം യൂസർ ചാർജ്, ലൈസൻസ് ഫീസ് കുടിശികയിനത്തിൽ ടെലികോം കമ്പനികളോട്  കഴിഞ്ഞ ഒക്ടോബർ 24നു മുൻപുള്ള പലിശയും പിഴയും പിഴപ്പലിശയും ഈടാക്കേണ്ടതില്ലെന്ന കേന്ദ്ര സർക്കാർ നിലപാട്…

തപാല്‍ ബാങ്കില്‍ ഇടപാടിന് ഏപ്രില്‍ ഒന്നുമുതല്‍ തുക ഈടാക്കും  

Posted by - Mar 4, 2021, 05:13 pm IST 0
തൃശ്ശൂര്‍: ഏപ്രില്‍ ഒന്നു മുതല്‍ തപാല്‍ ബാങ്കില്‍ പണം നിക്ഷേപിക്കാനും പിന്‍വലിക്കാനും തുക ഈടാക്കും. ഓരോ നിരക്കിനൊപ്പവും ഇടപാടുകാരനില്‍ നിന്ന് ജി.എസ്.ടി കൂടി ഈടാക്കും. ഇതോടെ വലിയ…

സ്വര്‍ണ വില കുറഞ്ഞു

Posted by - Dec 26, 2018, 01:23 pm IST 0
കൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ കുറവുണ്ടായി. പവന് 80 രൂപയാണ് കുറഞ്ഞത്. ചൊവ്വാഴ്ച ആഭ്യന്തര വിപണിയില്‍ പവന് 160 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വില കുറഞ്ഞത്.…

Leave a comment