ശബരിമല യുവതീപ്രവേശനം പിഎസ്‍സി ചോദ്യമായി

121 0

തിരുവനന്തപുരം: ശബരിമല യുവതിപ്രവേശന ചോദ്യം ഉദ്യോഗാർത്ഥികൾ പരാതിപ്പെട്ടാൽ മാത്രം പരിശോധിക്കുമെന്ന് പിഎസ്‍സി ചെയർമാൻ എംകെ സക്കീർ. പൊതു വിജ്ഞാന രംഗത്ത് നിന്നുള്ള ചോദ്യമായിരുന്നതെന്നും ഇത് വരെ ആരും പരാതിപ്പെട്ടില്ലെന്നും ചെയർമാൻ  പറഞ്ഞു. ചോദ്യം തയ്യാറാക്കിയത് വിദഗ്ദ്ധരാണെന്നും എംകെ സക്കീർ കൂട്ടിച്ചേർത്തു.

സുപ്രീംകോടതി വിധിക്ക് ശേഷം ശബരിമല ദർശനം നടത്തിയ ആദ്യ യുവതികൾ ആരാണെന്ന പിഎസ്‍സി പരീക്ഷയിലെ ചോദ്യത്തിനെതിരെ പ്രതിഷേധമുയർന്നിരുന്നു.

ആരോഗ്യ വകുപ്പിന് കീഴിലെ അസിസ്റ്റന്‍റ് പ്രൊഫസർ തസ്തികയിലേക്ക് മാർച്ച് മൂന്നിന് നടന്ന പിഎസ്‍സി പരീക്ഷയിലാണ് ശബരിമലയെക്കുറിച്ചുള്ള ചോദ്യം. ഉത്തരമായി സൂചിപ്പിച്ചിരിക്കുന്നത് ബിന്ദുവും കനക ദുർഗയെയുമാണ്. 

ചോദ്യം വിശ്വാസികളെ വ്രണപ്പെടുത്തുന്നതാണെന്ന് പന്തളം കൊട്ടാരം പ്രതിനിധികൾ അടിയന്തര യോഗം ചേർന്ന് വിമർശിച്ചു. ശബരിമല സ്ത്രീ പ്രവേശനം മറന്ന് തുടങ്ങിയ ഭക്തരെ അത് വീണ്ടും ഓർമിപ്പിച്ച് വികാരം വ്രണപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്നും യോഗം വിമർശിച്ചു.

Related Post

സരിത എസ് നായരുടെ ജാമ്യ ഹര്‍ജി കോടതി തള്ളി

Posted by - Sep 28, 2018, 10:16 pm IST 0
തിരുവനന്തപുരം:   കാറ്റാടി കറക്കി ലക്ഷങ്ങള്‍ തട്ടിയ സരിത എസ് നായരുടെ ജാമ്യ ഹര്‍ജി കോടതി തള്ളി. കാറ്റാടി യന്ത്രത്തിന്റെ വിതരണാവകാശം നല്‍കാമെന്നു വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍…

അര്‍ണബ് ഗോസ്വാമിക്ക് സമന്‍സ്

Posted by - Dec 8, 2018, 09:31 pm IST 0
ന്യൂഡല്‍ഹി : മാനനഷ്ടക്കേസില്‍ റിപബ്ലിക്ക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് സമന്‍സ്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് സമന്‍സ് അയച്ചത്. തിരുവനന്തപുരം കോടതിയില്‍ അര്‍ണബ് ഗോസ്വാമി…

സി.പി.എം മുൻ ലോക്കല്‍ സെക്രട്ടറിയ്ക്ക് വധശിക്ഷ

Posted by - Apr 21, 2018, 12:22 pm IST 0
ചേര്‍ത്തല: കോണ്‍ഗ്രസ്​ വാര്‍ഡ്​ പ്രസിഡന്‍റ്​ കെ.എസ്. ദിവാകരനെ കൊലപ്പെടുത്തിയ കേസില്‍ സി.പി.എം മുന്‍ ലോക്കല്‍ സെക്രട്ടറി കാക്കപറമ്പുത്തുവെളി ആര്‍. ബൈജു (45)വിന്​ വധശിക്ഷ. 2009 നവംബര്‍ 29നാണ്​…

സി.ഐ.ടി.യു. നേതാവ് ഇ. കാസിം  കുഴഞ്ഞുവീണ് മരിച്ചു

Posted by - Jun 9, 2018, 03:17 pm IST 0
കൊല്ലം: സി.ഐ.ടി.യു. നേതാവ് ഇ. കാസിം(69) കുഴഞ്ഞുവീണ് മരിച്ചു. കാഷ്യു വര്‍ക്കേഴ്സ് സെന്റര്‍ (സി.ഐ.ടി.യു.) സംസ്ഥാന ജനറല്‍ സെക്രട്ടറിയും സി.പി.എം. സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ അംഗവുമാണ് ഇ.…

കര്‍ഷകനെ മരത്തില്‍കെട്ടിയിട്ട് വെടിവെച്ചു കൊന്നു

Posted by - May 8, 2018, 02:01 pm IST 0
മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശില്‍ കര്‍ഷകനെ മരത്തില്‍കെട്ടിയിട്ട് വെടിവെച്ചു കൊന്നു. ഞായറാഴ്ചയായിരുന്നു സംഭവം.  ഉത്തര്‍പ്രദേശിലെ ശംലിയിലെ കുത്തുബ്ഗഡ് ഗ്രാമത്തിലെ ലോകേഷ് കുമാര്‍ എന്ന കര്‍ഷകനെയാണ് വെടിവെച്ചു കൊന്നത്. രാജേഷ്, ധിമാന്‍,…

Leave a comment