12 കിലോ കഞ്ചാവുമായി രണ്ടുപേര്‍ എക്‌സൈസ് പിടിയില്‍ 

90 0

നിലമ്പൂര്‍: 12 കിലോ കഞ്ചാവുമായി രണ്ടുപേര്‍ എക്‌സൈസ് പിടിയിലായി. വെള്ളയൂര്‍ പൂങ്ങോട് ത്വയ്യിബ് (30), ചെമ്പ്രാബ് (27) എന്നിവരാണ് പിടിയിലായത്. നിലമ്പൂരില്‍ റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ ടി സജിമോനും സംഘവുമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

മലപ്പുറം എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയിലെ പ്രിവന്റീവ് ഓഫീസര്‍ ടി ഷിജുമോന്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച നടത്തിയ വാഹന പരിശോധനയിലാണ് ബൈക്കില്‍ 12 കിലോ കഞ്ചാവുമായി വരികയായിരുന്ന പ്രതികളെ പിടികൂടിയത്.

കഞ്ചാവ് കടത്താനുപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ റെജി തോമസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ ആര്‍ ജസ്റ്റിന്‍, വി സുഭാഷ്, സി കെ റംഷുദ്ദീന്‍ എന്നിവരാണുണ്ടായിരുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.

Related Post

സ്‌റ്റേറ്റ്‌ ബാങ്ക്‌ ഒഫ്‌ ഇന്ത്യയുടെ എ.ടി.എമ്മില്‍ കവര്‍ച്ചാശ്രമം

Posted by - Jul 12, 2018, 06:27 am IST 0
കായംകുളം: സ്‌റ്റേറ്റ്‌ ബാങ്ക്‌ ഒഫ്‌ ഇന്ത്യയുടെ ഓച്ചിറയിലെ എ.ടി.എമ്മില്‍ കവര്‍ച്ചാശ്രമം. ചൊവ്വാഴ്‌ച രാത്രി ഒന്‍പതു മണിയോടെ മെഷീനില്‍ പണം നിറയ്‌ക്കാന്‍ കരാറെടുത്ത സ്വകാര്യ ഏജന്‍സി ജീവനക്കാരാണ്‌ മോഷണശ്രമം…

രഹ്‌ന ഫാത്തിമയുടെ വീട് തകര്‍ത്ത ബി.ജെ.പി നേതാവ് അറസ്റ്റില്‍ 

Posted by - Oct 25, 2018, 06:53 am IST 0
കൊച്ചി: ശബരിമല ദര്‍ശനത്തിനെത്തിയ ബി.എസ്.എന്‍.എല്‍ ജീവനക്കാരി രഹ്‌ന ഫാത്തിമ താമസിക്കുന്ന പനമ്പള്ളിനഗറിലെ കമ്പനി ക്വാട്ടേഴ്സ് അക്രമിച്ച ബി.ജെ.പി കടവന്ത്ര ഏരിയ പ്രസിഡന്റ് വിദ്യാമന്ദിര്‍ റോഡില്‍ പുലിമുറ്റത്ത് പറമ്പ്…

വികെ ശ്രീരാമന്‍ മരിച്ചുവെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം: യുവാവിന് കിട്ടിയത് എട്ടിന്റെ പണി

Posted by - Jul 8, 2018, 10:39 am IST 0
കോഴിക്കോട്: നടനും എഴുത്തുകാരനുമായ വികെ ശ്രീരാമന്‍ മരിച്ചുവെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം നടത്തിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി. ബംഗളൂരുവില്‍ ഇന്റീരിയര്‍ ഡിസൈനറായി ജോലി ചെയ്യുന്ന…

എരുമേലിയിലെ മാലിന്യ സംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചു

Posted by - Nov 22, 2018, 07:53 am IST 0
പത്തനംതിട്ട: എരുമേലിയിലെ മാലിന്യ സംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചു. ജൈവ പ്ലാന്റാണ് മാലിന്യ സംസ്‌കരണത്തിന് സജ്ജമാക്കിയത്. മണ്ഡലകാലം തുടങ്ങിയ ശേഷവും സംസ്‌ക്കരണ പ്ലാന്റിന്റ പ്രവര്‍ത്തനം തുടങ്ങാന്‍ കഴിഞ്ഞിരുന്നില്ല.…

Leave a comment