പരിക്കേറ്റ കോഴിക്കുഞ്ഞിനെ ചികിത്സിക്കാൻ കുരുന്ന് ആശുപത്രിയിൽ

158 0

പരിക്കേറ്റ കോഴിക്കുഞ്ഞിനെ ചികിത്സിക്കണമെന്ന ആവശ്യവുമായി ആശുപത്രിയിലെത്തിയ കൊച്ചുമിടുക്കന് കൈയടി. മിസോറാമിലെ സൈരങ്ക് സ്വദേശിയായ ഈ കുട്ടിയുടെ പേര് വ്യക്തമല്ല. ഈ കുട്ടി വീടിനു സമീപത്ത് കൂടി സൈക്കിൾ ഓടിച്ചു കളിക്കുന്നതിനിടെ സൈക്കിളിന്‍റെ ചക്രം അബദ്ധത്തിൽ കോഴിക്കുഞ്ഞിന്‍റെ ശരീരത്തിൽ കയറി.

ആകെ സങ്കടത്തിലായ കുട്ടി കോഴിക്കുഞ്ഞുമായി സമീപത്തെ ആശുപത്രിയിൽ എത്തി. കൈ വശമുണ്ടായിരുന്നതാകട്ടെ ആകെ പത്ത് രൂപയും. 

ഒരു കൈയിൽ കോഴിയും മറ്റെ കൈയിൽ പത്ത് രൂപയുമായി ആശുപത്രിയിലെത്തി സഹായം അഭ്യർത്ഥിച്ചു നിൽക്കുന്ന ഈ ബാലന്‍റെ ചിത്രം സോഷ്യൽമീഡിയയിൽ വൈറലായി മാറുകയാണ്.കുട്ടിയുടെ മനസിലെ നന്മയെ അഭിനന്ദിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.

Related Post

എയര്‍ഹോസ്റ്റസിനെ  വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Posted by - Dec 19, 2019, 01:51 pm IST 0
ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിലെ ഡിഎല്‍എഫ് ഫേസ് 3 യിൽ എയര്‍ഹോസ്റ്റസിനെ ദുരൂഹസാഹചര്യത്തില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പ്രമുഖ എയര്‍ലൈന്‍സിലെ ജീവനക്കാരി മിസ്തു സര്‍ക്കാരിനെയാണ്‌ വാടകയ്ക്ക് താമസിക്കുന്ന…

സൈന്യത്തെ രാഷ്ട്രീയവത്കരിക്കുന്നത് തടയണം; രാഷ്ട്രപതിക്ക് വിരമിച്ച സൈനികരുടെ  കത്ത്

Posted by - Apr 12, 2019, 12:43 pm IST 0
ന്യൂഡൽഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന് വിരമിച്ച സൈനികരുടെ കത്ത്. സൈന്യത്തെ രാഷ്ട്രീയവത്കരിക്കാനുള്ള നീക്കത്തിനെതിരെ ഇടപെടണമെന്നാവശ്യപ്പെട്ടാണ് കത്ത്. എട്ട് മുൻ സൈനിക മേധാവികളടക്കം 156 സൈനികരാണ് കത്തെഴുതിയത്. സൈനിക…

മൂന്ന് ബോഡോ തീവ്രവാദികളെ പോലീസ് അറസ്റ്റ് ചെയ്തു

Posted by - Nov 29, 2018, 12:45 pm IST 0
കൊച്ചി: കൊച്ചിയില്‍ നിന്ന് മൂന്ന് ബോഡോ തീവ്രവാദികളെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂരിലെ മണ്ണൂരില്‍ വെച്ചാണ് വ്യാജ പേരില്‍ കഴിയുകയായിരുന്ന ഇവരെ പോലീസ് അറസ്റ്റ് ചെയ്തയ്. അസം…

പൗരത്വനിയമ ഭേദഗതിക്കെതിരേ മഹാരാഷ്ട്ര നിയമസഭയിൽ പ്രമേയം പാസാക്കാൻ സാധിക്കില്ല : അജിത് പവാർ 

Posted by - Jan 29, 2020, 09:16 am IST 0
പുണെ: രാഷ്ട്രപതി ഒപ്പുവെച്ചു പൗരത്വനിയമ ഭേദഗതിക്കെതിരേ മഹാരാഷ്ട്ര നിയമസഭയിൽ പ്രമേയം പാസാക്കാൻ പറ്റില്ലെന്ന് ഉപ മുഖ്യമന്ത്രി അജിത് പവാർ. പുണെയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം, പഞ്ചാബ്,…

ബിഎസ്എൻഎൽ സ്വയം വിരമിക്കൽ പദ്ധതി നിലവിൽ വന്നു 

Posted by - Nov 7, 2019, 10:06 am IST 0
ന്യൂ ഡൽഹി : കേന്ദ്രസർക്കാർ സ്ഥാപനമായ  ബിഎസ്എൻഎലിലെ സ്വയംവിരമിക്കൽ പദ്ധതി നിലവിൽ വന്നു.  ജീവനക്കാരുടെ ശമ്പളയിനത്തിൽ 7000 കോടി രൂപയോളം ലാഭിക്കാൻ സാധിക്കുമെന്നാണ് സർക്കാർ കണക്കാക്കുന്നത്. ഈ…

Leave a comment