രാഹുൽ ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു; വയനാട്ടിൽ റോഡ് ഷോ തുടങ്ങി

281 0

കോഴിക്കോട്: വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു. പ്രിയങ്ക ഗാന്ധിക്കൊപ്പം വയനാട്ടിലെത്തിയ രാഹുൽ തുറന്ന വാഹനത്തിലാണ് പ്രവർത്തകരോടൊപ്പം കളക്ട്രേറ്റിലെത്തിയത്.

നാല് സെറ്റ് പത്രികകളാണ് രാഹുൽ ഗാന്ധി സമർപ്പിച്ചത്. രാഹുലിനൊപ്പം നാലുപേർക്ക് മാത്രമാണ് പത്രിക സമർപ്പിക്കാൻ കളക്ടറുടെ ചേമ്പറിലേക്ക് കയറാൻ അനുവാദം ലഭിച്ചത്.

കോഴിക്കോട്ടുനിന്ന് വയനാട്ടിലെ കല്പറ്റയിലുള്ള എസ്‌കെഎംജെ സ്കൂൾ ഗ്രൗണ്ടിൽ വന്നിറങ്ങിയ രാഹുൽ ഗാന്ധി കളക്ട്രേറ്റിലേക്ക് പോയത് തുറന്ന വാഹനത്തിലാണ്. മണിക്കൂറുകളായി കാത്തു നിൽക്കുന്ന പ്രവര്‍ത്തകരുടെ ആവേശവും വികാരവും കണക്കിലെടുത്താണ് യാത്ര തുറന്ന ജീപ്പിലാക്കിയത്. 

രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പം ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും കെസി വേണുഗോപാലുമടക്കം മുതിര്‍ന്ന കോൺഗ്രസ് നേതാക്കളും പികെ കുഞ്ഞാലിക്കുട്ടി അടക്കം ലീഗ് നേതാക്കളും തുറന്ന വാഹനത്തിൽ കയറിയാണ് കളക്ട്രേറ്റിലേക്ക് പോയത്. 

രാവിലെ മുതൽ തന്നെ വയനാട് നഗരം യുഡിഎഫ് പ്രവര്‍ത്തകര്‍ കയ്യടക്കിയിരുന്നു. റോഡിനിരുവശവും പ്രവര്‍ത്തകര്‍ തിങ്ങി നിറഞ്ഞു. തുറന്ന വാഹനം കടന്ന് പോകുമ്പോൾ ബാരിക്കേഡുകൾ മറിച്ചിട്ട്  പ്രവര്‍ത്തകര്‍ റോഡിലേക്കെത്തുന്ന കാഴ്ചയായിരുന്നു വയനാട് നഗരത്തിൽ ഉണ്ടായത്. 

സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങൾക്കെല്ലാം മേലെയായിരുന്നു പലപ്പോഴും പ്രവർത്തകരുടെ  ആവേശം. 

ഇന്നലെ രാത്രി കോഴിക്കോട് ഗസ്റ്റ് ഹൗസിലെത്തിയ രാഹുല്‍ഗാന്ധിയും പ്രിയങ്കയും ഉമ്മന്‍ചാണ്ടി, ചെന്നിത്തല, മുല്ലപ്പള്ളി എന്നിവരുമായി കൂടിയാലോചനകള്‍ നടത്തിയിരുന്നു. കരിപ്പൂര്‍ വിമാനത്താവളത്തിലും, കോഴിക്കോട് ഗസ്റ്റ് ഹൗസിലുമായിപ്രവര്‍ത്തകര്‍ രാഹുലിനെയും പ്രിയങ്കയേയും സ്വീകരിച്ചു.

വിവിഐപി സന്ദര്‍ശനം കണക്കിലെടുത്ത് വിമാനത്താവളത്തിലും കരിപ്പൂര്‍-കോഴിക്കോട് പാതയിലും കനത്ത സുരക്ഷയാണ് പൊലീസും എസ് പി ജി ഉദ്യോഗസ്ഥരും ഒരുക്കിയത്. വയനാട്ടിലെ വനമേഖലയില്‍ കഴിഞ്ഞ മൂന്ന് ദിവസമായി തണ്ടര്‍ ബോള്‍ട്ടും പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും തെരച്ചില്‍ നടത്തി വരികയായിരുന്നു. കര്‍ണാടക-തമിഴ്നാട് ഭാഗങ്ങളിൽ അവിടുത്തെ സേനകളും തെരച്ചില്‍ നടത്തുന്നുണ്ട്. 

Related Post

കോണ്‍ഗ്രസ് അധ്യക്ഷനല്ലെന്ന് വ്യക്തമാക്കി രാഹുല്‍; രാജിക്കത്ത് പുറത്തുവിട്ടു  

Posted by - Jul 3, 2019, 09:15 pm IST 0
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നുള്ള രാജിക്കത്ത് രാഹുല്‍ ഗാന്ധി പുറത്തുവിട്ടു. പാര്‍ട്ടി അധ്യക്ഷന്‍ എന്ന നിലയില്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ തിരിച്ചടിയുടെ ഉത്തരവാദിത്തം തനിക്കാണെന്നു വ്യക്തമാക്കിക്കൊണ്ടാണ് രാജി. താനിപ്പോള്‍…

സി.പി.എം അനുഭാവിയുടെ വീടിനുനേരെ പെട്രോള്‍ ബോംബ് ആക്രമണം

Posted by - Apr 30, 2018, 11:52 am IST 0
കോഴിക്കോട്​: പന്തീരാങ്കാവില്‍ സി.പി.എം അനുഭാവിയുടെ വീടിനുനേരെ ആക്രമണം. ഞായറാഴ്ച്ച അര്‍ദ്ധരാത്രിയായിരുന്നു സംഭവം. കൂടത്തുംപാറ മരക്കാട്ട് മീത്തല്‍ രൂപേഷിന്റെ വീടിനു നേരെ അക്രമികള്‍ പെട്രോള്‍ ബോംബെറിയുകയായിരുന്നു. വീട്ടിലുള്ളവര്‍ ഉറക്കത്തിലായിരുന്നു.…

മാത്യു ടി. തോമസ് നാളെ മുഖ്യമന്ത്രിക്ക് രാജിക്കത്ത് നല്‍കും

Posted by - Nov 25, 2018, 08:16 am IST 0
തിരുവനന്തപുരം: ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ് നാളെ മുഖ്യമന്ത്രിക്ക് രാജിക്കത്ത് നല്‍കും. കണ്ണൂര്‍-കോഴിക്കോട് സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി നാളെയാണ് തലസ്ഥാനത്ത് മടങ്ങി എത്തുക. ഇതിനുശേഷമാകും…

പീയൂഷ് ഗോയലിനെതിരേ അഴിമതിയാരോപണം

Posted by - Apr 29, 2018, 08:49 am IST 0
കേന്ദ്രമന്ത്രി പീയൂഷ് ഗോയലിനെതിരേ അഴിമതിയാരോപണവുമായി കോൺഗ്രസ് രംഗത്ത്. ഫ്ലാഷ്നെറ്റ് ഇൻഫോ സൊല്യൂഷൻ എന്ന കമ്പിനിൽ കേന്ദ്രമന്ത്രി പീയൂഷ് ഗോയലിനും ഭാര്യക്കുമുള്ള ഷെയർ പാരമ്പര്യ ഊർജ ഊർജ മേഖലയിൽ…

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ആർക്കൊപ്പം? വിശദീകരണവുമായി വെള്ളാപ്പള്ളി നടേശൻ

Posted by - May 23, 2018, 10:28 am IST 0
തിരുവനന്തപുരം: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ആർക്കൊപ്പം നിൽക്കുമെന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി വെള്ളാപ്പള്ളി നടേശൻ . പ്രവർത്തകർ സ്വയം യുക്തമായ തീരുമാനം എടുക്കണമെന്നും തിരഞ്ഞെടുപ്പിൽ തങ്ങളുടേത് സമദൂരനിലപാടെന്നും, എസ്എൻഡിപിയോട്…

Leave a comment