ശ്രീനഗര്‍: ജമ്മു കാഷ്മീലെ ശ്രീനഗറില്‍ ഭീകരരുടെ ഗ്രനേഡ് ആക്രമണം. ഞായറാഴ്ച ലാല്‍ ചൗക്കിലുണ്ടായ ആക്രമണത്തില്‍ പതിനൊന്നു പേര്‍ക്കു പരിക്കേറ്റു. ഇതില്‍ ഏഴു പേര് പോലീസുകാരും സിആര്‍പിഎഫ് ഉദ്യോഗസ്ഥരുമാണ്.
ആക്രമണത്തിനുശേഷം രക്ഷപ്പെടുന്നതിനു മുന്‍പ് ഭീകരര്‍ വീണ്ടും ഗ്രനേഡ് എറിഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ ഭീകരര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.