സംസ്ഥാനത്ത് കൊടും ചൂട് ഒരാഴ്ച കൂടി ; ജാഗ്രതാ നിര്‍ദ്ദേശം നീട്ടിയേക്കും

48 0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുവരെയാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതെങ്കിലും 31-ാം  തീയതി വരെ ഇത് നീട്ടിയേക്കും. ഇടുക്കി, വയനാട് ജില്ലകളില്‍ ഒഴികെ മറ്റു ജില്ലകളില്‍ 3 ഡിഗ്രിവരെ ചൂട് ഉയര്‍ന്നേക്കുമെന്ന് മുന്നറിയിപ്പുണ്ട്. 

സൂര്യാതപത്തിനും സൂര്യാഘാതത്തിനുമുള്ള സാധ്യത ഉള്ളതിനാൽ വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പ്. പൊള്ളുന്ന വെയിലില്‍ സംസ്ഥാനത്തിതുവരെ 284 പേര്‍ക്കാണ് അസ്വസ്ഥതകള്‍ ഉണ്ടായത്. പത്ത് പേർക്ക് സൂര്യാഘാതമേറ്റു. വിവിധ ജില്ലകളിലായി 46 പേർക്ക് സൂര്യതാപമേറ്റു.

 56 പേർക്ക് ശരീരത്തിൽ ചൂടേറ്റ പാടുകളുമുണ്ടായി.തിരുവനന്തപുരം, പുനലൂർ, ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസിന് മുകളിലാണ് താപനില.

ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് പ്രശ്നങ്ങളുണ്ടായത് പത്തനംതിട്ട ജില്ലയിലാണ്. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്താൻ പ്രത്യേകം സമിതികള്‍ സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. 

Related Post

സ്ത്രീധന തര്‍ക്കം; യുവാവും പെണ്‍കുട്ടിയും ജീവനൊടുക്കാന്‍ ശ്രമിച്ചു; പെണ്‍കുട്ടി മരിച്ചു

Posted by - Dec 1, 2018, 08:36 am IST 0
ഗാസിയാബാദ്: സ്ത്രീധന തര്‍ക്കം മൂലം വിവാഹം മാറ്റിയതിനെ തുടര്‍ന്ന് യുവാവും പെണ്‍കുട്ടിയും ജീവനൊടുക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടി മരിച്ചു. യുവാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഉത്തര്‍പ്രദേശ് ഗാസിയാബാദിലെ ഹോട്ടലിലാണ്…

രാസ വസ്തു കലര്‍ത്തിയ 9000 കിലോ മീന്‍ പിടികൂടി

Posted by - Jun 26, 2018, 08:09 am IST 0
കൊല്ലം : രാസ വസ്തു കലര്‍ത്തിയ 9000 കിലോ മീന്‍ പിടികൂടി. കൊല്ലം ആര്യങ്കാവ് ചെക്ക്പോസ്റ്റില്‍ നിന്നാണ് പിടികൂടിയത്. ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായാണ് ഫുഡ് സേഫ്റ്റി…

തൃശൂരില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു

Posted by - Jan 1, 2019, 08:26 am IST 0
തൃശൂര്‍ : തൃശൂര്‍ വാളൂരില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു. വാളൂര്‍ പറമ്ബന്‍ ജോസിന്റെ മകന്‍ ആല്‍വിന്‍ ആണ് മരിച്ചത്. പുതുവത്സര ആഘോഷം കഴിഞ്ഞു മടങ്ങുന്ന വഴി വിദ്യാര്‍ഥി…

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ

Posted by - Oct 8, 2018, 07:39 am IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തമായ സാഹചര്യത്തിലാണ് ജാ​ഗ്രതാ നിര്‍ദേശം. ന്യൂനമര്‍ദ്ദം ശക്തിപ്പെട്ട് ഒമാന്‍…

തിരുവല്ലത്ത് കണ്ടെത്തിയ മൃതദേഹം ലിഗയുടേതെന്ന് ബന്ധുക്കള്‍

Posted by - Apr 21, 2018, 12:28 pm IST 0
തിരുവനന്തപുരം: തിരുവല്ലത്ത് കണ്ടെത്തിയ മൃതദേഹം ദിവസങ്ങള്‍ക്കുമുന്‍പ് കാണാതായ ലാത്വിനിയന്‍ യുവതി ലിഗയുടേതെന്ന് സംശയം. ലിഗയുടെ സഹോദരിയും സുഹൃത്തും മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. ലിഗയുടെ വസ്ത്രങ്ങളും മുടിയും സഹോദരി തിരിച്ചറിഞ്ഞുവെന്ന്…

Leave a comment