എന്റെ മുഖ്യ ശത്രു ബിജെപി : രാഹുൽ ഗാന്ധി

159 0

കൽപ്പറ്റ : ''എന്റെ മുഖ്യ ശത്രു ബിജെപിയാണ്. സിപിഎമ്മിലെ എന്റെ സഹോദരീ സഹോദരന്മാർ ഇപ്പോൾ എന്നോട് പോരാടുമെന്നും എന്നെ ആക്രമിക്കുമെന്നും എനിക്കറിയാം. എന്നാൽ എന്റെ പ്രചാരണത്തിൽ ഒരു വാക്ക് പോലും ഞാൻ സിപിഎമ്മിനെതിരെ പറയില്ല."

യുഡിഎഫ് സ്ഥാനാർത്ഥിയായി വയനാട്ടിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിനെ തുടർന്ന് നടത്തിയ റോഡ് ഷോയ്‌ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. വയനാടിന്റെ ചരിത്രത്തിൽ ഇന്നുവരെ ഉണ്ടാകാത്ത ജനക്കൂട്ടമാണ് ഇന്നലെ രാഹുലിനെയും പ്രിയങ്കയെയും കാണാനെത്തിയത്. വയനാടിനെ ഇളക്കി മറിച്ച റോഡ് ഷോയ്ക്ക് ശേഷമാണ് ഇരുവരും മടങ്ങിയത്. ഉമ്മൻചാണ്ടി, കെ.സി.വേണുഗോപാൽ, രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി, അനൂപ് ജേക്കബ്, ജോസ് കെ. മാണി തുടങ്ങിയവരും രാഹുലിനൊപ്പം ഉണ്ടായിരുന്നു.

'മോദി ഭരണത്തിനെതിരായ പ്രക്ഷോഭത്തിൽ സിപിഎമ്മും ഇടപെടുന്നുണ്ട്. തന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് അവർ ഉന്നയിക്കുന്ന ആരോപണത്തിന് അതേ നിലവാരത്തിൽ മറുപടിയില്ല.കേരളത്തിൽ സിപിഎമ്മും കോൺഗ്രസും പരസ്പരം പൊരുതുകയാണെന്ന് എനിക്കറിയാം. ആ പോരാട്ടം തുടരും. ''കോൺഗ്രസ് അദ്ധ്യക്ഷൻ പറഞ്ഞു.

വയനാട്ടിൽ താൻ മത്സരിക്കുന്നത് തെക്കേ ഇന്ത്യയിൽ ഐക്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം നൽകാനാണ്. വടക്ക്, തെക്ക്, വടക്കുകിഴക്കൻ, കിഴക്ക് എന്ന വിവേചനം ഇന്ത്യയിലില്ല. ഓരോ പ്രദേശത്തിനും സംസ്‌കാരവും ഭാഷയുമുണ്ട്. എന്നാൽ മോദിയും ആർഎസ്എസും ദക്ഷിണേന്ത്യയെ ആക്രമിക്കുകയാണ്. 

തെക്കേ ഇന്ത്യയിലെ ജനങ്ങൾ, അവരുടെ ഭാഷ, സംസ്‌കാരം എന്നിവയെ അവഗണിക്കുകയാണ് നരേന്ദ്രമോദി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ജനങ്ങളോടൊപ്പമാണ് താനും ഇന്ത്യൻ നാഷണൽ കോൺഗ്രസും എന്ന സന്ദേശം രാജ്യമാകെ എത്തിക്കുന്നതിനുമാണ് ഇവിടെ മത്സരിക്കുന്നത്.

അമേതിയെ രാഹുൽ ഉപേക്ഷിച്ചെന്ന സ്‌മൃതി ഇറാനിയുടെ ആക്ഷേപത്തോട്, ഞാൻ അവിടെയുമുണ്ട് ഇവിടെയുമുണ്ടെന്നായിരുന്നു രാഹുലിന്റെ മറുപടി.

Related Post

മുഖ്യമന്ത്രി എന്തുകൊണ്ടാണ് ശബരിമല സന്ദര്‍ശിക്കാത്തത്; രമേശ് ചെന്നിത്തല

Posted by - Nov 29, 2018, 12:35 pm IST 0
തിരുവനന്തപുരം: മുഖ്യമന്ത്രി എന്തുകൊണ്ടാണ് ശബരിമല സന്ദര്‍ശിക്കാത്തതെന്നും അദ്ദേഹം നേരിട്ടെത്തി സ്ഥിതിഗതികള്‍ മനസിലാക്കാന്‍ തയാറാകണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയിലെ മീഡിയ റൂമില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍…

നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് സോണിയ ഗാന്ധി

Posted by - Apr 29, 2018, 12:58 pm IST 0
ന്യൂഡല്‍ഹി: നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി. മോദി സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ കടന്നാക്രമിച്ചാണ് സോണിയ ഗാന്ധി മോദി രൂക്ഷഭാഷയിൽ വിമർശിച്ചത്.  സര്‍ക്കാരിന്‍റെ…

തിങ്കളാഴ്ച സംസ്ഥാനത്ത് ഹർത്താൽ

Posted by - Apr 7, 2018, 09:24 am IST 0
തിങ്കളാഴ്ച സംസ്ഥാനത്ത് ഹർത്താൽ  ദളിത് പീഡനങ്ങൾക്കെതിരെയുള്ള നിയമങ്ങൾ ദുര്ബലപ്പെടുത്താനുള്ള നീക്കത്തിനെതിരെ വിവിധ ദളിത് സംഘടനകളാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. ഹർത്താലിന് പൂർണ പിന്തുണയുമായി സിപിഐ മന്ത്രി വി…

യുഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി; 91 സീറ്റില്‍ കോണ്‍ഗ്രസ്; 81 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളായി  

Posted by - Mar 12, 2021, 03:21 pm IST 0
ഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം പൂര്‍ത്തിയായതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. കോണ്‍ഗ്രസ് മത്സരിക്കുന്ന 91 സീറ്റുകളില്‍ 81 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചെന്ന് കെപിസിസി…

ഡല്‍ഹി കോണ്‍ഗ്രസിന്റെ ചുമതലയുണ്ടായിരുന്ന പി.സി.ചാക്കോ രാജിവെച്ചു

Posted by - Feb 12, 2020, 03:00 pm IST 0
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിലെ വലിയ  തോല്‍വിക്ക് പിന്നാലെ ഡല്‍ഹി കോണ്‍ഗ്രസിന്റെ ചുമതലയുണ്ടായിരുന്ന പി.സി.ചാക്കോ തൽസ്ഥാനത്ത് നിന്ന് രാജിവെച്ചു. പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്കാണ്  പി.സി.ചാക്കോ രാജിക്കത്ത് കൈമാറിയത്. 

Leave a comment