കളക്ടറെ ചട്ടം പഠിപ്പിക്കേണ്ട,സുരേഷ് ഗോപിയുടേത് ചട്ടലംഘനം: ടിക്കാറാം മീണ

41 0

തിരുവനന്തപുരം: തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ നടപടി ചട്ടലംഘനം തന്നെയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. കളക്ടർ സ്വന്തം ജോലിയാണ് ചെയ്തത്. അത് അവർക്ക് നന്നായി ചെയ്യാനറിയാം. അവരെ ചട്ടം പഠിപ്പിക്കേണ്ടതില്ല. നോട്ടീസയച്ചതിനു കളക്ടർക്കെതിരെ സംസാരിച്ച സുരേഷ് ഗോപിയുടെ നടപടി കുറ്റകരമാണെന്നും ടിക്കാറാം മീണ  പറഞ്ഞു.

''ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാം. പക്ഷേ, ദൈവത്തിന്‍റെയും അയ്യപ്പന്‍റെയും പേരിൽ വോട്ട് തേടി ജനങ്ങളുടെ വികാരം വഷളാക്കി വോട്ടിന് വേണ്ടി ഉപയോഗിക്കരുത്. അത് വളരെ വ്യക്തമാണ്. മാതൃകാ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമാണത്. അത് കൃത്യമായി ചട്ടത്തിൽ പറഞ്ഞിട്ടുണ്ട്'', ടിക്കാറാം മീണ വ്യക്തമാക്കി.

ഇപ്പോൾ തനിക്ക് വിഷയത്തിൽ ഇടപെടേണ്ട കാര്യമില്ല. ചട്ടലംഘനമുണ്ടെന്ന് നല്ല രീതിയിൽ ബോധ്യപ്പെട്ടതിനെത്തുടർന്നാണ് കളക്ടർ നോട്ടീസയച്ചിരിക്കുന്നത്. ആ നോട്ടീസിന് മറുപടി സുരേഷ് ഗോപി തരട്ടെ. അത് കളക്ടർ പരിശോധിക്കും. വരണാധികാരി കൂടിയായ കളക്ടർ വേണ്ട നടപടിയെടുക്കും – ടിക്കാറാം മീണ പറഞ്ഞു. 

''കളക്ടർമാരെ മാതൃകാപെരുമാറ്റച്ചട്ടം പഠിപ്പിക്കേണ്ട കാര്യം രാഷ്ട്രീയപാർട്ടികൾക്കില്ല. കളക്ടർമാർക്ക് നന്നായി പെരുമാറ്റച്ചട്ടം അറിയാം'', മീണ പറയുന്നു. 

മാതൃകാപെരുമാറ്റച്ചട്ടം രാഷ്ട്രീയപാർട്ടികൾ തന്നെ ചർച്ച ചെയ്താണ് ഉണ്ടാക്കിയത്. അത് തെരഞ്ഞെടുപ്പ് കമ്മീഷൻ അടിച്ചേൽപിച്ചതല്ല. മതം, ജാതി, ദൈവം എന്നിവയുടെ ഒക്കെ പേരിൽ വോട്ട് ചോദിക്കുന്നത് തെറ്റാണെന്ന് വളരെ വ്യക്തമായി പറഞ്ഞ കാര്യമാണ്. അത് അറിയില്ലെന്ന് പറയുന്നത് ബാലിശമാണെന്നും ടിക്കാറാം മീണ വ്യക്തമാക്കി. 

വെള്ളിയാഴ്ച വൈകിട്ടാണ് തേക്കിൻകാട് മൈതാനിയിൽ നടന്ന എൻഡിഎയുടെ ആദ്യ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സുരേഷ് ഗോപി അയ്യപ്പനാമത്തിൽ വോട്ട് ചോദിച്ചത്.  ഇത് ചൂണ്ടിക്കാട്ടിയാണ് ജില്ലാ കളക്ടർ ടി വി അനുപമ സുരേഷ് ഗോപിക്ക് നോട്ടീസയച്ചത്. 48 മണിക്കൂറിനകം വിശദീകരണം നൽകണമെന്നാണ് ജില്ലാ കളക്ടർ സുരേഷ് ഗോപിക്ക് നൽകിയിരിക്കുന്ന നിർദേശം. ഈ സമയത്തിനുള്ളിൽ നൽകിയ വിശദീകരണം തൃപ്തികരമാണോ എന്ന് നോക്കിയാകും വരണാധികാരി കൂടിയായ ജില്ലാ കളക്ടർ മറ്റ് നടപടികളിലേക്ക് കടക്കുക.

Related Post

വിദ്യാര്‍ഥിനി ആത്മഹത്യചെയ്ത സംഭവത്തില്‍ മൂന്ന് അധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍

Posted by - Dec 3, 2018, 05:34 pm IST 0
കൊല്ലം: ഫാത്തിമ മാതാ നാഷണല്‍ കോളേജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥിനി രാഖി കൃഷ്ണ ആത്മഹത്യചെയ്ത സംഭവത്തില്‍ മൂന്ന് അധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍. വിദ്യാര്‍ഥിനിയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ അധ്യാപകരുടെ മാനസിക പീഡനമാണെന്ന് ആരോപണമുയര്‍ന്ന…

പു​ത​പ്പി​നു​ള്ളി​ല്‍ പൊ​തി​ഞ്ഞ് ക​രി​ങ്ക​ല്ലു കെ​ട്ടി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം ​യുവ​തി​യു​ടേ​തെ​ന്നു പോ​ലീ​സ് ; കൊലപാതകമെന്ന് സൂചന 

Posted by - Feb 13, 2019, 11:45 am IST 0
ആ​ലു​വ: പെ​രി​യാ​റി​ന്‍റെ കൈ​വ​ഴി​യി​ല്‍ ആ​ലു​വ യു​സി കോ​ള​ജി​നു സ​മീ​പം വി​ദ്യാ​ഭ​വ​ന്‍ സെ​മി​നാ​രി​യോ​ടു ചേ​ര്‍​ന്നു​ള്ള കു​ളി​ക്ക​ട​വി​ല്‍ ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം യു​വ​തി​യു​ടേ​തെ​ന്നു പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. പു​ത​പ്പി​നു​ള്ളി​ല്‍ പൊ​തി​ഞ്ഞ്…

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ഹർജി ഇന്ന് ഹൈക്കോടതിപരിഗണിക്കും

Posted by - Mar 29, 2019, 04:50 pm IST 0
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ നേരത്തെ നൽകിയ ഹർജി തള്ളിയ…

ജൂണ്‍ 30 ന് യു.ഡി.എഫ് ഹര്‍ത്താല്‍

Posted by - Jun 4, 2018, 08:26 pm IST 0
തൊടുപുഴ: ഇടുക്കി ജില്ലയില്‍ ഈ മാസം ഏഴിന് യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഈ മാസം 30ലേക്ക് മാറ്റി. നിപ്പ വൈറസിന്റേയും മറ്റ് പകര്‍ച്ച വ്യാധികളുടേയും പ്രതിരോധ…

ശബരിമല ക്ഷേത്രനട അടയ്ക്കുന്നതിനെക്കുറിച്ച്‌ ശ്രീധരന്‍ പിള്ളയോട് അഭിപ്രായം തേടിയിട്ടില്ലെന്ന് കണ്ഠര് രാജീവര്

Posted by - Nov 9, 2018, 09:35 pm IST 0
തിരുവനന്തപുരം : ആചാരലംഘനമുണ്ടായാല്‍ ശബരിമല ക്ഷേത്രനട അടയ്ക്കുന്നതിനെക്കുറിച്ച്‌ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയോട് അഭിപ്രായം തേടിയിട്ടില്ലെന്നു തന്ത്രി കണ്ഠര് രാജീവര് ദേവസ്വം ബോര്‍ഡിനെ അറിയിച്ചു.  തന്ത്രി…

Leave a comment