ബെംഗളൂരു : പാര്‍ട്ടിയില്‍ നിന്നു രാജിവയ്ക്കുന്നതിനായി ബിജെപി 30 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന ആരോപണവുമായി ജനതാദള്‍ (ജെഡിഎസ്) എംഎല്‍എ രംഗത്ത്. ഇതില്‍ അഞ്ച് കോടി രൂപ മുന്‍കൂറായി കൈപ്പറ്റിയിരുന്നതായും കര്‍ണാടകയിലെ കോലാറില്‍ നിന്നുള്ള എംഎല്‍എയായ കെ.ശ്രീനിവാസ ഗൗഡ പറഞ്ഞു.
ബിജെപി അധ്യക്ഷന്‍ ബി.എസ്.യെഡിയൂരപ്പ 18 എംഎല്‍എമാര്‍ക്കായി 200 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന ആരോപണവുമായി കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ മേയില്‍ കോണ്‍ഗ്രസ്‌ജെഡിഎസ് സഖ്യം സര്‍ക്കാര്‍ രൂപീകരിച്ചതു മുതല്‍ നിരവധി രാഷ്ട്രീയ ചരടുവലികളാണ് കര്‍ണാടക രാഷ്ട്രീയത്തില്‍ അരങ്ങേറുന്നത്. 224 അംഗ കര്‍ണാടക നിയമസഭയില്‍ 104 സീറ്റുകളുമായി ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. ജെഡിഎസ് 34 ഉം കോണ്‍ഗ്രസിന് 80 ഉം അംഗങ്ങളാണ് ഉള്ളത്