സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി

183 0

തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. സംസ്ഥാനത്തെ 15 ഐ.പി.എസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിക്കൊണ്ട് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി.

തിരുവനന്തപുരം റൂറല്‍ എസ്പിയായ എ.അശോക് കുമാറിനെ പോലീസ് ആസ്ഥാനത്തെ എഐജിയായി നിയമിച്ചു.കോഴിക്കോട് റൂറല്‍ എസ്പി ജി. ജയദേവിനെ പത്തനംതിട്ട എസ്.പിയാക്കി, ടി.നാരായണനെ പോലീസ് ആസ്ഥാനത്ത് എഐജിയായി നിയമിച്ചു.

കെ.ജി സൈമണ്‍ കൊല്ലം റൂറലിലേക്കും, സെക്യൂരിറ്റി ഡിഐജി എ അക്ബറിനെ ഇന്റലിജന്‍സ് ഡിഐജിയാക്കി മാറ്റി നിയമിച്ചു.പാലക്കാട് എസ്പി ദേബേഷ്‌കുമാര്‍ ബെഹറയെ കെഎപി മൂന്നാം ബറ്റാലിയന്‍ കമാന്‍ഡന്റ് ആക്കി മാറ്റി നിയമിച്ചു.
കാസര്‍ഗോഡ് എസ്പിയായ യു .ശ്രീനിവാസിനെ കണ്ണൂര്‍,കാസര്‍ഗോഡ് ജില്ലകളുടെ ചുമതലയുളള ക്രൈംബ്രാഞ്ച് എസ്പിയാക്കി മാറ്റി നിയമിച്ചു. ജെ.സുകുമാരപിളളയെ സെക്യൂരിറ്റി എസ്പിയാക്കിയും മാറ്റി നിയമിച്ചു. തൃശൂര്‍ എസ്പിയായ എം കെ പുഷ്‌കരനെ തൃശൂര്‍ സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് എസ്പിയായും, കെ പി വിജയകുമാരനെ തൃശൂര്‍ എസ്പിയായും പരസ്പരം മാറ്റി നിയമിച്ചു.

എംഎസ്പി കമാന്‍ഡന്റ് ആയ യു .അബ്ദുള്‍ കരീമിനെ കോഴിക്കോട് റൂറല്‍ എസ്പിയായി മാറ്റി നിയമിച്ചു. കാര്‍ത്തികേയന്‍ ഗോകുലചന്ദ്രനാണ് പുതിയ കെഎപി മൂന്നാം ബറ്റാലിയന്‍ കമാന്‍ഡന്റ്. ക്രൈംബ്രാഞ്ചിന്റെ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് ഒന്നിന്റെ തലവന്‍ പിഎസ് സാബുവാണ് പുതിയ പാലക്കാട് എസ്പി.

കോഴിക്കോട് ഡിസിപിയായിരുന്ന ജെയിംസ് ജോസഫ് ആണ് പുതിയ കാസര്‍ഗോഡ് എസ്പി . എകെ ജമാലുദീന്‍ ആണ് കോഴിക്കോടിന്റെ പുതിയ ഡെപ്യൂട്ടി കമ്മീഷണര്‍

Related Post

കേരളത്തിന്‌വീണ്ടും നിരാശ, പുതിയ ട്രെയിനുകളില്ല 

Posted by - Mar 7, 2018, 08:12 am IST 0
കേരളത്തിന്‌വീണ്ടും നിരാശ, പുതിയ ട്രെയിനുകളില്ല  വ്യാഴാഴ്ച ചേരാനിരിക്കുന്ന റെയിൽവേ ടൈംടേബിൾ കമ്മിറ്റിയിൽ കേരളത്തിന് നിരാശയ്‌ക്ക്‌സാധ്യത.ഇത്തവണ കേരളത്തിലേക്ക് പുതിയ വണ്ടികൾ ഓടാനുള്ള സാധ്യത വിരളമാണ് എന്ന് മധ്യ റെയില്‍വേ…

കൊപ്രയുടെ താങ്ങുവില കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തി

Posted by - Dec 28, 2018, 04:46 pm IST 0
ന്യൂഡല്‍ഹി: കൊപ്രയുടെ താങ്ങുവില കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തി. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. മില്‍ കൊപ്രയുടെ താങ്ങുവില 9,521 രൂപയായാണ് ഉയര്‍ത്തിയിരിക്കുന്നത്. നിലവില്‍ 7,511 രൂപയായിരുന്നു…

സോഷ്യൽ മീഡിയ കാരണം ഭർത്താവ് ഭാര്യയെ കൊന്നു

Posted by - Apr 18, 2018, 06:30 am IST 0
സോഷ്യൽ മീഡിയ കാരണം ഭർത്താവ് ഭാര്യയെ കൊന്നു സോഷ്യൽ മീഡിയയ്ക്ക് അടിമയായ ഭാര്യ ലക്ഷ്‌മിയെ (32) ഭർത്താവ് ഹരിഓം (35) കൊന്നു. ഗുരുഗ്രാമിലെ സെക്ടറിലാണ് സംഭവം.ഭാര്യയുടെ അമിത…

ട്രക്കില്‍ കയറ്റിയയച്ച 40 ടണ്‍ സവാള കൊള്ളയടിച്ചു  

Posted by - Nov 30, 2019, 12:32 pm IST 0
ശിവപുരി: മഹാരാഷ്ട്രയില്‍ നിന്ന് ഉത്തര്‍പ്രദേശിലെ  ഗോരഖ്പുരിലേക്ക്  കയറ്റി അയച്ച 40 ടണ്‍ സവാള കൊള്ളയടിച്ചു. സവാള വില  കുത്തനെ ഉയര്‍ന്ന സാഹചര്യത്തിലാണ് കൊള്ള നടന്നത്. 22 ലക്ഷം രൂപ…

നിര്‍ഭയ കേസിൽ  കേന്ദ്ര ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി

Posted by - Feb 5, 2020, 03:20 pm IST 0
ഡല്‍ഹി: നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ ഇനിയും വൈകാൻ സാധ്യത. ശിക്ഷ വെറെ വേറെ നടപ്പാക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. നാലു…

Leave a comment