കേരളം കടുത്ത  വരൾച്ചയിലേക്ക്; ചീഫ് സെക്രട്ടറിയുടെ അടിയന്തര യോഗം ഇന്ന്

108 0

തിരുവനന്തപുരം: സംസ്ഥാനത്ത് വരൾച്ച രൂക്ഷമാകാൻ സാധ്യതയുള്ള സാഹചര്യത്തിൽ ചീഫ് സെക്രട്ടറി അടിയന്തര യോഗം വിളിച്ചു. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. വരൾച്ചാ മുൻകരുതൽ നടപടികൾ തീരുമാനിക്കാനാണ് യോഗം. റവന്യൂ അഡീഷണൽ സെക്രട്ടറിക്കാണ് വരൾച്ച മുൻകരുതൽ പ്രവർത്തനങ്ങളുടെ സംസ്ഥാന തല ഏകോപന ചുമതല. എല്ലാ ജില്ലകളിലും ശുദ്ധ ജല ലഭ്യത ഉറപ്പ് വരുത്താൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

സംസ്ഥാനത്ത് ഓരോ ദിവസം കഴിയുന്തോറും ചൂട് കൂടുന്ന സാഹചര്യത്തിലാണ് അടിയന്തര യോഗം വിളിച്ചിരിക്കുന്നത്. ഇത് തുട‌ർന്നാൽ സംസ്ഥാനം കടുത്ത വരൾച്ചയിലേക്ക് നീങ്ങുമെന്ന് ദുരന്ത നിവാരണ അതോറിറ്റിയടക്കം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.  തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ മന്ത്രിമാർക്ക് യോഗം വിളിച്ച് ചേർക്കാൻ കഴിയാത്തതിനാലാണ് ചീഫ് സെക്രട്ടറി യോഗം വിളിച്ചിരിക്കുന്നത്. 

സൂര്യാഘാതത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള സാമ്പത്തിക സഹായത്തിനുള്ള മാനദണ്ഡങ്ങൾ പരിശോധിക്കാൻ റവന്യൂ- ആരോഗ്യ വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇക്കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും.വരൾച്ച നേരിടാൻ ജില്ലകൾക്ക് നൽകേണ്ട ഫണ്ടിന്റെ കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും.

കൊടും ചൂടിൽ ചിക്കൻ പോക്സും തളർച്ചയും മഞ്ഞപ്പിത്തവും ബാധിക്കുന്നവരുടെ എണ്ണവും വർദ്ധിക്കുകയാണ്. ഇന്നലെ മാത്രം 147 പേർക്ക് ചിക്കൻ പോക്സ് ബാധിച്ചു. മാർച്ചിൽ ഇതുവരെ 3,481 പേർക്ക് ചിക്കൻ പോക്സ് ബാധിച്ചെന്നാണ് റിപ്പോർട്ട്.

ഈ മാസം വേനൽമഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥാകേന്ദ്രം നൽകുന്ന സൂചന. നേരിയ മഴയ്‌ക്ക് സാധ്യതയുള്ളത് കൊല്ലം, ആലപ്പുഴ ജില്ലകളിൽ മാത്രമാണ് . ചൂട് അസാധാരണമായി ഉയരുന്നതിനാൽ ആ മഴയും കിട്ടിയെന്നു വരില്ല.

Related Post

തിങ്കളാഴ്ചത്തെ ഹർത്താലിന് ശക്തി കുറയും 

Posted by - Apr 7, 2018, 07:25 am IST 0
തിങ്കളാഴ്ചത്തെ ഹർത്താലിന് ശക്തി കുറയും  തിങ്കളാഴ്ച നടക്കാൻ പോകുന്ന ഹർത്താലിൽ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും കേരളം പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷനും വ്യക്തമാക്കി. ദലിത്‌…

പതിനഞ്ചുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ പിടിയില്‍

Posted by - Dec 28, 2018, 09:45 pm IST 0
മാവേലിക്കര : പതിനഞ്ചുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ പിടിയില്‍. ചെട്ടികുളങ്ങര കണ്ണമംഗലത്താണ് സംഭവം നടന്നത്. വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാനായി സൈക്കിളില്‍ പോയ പതിനഞ്ചുകാരിയെ പിന്നാലെ…

എന്‍.എസ്.എസ് കരയോഗ മന്ദിരത്തിന് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം

Posted by - Nov 10, 2018, 09:52 am IST 0
കൊല്ലം: കൊട്ടാരക്കര പൊലീക്കോട് ശ്രീമഹാദേവര് വിലാസം എന്‍.എസ്.എസ് കരയോഗ മന്ദിരത്തിന് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. ശനിയാഴ്‌ച പുലര്‍ച്ചെയാണ് ആക്രമണമുണ്ടായതെന്ന് കരുതുന്നു. ആക്രമണത്തില്‍ കരയോഗ മന്ദിരത്തിന് മുന്നില്‍…

 കെ സുരേന്ദ്രന് വീണ്ടും നിരാശ; ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി

Posted by - Nov 27, 2018, 09:45 pm IST 0
പത്തനംതിട്ട; ജാമ്യം തേടി കോടതിയെ സമീപിച്ച ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന് വീണ്ടും നിരാശ. ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി. പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയാണ്…

കോതമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയില്‍

Posted by - Apr 22, 2018, 12:33 pm IST 0
കോതമംഗലം: കോതമംഗലം ചാത്തമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയില്‍. കാക്കുന്നേല്‍ വീട്ടില്‍ ശശിയേയും ഭാര്യയെയും മകനെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍…

Leave a comment