മത്സരിക്കാനില്ലെന്ന് കമല്‍ഹാസന്‍, സ്ഥാനാർത്ഥിപ്പട്ടിക  പ്രഖ്യാപിച്ചു

267 0

ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് നടനും മക്കള്‍ നീതി മയ്യം(എംഎന്‍എം) സ്ഥാപകനുമായ കമല്‍ഹാസന്‍. പാർട്ടിയുടെ എല്ലാ സ്ഥാനാർഥികൾക്കും തന്‍റെ മുഖം തന്നെയെന്നും ഞായറാഴ്ച കോയമ്പത്തൂരില്‍ നടന്ന ചടങ്ങിൽ അദ്ദേഹം വ്യക്തമാക്കി.

എല്ലാവര്‍ക്കും തൊഴില്‍, തുല്യ ജോലിക്ക് തുല്യ വേതനം, വനിതാ സംവരണം, കര്‍ഷകര്‍ക്കായുളള പദ്ധതികള്‍ തുടങ്ങി നിരവധി വാഗ്ദാനങ്ങളുമായാണ് മക്കള്‍ നീതി മയ്യം ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുക. അന്‍പത് ലക്ഷം ജോലികളും വനിതകള്‍ക്ക് അന്‍പത് ശതമാനം സംവരണവും കൊണ്ടുവരുമെന്നതാണ് പാര്‍ട്ടിയുടെ പ്രധാന വാഗ്ദാനം. ഹൈവേകളില്‍ ടോള്‍ നിര്‍ത്തലാക്കും, പൊതുവിതരണ സംവിധാനത്തിലൂടെ റേഷന്‍ വിതരണം കാര്യക്ഷമമാക്കും, സൗജന്യ വൈഫൈ എന്നിവയാണ് എംഎന്‍എമ്മിന്‍റെ മറ്റ്  തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍. 

മക്കൾ നീതി മയ്യത്തിന്‍റെ ആദ്യ സ്ഥാനാർത്ഥിപ്പട്ടിക നേരത്തെ പ്രഖ്യാപിച്ചിരുന്നു.  നടൻ നാസറിന്‍റെ ഭാര്യയും സാമൂഹ്യപ്രവർത്തകയുമായ കമീല നാസർ ഉൾപ്പടെ 21 പേരടങ്ങിയതാണ് ആദ്യ പട്ടിക. കോയമ്പത്തൂരിൽ പാർട്ടി വൈസ് പ്രസിഡന്‍റ് ഡോ. മഹേന്ദ്രൻ മൽസരിക്കും.

Related Post

കേരളത്തില്‍ ഇന്ന് 84പേര്‍ക്ക് കോവിഡ് 31പേര്‍ മഹാരാഷ്ട്രയില്‍ നിന്നെത്തിയവര്‍

Posted by - May 28, 2020, 06:07 pm IST 0
കേരളത്തില്‍ 84 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുന്നു പേര്‍ക്ക് രോഗമുക്തി. അഞ്ച് പേരൊഴിച്ച് പുതുതായി രോഗം സ്ഥിരീകരിച്ച 79 പേരും സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നതാണ്. തെലങ്കാന സ്വദേശിയായ…

ബി​ജെ​പി​ക്ക് വ്യാ​ജ​വാ​ര്‍​ത്ത​ക​ള്‍ സൃ​ഷ്ടി​ക്കാ​ന്‍ എ​ന്തി​നാ​ണ് സാ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍? പരിഹാസവുമായി ദി​വ്യ സ്പ​ന്ദ​ന

Posted by - Apr 18, 2018, 07:49 am IST 0
ന്യൂ​ഡ​ല്‍​ഹി: ബി​ജെ​പി​ക്ക് വ്യാ​ജ​വാ​ര്‍​ത്ത​ക​ള്‍ സൃ​ഷ്ടി​ക്കാ​ന്‍ എ​ന്തി​നാ​ണ് സാ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍? പരിഹാസവുമായി ദി​വ്യ സ്പ​ന്ദ​ന. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മാ​ത്രം മ​തി , അദ്ദേഹം വ്യാ​ജ​വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ച്ചു​കൊ​ള്ളു​മെ​ന്ന് പ​രി​ഹ​സി​ച്ച്‌ ന​ടി​യും…

കുമ്മനത്തിന്റെ പകരക്കാരനെ ഉടന്‍ പ്രഖ്യാപിക്കും 

Posted by - May 26, 2018, 10:48 am IST 0
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസ്സോറാം ഗവര്‍ണറായി നിയമിച്ചതോടെ കേരളത്തിലെ ബിജെപിയുടെ അധ്യക്ഷസ്ഥാനത്തേക്ക് ആരെത്തും എന്നതിനെ ചൊല്ലി ചര്‍ച്ചകള്‍ സജീവമായി. നിലവിലെ മിസ്സോറാം ഗവര്‍ണര്‍…

ബാർ കോഴക്കേസ്; കോടതിയുടെ വിമർശനം ഏറ്റു വാങ്ങി കെ എം മാണി 

Posted by - Apr 13, 2018, 08:50 am IST 0
ബാർ കോഴക്കേസ്; കോടതിയുടെ വിമർശനം ഏറ്റു വാങ്ങി കെ എം മാണി  വലിയ പൊതുജന ശ്രദ്ധ പിടിച്ചുപറ്റിയ ബാർക്കോഴക്കേസിൽ സർക്കാർ നിയമിച്ച പബ്ലിക് പ്രോസിക്യുട്ടറെ എതിർത്ത കെ…

നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്; പത്രിക സമർപ്പിച്ചത് 303 സ്ഥാനാർത്ഥികൾ

Posted by - Apr 5, 2019, 10:45 am IST 0
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനായി സംസ്ഥാനത്താകെ 303 സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.അവസാന ദിവസമായ ഇന്നലെ വയനാട്ടില്‍ മത്സരിക്കുന്ന രാഹുല്‍ ഗാന്ധിയടക്കം 149 പേരാണ് പത്രിക നൽകിയത്. നാമനിർദ്ദേശ…

Leave a comment