എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടബാധ്യതകള്‍ എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ ഉത്തരവ്

79 0

തിരുവനന്തപുരം: കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ 50,000 മുതല്‍ 3 ലക്ഷം രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ ഉത്തരവ്. 455 കടബാധ്യതകളാണ് എഴുതി തള്ളാനാണ് ഉത്തരവിട്ടിരിക്കുന്നത്. കടങ്ങള്‍ എഴുതിത്തള്ളാനായി 4.39 കോടി രൂപ സാമൂഹ്യനീതി വകുപ്പ് അനുവദിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. 50,000 മുതല്‍ 3 ലക്ഷം രൂപ വരെയുള്ള 455 കടബാധ്യതകള്‍ എഴുതിത്തള്ളാനുള്ള തുകയാണ് കാസര്‍ഗോഡ് ജില്ല കളക്ടര്‍ക്ക് അനുവദിച്ച്‌ ഉത്തരവായത്.

കഴിഞ്ഞ മാര്‍ച്ച്‌ മാസത്തില്‍ എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ദുരിതബാധിതരുടെ മൂന്ന് ലക്ഷം രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിത്തള്ളുന്നതിന് ആവശ്യമായ 7.63 കോടി രൂപ അനുവദിക്കാന്‍ തീരുമാനിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ആദ്യഘട്ടമായി 2011 ജൂണ്‍ വരെയുള്ള 50,000 രൂപ വരെയുള്ള 1083 കടബാധ്യതകള്‍ക്കായി 2,17,38,655 രൂപ കാസര്‍ഗോഡ് ജില്ല കളക്ടര്‍ക്ക് അനുവദിച്ച്‌ ഉത്തരവായിട്ടുണ്ട്. രണ്ടാം ഘട്ടമായാണ് 50,000 മുതല്‍ 3 ലക്ഷം രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിതള്ളാനുള്ള തുക അനുവദിച്ചത്.

Related Post

വിഎസിന്റെ റൂമിന് നേരെ കല്ലേറ്; പ്രതി പിടിയില്‍

Posted by - May 30, 2018, 09:46 am IST 0
കൊച്ചി: ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ താമസിച്ചിരുന്ന മുറിയ്ക്കുനേരെ കല്ലെറിഞ്ഞയാളെ പോലീസ് പിടികൂടി.  ആലുവ പാലസിലെ വിഎസിന്റെ മുറിയ്ക്കുനേരെയായിരുന്നു ആക്രമണം. ഇന്നലെ രാത്രിയോടെയായിരുന്നു ആക്രമണം. ചുണങ്ങംവേലി…

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11 മു​ത​ല്‍ നി​ല​യ്ക്ക​ലി​ലേ​ക്ക് തീ​ര്‍​ഥാ​ട​ക​ര്‍​ക്കു പ്ര​വേ​ശ​നം 

Posted by - Nov 14, 2018, 09:02 pm IST 0
തി​രു​വ​ന​ന്ത​പു​രം: വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11 മു​ത​ല്‍ നി​ല​യ്ക്ക​ലി​ലേ​ക്ക് തീ​ര്‍​ഥാ​ട​ക​ര്‍​ക്കു പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​മെ​ന്നു സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ അ​റി​യി​ച്ചു. മ​ണ്ഡ​ല​കാ​ല പൂ​ജ​ക​ള്‍​ക്കാ​യി ശ​ബ​രി​മ​ല ന​ട വെ​ള്ളി​യാ​ഴ്ച…

ആന്റോ പുത്തിരി അന്തരിച്ചു

Posted by - Aug 28, 2019, 03:18 pm IST 0
കൊച്ചി : ആന്റോ  പുത്തിരി , ഫ്ലവർസ്  ചാനൽ മാർക്കറ്റിംഗ് മേധാവി (53 )  ഹൃദയാഘത്തെ  തുടർന്ന്  കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ്  ആശുപത്രിയിൽ അന്തരിച്ചു .പുത്തിരി 30…

ലക്ഷ്മിയെ വെ​​ന്‍റി​ലേ​റ്റ​റി​ല്‍ ​നി​ന്ന്​ മാ​റ്റി

Posted by - Oct 8, 2018, 07:45 am IST 0
തിരുവനന്തപുരം: കാറപകടത്തില്‍ ഗുരുതരമായി പ​രി​ക്കേ​റ്റ് തലസ്ഥാനത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന, ബാ​ല​ഭാ​സ്ക​റി​​​ന്‍റെ ഭാ​ര്യ ല​ക്ഷ്​​മി​യെ വെ​​ന്‍റി​ലേ​റ്റ​റി​ല്‍ ​നി​ന്ന്​ ഐസിയുവിലേക്ക് മാ​റ്റി. ലക്ഷ്മിയുടെ ബോധം പൂര്‍ണ്ണമായും തെളിഞ്ഞതായും…

Leave a comment