ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍നായകനും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനുമായ എംഎസ് ധോണിയും മകളും സോഷ്യല്‍മീഡിയയില്‍ ഹിറ്റുകള്‍ സൃഷ്ടിക്കാറുണ്ട്. പല ഭാഷകള്‍ സംസാരിച്ചും പാട്ടുകള്‍ പാടിയും ആരാധകരെ സ്വന്തമാക്കിയിട്ടുള്ള സിവ ധോണി ഏറ്റവും ഒടുവില്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത് ആറു ഭാഷകള്‍ സംസാരിച്ചാണ്. ധോണി തന്റെ ഇന്‍സ്റ്റാഗ്രം പേജില്‍ ഷെയര്‍ ചെയ്ത വീഡിയോയിലാണ് മകളും അച്ഛനും വിവിധ ഭാഷകള്‍ സംസാരിക്കുന്നത്.
ആറു ഭാഷകളിൽ സിവയോട് സുഖമാണോയെന്ന് ചോദിക്കുകയാണ് അച്ഛൻ. അതിനൊക്കെ കൃത്യമായി മറുപടി പറയുകയാണ് സിവ. തമിഴ്‍, ബംഗാളി, ഗുജറാത്തി, ഭോജ് പൂരി, പഞ്ചാബി, ഉര്‍ദു എന്നീ ഭാഷകളിലാണ് ഈ മിടുക്കി കൃത്യമായി മറുപടി പറയുന്നത്. അവസാനം മകളെ കയ്യടിച്ച് അഭിനന്ദിക്കുന്നുമുണ്ട് ധോണി.
തമിഴില്‍ 'എപ്പടിയിറുക്കെ' എന്ന് ചോദിച്ചാണ് വീഡിയോ തുടങ്ങുന്നത്. ധോണിയുടെയും സിവയുടെയും വീഡിയോകൾക്ക് ആരാധകർ ഏറെയാണ്. നേരത്തെ മലയാളം പാട്ടുപാടിയും സിവ സോഷ്യല്‍മീഡിയയില്‍ താരമായിരുന്നു.
instagram video link :https://www.instagram.com/p/BvZHMeSlO29/