ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പ്രിയങ്ക ഗാന്ധി

207 0

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പ്രിയങ്ക ഗാന്ധി. ലഖ്‌നൗവില്‍ പാര്‍ട്ടി പ്രവര്‍ത്തകരോടാണ് പ്രിയങ്ക ഇക്കാര്യം പറഞ്ഞത്. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിലും പ്രചാരണത്തിലുമായിരിക്കും തന്റെ ശ്രദ്ധയെന്നും പ്രിയങ്ക വ്യക്തമാക്കി.

എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയെ നിയമിച്ചിരുന്നു. ഇതിനു ശേഷം പ്രിയങ്ക തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന തരത്തില്‍ സൂചനകള്‍ എത്തിയിരുന്നു.

കഴിഞ്ഞ ദിവസം യുപിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി പ്രിയങ്ക ഗാന്ധി 16 മണിക്കൂര്‍ നീണ്ട ചര്‍ച്ച നടത്തിയിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് തുടങ്ങിയ ചര്‍ച്ച ബുധനാഴ്ച അതിരാവിലെ വരെ നീണ്ടു നിന്നിരുന്നു. താന്‍ ലക്ഷ്യമിടുന്നത് തെരഞ്ഞെടുപ്പിനെ എങ്ങനെ നേരിടണമെന്നാണെന്നും ഫലം കോണ്‍ഗ്രസിന് അനുകൂലമാക്കുന്നതിനെ കുറിച്ചും പ്രവര്‍ത്തകരില്‍ നിന്നും ആശയം തേടുകയായിരുന്നുവെന്ന് പ്രിയങ്ക അറിയിച്ചിരുന്നു.

Related Post

കുല്‍ദീപ് സിങ് സേംഗറിന് ജീവപര്യന്തം

Posted by - Dec 20, 2019, 03:06 pm IST 0
ന്യൂഡല്‍ഹി: ഉന്നാവ് ബലാത്സംഗ കേസില്‍ കുല്‍ദീപ് സിങ് സേംഗറിന് ജീവപര്യന്തം തടവ് വിധിച്ചു .  പെണ്‍കുട്ടിയുടെ കുടുംബത്തിന് സേംഗര്‍ 25 ലക്ഷം രൂപ നല്‍കണമെന്നും കോടതി ഉത്തരവിട്ടു.…

ശശിതരൂരിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

Posted by - Jul 5, 2018, 10:24 am IST 0
ഡല്‍ഹി : സുനന്ദ പുഷ്ക്കറിന്‍റെ മരണത്തെ തുടര്‍ന്ന്  ശശിതരൂരിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. തരൂര്‍ സമര്‍പ്പിച്ച മൂന്‍കൂര്‍ ജാമ്യാപേക്ഷ…

രാജ്യത്ത് ഉള്ളി വില കൂപ്പുകുത്തുന്നു

Posted by - Nov 22, 2018, 09:02 pm IST 0
ബംഗലുരു: രാജ്യത്ത് ഉള്ളി വില കൂപ്പുകുത്തുന്നു. ഉള്ളി കൃഷിക്ക് പേരുകേട്ട കര്‍ണാടകയിലെ അവസ്ഥ ദയനീയമാണ്. മൊത്ത കച്ചവട വിപണിയില്‍ ഒരു കിലോ ഉള്ളിക്ക് ലഭിക്കുന്നത് ഒരു രൂപ മാത്രമാണ്.…

രാഹുല്‍ ഗാന്ധി ഈ മാസം കേരളം സന്ദര്‍ശിക്കുന്നു

Posted by - Jan 1, 2019, 08:39 am IST 0
തിരുവനന്തപുരം: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഈ മാസം കേരളം സന്ദര്‍ശിക്കുന്നു. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനാണ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തുന്നത്. ജനുവരി 24-ന്…

ജനുവരി ഒന്ന് മുതൽ റെയില്‍വെ യാത്ര നിരക്കുകൾ വർധിപ്പിച്ചു

Posted by - Jan 1, 2020, 12:26 am IST 0
ന്യൂ ഡൽഹി: റെയിൽവേ യാത്ര നിരക്കുകൾ   ജനുവരി 1  മുതൽ വർധിപ്പിച്ചു.  ചെയര്‍കാര്‍, ത്രീടയര്‍ എ.സി, എ.സി ടൂ ടയര്‍, ഫസ്റ്റ് ക്ലാസ് എന്നിവയില്‍ കിലോമീറ്ററിന്…

Leave a comment