പത്ത് വയസുകാരിയുടെയും യുവതികളുടെയും സാന്നിദ്ധ്യം അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കില്ല; നിലപാട് വ്യക്തമാക്കി സര്‍ക്കാര്‍

84 0

ന്യൂഡല്‍ഹി: ശബരിമലയില്‍ പത്ത് വയസുകാരിയുടെയും യുവതികളുടെയും സാന്നിദ്ധ്യം അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. പുന:പരിശോധനാ ഹര്‍ജിയില്‍ എഴുതി നല്‍കിയ വാദത്തിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

പത്തു വയസുകാരിയും അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ഇല്ലാതാക്കുമെന്ന വാദം അംഗീകരിക്കാനാവില്ല. യുവതി പ്രവേശനം അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കുമെന്ന വാദം സ്ത്രീകളുടെ അന്തസിനെ ഹനിക്കുന്നതാണ്. ഒരു മതത്തിന്റെയോ പ്രത്യേക വിഭാഗത്തിന്റെയോ അഭിവാജ്യ ആചാരമാണോ യുവതി പ്രവേശന വിലക്ക് എന്നത് ഭരണഘടനാ ബെഞ്ച് പരിശോധക്കണമെന്ന് സര്‍ക്കാര്‍ ഹര്‍ജിയില്‍ വ്യക്തമാക്കി. യുവതി പ്രവേശന വിലക്ക് ആചാരത്തിന്റെ ഭാഗമാണെന്ന വാദം തെറ്റാണെന്നും ആചാരപരമായ ഒരു സമ്ബ്രദായത്തിനും ഭരണഘടന ഉറപ്പ് നല്‍കുന്നില്ലെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ വ്യക്തമാക്കി.

അതേസമയം,​ ഭരണഘടനാ ബെഞ്ചിന്റെ വിധി രാജ്യത്തെ പല ക്ഷേത്രങ്ങളുടെയും സ്വാഭാവികമായ നീതി നിഷേധിക്കുന്നതാണെന്ന വാദങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ വാദം തെറ്രാണെന്നും വിധി ബാധകമാകുന്ന എല്ലാവരുടെയും വാദം കോടതി കേള്‍ക്കേണ്ടതില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു.

2007വരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ 35വയസായ യുവതികള്‍ക്ക് വരെ അംഗമാകാമെന്നായിരുന്നു. എന്നാല്‍ 35വയസുള്ള യുവതിക്ക് ദേവസ്വം ബോര്‍ഡ് അംഗമാകാമെങ്കില്‍ അവര്‍ക്ക് ശബരിമലയില്‍ പ്രവേശനവുമാകാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അതേ വര്‍ഷം തന്നെ ഇത് 60വയസായി ഉയര്‍ത്തുകയും ചെയ്തിരുന്നു. ഒരു അയ്യപ്പക്ഷേത്രത്തില്‍ മാത്രമാണ് യുവതി പ്രവേശന വിലക്ക് ഉള്ളതെന്നും ഇത് ഏതെങ്കിലും ആചാരത്തിന്റെ ഭാഗമാണെന്ന വാദത്തെ ഖണ്ഡിക്കുന്ന വാദമാണിപ്പോള്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ എഴുതി നല്‍കിയിരിക്കുന്നത്.

Related Post

ളാഹയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് 19 പേര്‍ക്ക് പരിക്ക്

Posted by - Dec 22, 2018, 08:40 pm IST 0
ളാഹ: ളാഹയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന മിനി ബസ് മറിഞ്ഞ് 19 പേര്‍ക്ക് പരിക്ക്. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങവെയാണ് അപകടം നടന്നത്. ചെന്നൈയില്‍ നിന്നും എത്തിയവരാണിവര്‍. പരിക്കേറ്റവരെ…

സു​രേ​ന്ദ്ര​ന് ജ​യി​ല്‍ മാ​റാ​ന്‍ അ​നു​മ​തി

Posted by - Nov 26, 2018, 06:58 pm IST 0
പ​ത്ത​നം​തി​ട്ട: ബി​ജെ​പി നേ​താ​വ് കെ. ​സു​രേ​ന്ദ്ര​ന് ജ​യി​ല്‍ മാ​റാ​ന്‍ അ​നു​മ​തി. റാ​ന്നി മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് ജ​യി​ല്‍ മാ​റ്റ​ത്തി​ന് അ​നു​മ​തി ന​ല്‍​കി​യ​ത്. തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലേ​ക്കാ​ണ് സു​രേ​ന്ദ്ര​നെ മാ​റ്റു​ന്ന​ത്.…

കെ.എം ഷാജിയെ നിയമസഭയില്‍ കയറ്റില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് സ്പീക്കര്‍

Posted by - Nov 23, 2018, 03:34 pm IST 0
തിരുവനന്തപുരം:കെ.എം ഷാജിയെ നിയമസഭയില്‍ കയറ്റില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ഹൈക്കോടതി വിധിയാണ് മുന്നിലുള്ളതെന്നും രേഖാമൂലമുള്ള നിര്‍ദേശമില്ലാതെ കെ.എം. ഷാജിയെ പങ്കെടുപ്പിക്കാന്‍ പറ്റില്ലെന്നും സ്പീക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. …

ശബരിമല സന്ദര്‍ശനത്തില്‍ നിന്നും പിന്മാറില്ലെന്ന് ബിന്ദു 

Posted by - Dec 29, 2018, 03:20 pm IST 0
കണ്ണൂര്‍: പോലീസ് സംരക്ഷണം നല്‍കിയില്ലെങ്കിലും ശബരിമല സന്ദര്‍ശനത്തില്‍ നിന്നും പിന്മാറില്ലെന്ന് ബിന്ദു അറിയിച്ചു. പോലീസ് സുരക്ഷ നല്‍കുമെന്നും നേരത്തേ പറഞ്ഞിരുന്നുവെങ്കിലും അവര്‍ വാക്കു മാറുകായിരുന്നുവെന്നും ഇനി സര്‍ക്കാരും…

Leave a comment