കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും; കനത്ത പോലീസ് സുരക്ഷയില്‍ ശബരിമല

76 0

പത്തനംതിട്ട: കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് 5നാണ് നട തുറക്കുക. മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്ബൂതിരിയാണ് നട തുറക്കുക. അതേസമയം യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് തുടര്‍ന്നും അക്രമ സംഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കനത്ത പോലീസ് സുരക്ഷയാണ് ക്ഷേത്രത്തിലും പരിസരത്തും ഏര്‍പ്പെടുത്തിയിരിക്കുന്നത്. മൂന്ന് എസ്പിമാര്‍ക്കാണ് സുരക്ഷാ ചുമതല.

ദര്‍ശനത്തിന് യുവതികള്‍ എത്തിയാല്‍ സുരക്ഷയൊരുക്കാന്‍ സന്നിധാനവും നിലയ്ക്കലും പമ്ബബയും പൊലീസിന്റെ വലയത്തിലാക്കി. പതിനേഴുവരെ നിരോധനാജ്ഞ തുടരും. സന്നിധാനത്ത് വി.അജിത്തിനും പമ്ബയില്‍ എച്ച്‌. മഞ്ജുനാഥിനും നിലയ്ക്കലില്‍ പി.കെ.മധുവിനുമാണ് ചുമതല.കൂടാതെ ആറ് ഡിവൈഎസ്പിമാര്‍, 12 സിഐമാര്‍ എന്നിവരും ഡ്യൂട്ടിയിലുണ്ട്. 1375 പോലീസുകാരെയാണ് ക്ഷേത്രത്തിലും സമീപ പ്രദേശങ്ങളിലും വിന്യസിച്ചിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവരെയും നാളെ രാവിലെ 10ന് ശേഷമേ നിലയ്ക്കലില്‍ നിന്നു സന്നിധാനത്തേക്കു പോകാന്‍ അനുവദിക്കൂ.

അതേസമയം നേരത്തെ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങിയ യുവതികളും ഇത്തവണ എത്താന്‍ ഇടയുണ്ട് എന്നാണ് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് അടുത്ത് വരുന്നതു കൂടെ കണക്കിലെടുത്ത് പ്രതിഷേധം ശക്തമാക്കാനാണ് സംഘപരിവാര്‍ സംഘടനകളുടെ തീരുമാനം. ദേവസ്വം ബോര്‍ഡ് കേസില്‍ എടുത്ത നിലപാട് മാറ്റവും പ്രതിഷേധത്തിന് ശക്തികൂട്ടും. ശബരിമല പുനഃപരിശോധനാ ഹര്‍ജികളില്‍ കോടതി വിധി വരുന്നത് വരെ വിഷയം സജീവമായി നിര്‍ത്താന്‍ പരിവാര്‍ സംഘനകള്‍ തയ്യാറെടുക്കുമ്ബോള്‍ സര്‍ക്കാര്‍ എടുക്കുന്ന നിലപാടും നിര്‍ണായകമാവും.

ഇന്ന് നടതുറന്നതിന് ശേഷം 13ന് രാവിലെ 5ന് തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തില്‍ മഹാഗണപതി ഹോമത്തോടെ് കുംഭമാസ പൂജകള്‍ക്ക് തുടക്കം കുറിക്കും. 17 വരെ എല്ലാ ദിവസവും കളഭാഭിഷേകം നടത്തും. 17 ന് രാത്രി 10നാണ് നട അടയ്ക്കുന്നത്.

Related Post

1511 കോടിയുടെ തൊഴിലുറപ്പ് കുടിശ്ശിക കേന്ദ്രം അനുവദിച്ചു

Posted by - Apr 9, 2019, 01:54 pm IST 0
ദില്ലി: തൊഴിലുറപ്പ് പദ്ധതിയ്ക്ക്  1511 കോടിരൂപ കുടിശ്ശിക കേന്ദ്രം അനുവദിച്ചു. 5 മാസത്തെ വേതനമായിരുന്നു കുടിശ്ശിക ഉണ്ടായിരുന്നത് . മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണ് കേന്ദ്ര നടപടി.  തൊഴിലുറപ്പ് പദ്ധതിയില്‍…

നിപാ വൈറസ് ബാധിച്ച്‌ നാലുപേര്‍ മരിച്ചു: സംസ്ഥാനം ഭീതിയില്‍ 

Posted by - May 21, 2018, 07:52 am IST 0
മലപ്പുറം : മലപ്പുറത്ത് നിപാ വൈറസ് ബാധിച്ച്‌ നാലുപേര്‍ മരിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി ഡിഎംഒയുടെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേരും. മരണം നടന്ന നാല് ഇടങ്ങളിലും…

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു

Posted by - Jun 13, 2018, 06:51 am IST 0
കോട്ടയം: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ ആര്‍പ്പൂക്കര, അയ്മനം, കുമരകം, തിരുവാര്‍പ്പ് പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അംഗനവാടികള്‍ക്കുമാണ് കലക്ടര്‍ അവധി പ്രഖ്യാപിച്ചത്. കോഴിക്കോട്…

സംസ്ഥാനത്ത് ഇന്നും ഇന്ധന വില കുറഞ്ഞു

Posted by - Jun 12, 2018, 08:25 am IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇന്ധന വില കുറഞ്ഞു. തിരുവനന്തപുരത്ത് പെട്രോളിന് 16 പൈസ കുറഞ്ഞ് 79.53 രൂപയും ഡീസലിന് 11 പൈസ കുറഞ്ഞ് 72.63 രൂപയുമായി.

വിദ്യാര്‍ത്ഥിയുടെ തിരോധാനം : ബാംഗ്ലൂരില്‍ ജെസ്നയെ കണ്ടതായി  റിപ്പോര്‍ട്ട്

Posted by - May 9, 2018, 10:54 am IST 0
കാണാതായ കോളേജ് വിദ്യാര്‍ഥിനി മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകളായ കോളേജ് വിദ്യാര്‍ഥിനി ജെസ്ന മറിയ ജയിംസിനെ ബാംഗ്ലൂരില്‍ കണ്ടതായി റിപ്പോര്‍ട്ട്. ബെംഗളൂരു മഡിവാളയിലെ ആശ്വാസ…

Leave a comment