ശബരിമല നട കുംഭമാസ പൂജകള്‍ക്കായി തുറന്നു. വൈകിട്ട് അഞ്ചുമണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വാസുദേവന്‍ നമ്ബൂതിരിയാണ് നട തുറന്നത്. അതേസമയം, നട തുറക്കുന്ന ദിവസമായിട്ടും ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടോ മറ്റ് അംഗങ്ങളോ ഇന്ന് സന്നിധാനത്ത് എത്തിയില്ല.
ഇന്ന് ശബരിമലയില്‍ പ്രത്യേക പൂജകളൊന്നുമില്ല. രാത്രി പത്തിന് ഹരിവരാസനം ചൊല്ലി നട അടയ്ക്കും. നാളെ രാവിലെ അഞ്ചിന് വീണ്ടും നട തുറക്കും. കുംഭമാസ പൂജകള്‍ക്ക് ശേഷം ഞായറാഴ്ച രാത്രി 10ന് നടയടയ്ക്കും.സ്ത്രീ പ്രവേശന വിധിയെ തുടര്‍ന്ന് മണ്ഡല-മകരവിളക്ക് സീസണില്‍ ശബരിമലയിലും നിലയ്ക്കലിലും ഉണ്ടായ സംഘര്‍ഷങ്ങള്‍ കണക്കിലെടുത്ത് കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.