ബിജെപിയുടെ പ്രകടനപത്രികയെ ട്രോളി  ഇന്നസെന്‍റ് 

225 0

ചാലക്കുടി: ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയ്ക്കെതിരെ ട്രോളുമായി ചാലക്കുടിയിലെ ഇടത് സ്ഥാനാര്‍ത്ഥി ഇന്നസെന്‍റ്. ഫേസ്ബുക്കിലൂടെയാണ് ഇന്നസെന്‍റ് ബിജെപിയെ ട്രോള്‍ ചെയ്തത്.

"ബിജെപിയുടെ മാനിഫെസ്റ്റോ പുറത്തിറക്കി, "വർഗീയതയും അഴിമതിയും ഇല്ലാതാക്കി ഇന്ത്യൻ ജനാധിപത്യത്തെ ശക്തിപ്പെടുത്തും" എന്ന് ക്യാപ്ഷന്‍ കൊടുത്ത് കിലുക്കത്തില്‍ ലോട്ടറിയടിച്ചത് കണ്ട് ഞെട്ടുന്ന ഇന്നസെന്‍റിന്‍റെ തന്നെ കിട്ടുണ്ണി എന്ന കഥാപാത്രത്തിന്‍റെ ഫോട്ടോയാണ് ഇന്നസെന്‍റ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

 ഇന്ന് രാവിലെയാണ് ദില്ലിയില്‍ ബിജെപി പ്രകടന പത്രിക ഇറക്കിയത്. സങ്കൽപ് പത്ര്' എന്ന് പേരിട്ടിരിക്കുന്ന പ്രകടനപത്രികയിൽ വികസനത്തിനും ദേശസുരക്ഷയ്ക്കുമാണ് ഊന്നൽ നൽകിയിരിക്കുന്നത്. 'സങ്കൽപിത് ഭാരത് – സശക്ത് ഭാരത്' എന്നാണ് പ്രകടനപത്രികയിലെ മുദ്രാവാക്യം. 75 വാഗ്ദാനങ്ങളാണ് പ്രധാനമായും പ്രകടനപത്രികയിലുള്ളത്.

https://www.facebook.com/NjanInnocent/photos/a.285072558324438/1198671886964496/?type=3&theater  

Related Post

ഊര്‍മ്മിള മഡോദ്കര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

Posted by - Mar 27, 2019, 06:17 pm IST 0
ദില്ലി: ബോളിവുഡ് താരം ഊര്‍മ്മിള മഡോദ്കര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ട ശേഷമാണ് അവര്‍ കോണ്‍ഗ്രസ് അംഗത്വം ഔദ്യോഗികമായി സ്വീകരിച്ചത്.  എഐസിസി ആസ്ഥാനത്തെ പ്രസ്…

ദലിത് ഹർത്താൽ ആരംഭിച്ചു; സർവീസ് നടത്തി കെ എസ് ആർ ടി സി 

Posted by - Apr 9, 2018, 07:41 am IST 0
ദലിത് ഹർത്താൽ ആരംഭിച്ചു; സർവീസ് നടത്തി കെ എസ് ആർ ടി സി  ളിത് പീഡനങ്ങൾക്കെതിരെയുള്ള നിയമങ്ങൾ ദുര്ബലപ്പെടുത്താനുള്ള നീക്കത്തിനെതിരെ വിവിധ ദളിത് സംഘടനകൾ നടത്തുന്ന ഹർത്താൽ…

ഡിസിസി ഓഫീസിലെ കൊടിമരത്തില്‍ പതാക ഉയര്‍ത്തി മുസ്ലീം ലീഗ് 

Posted by - Jun 8, 2018, 08:45 am IST 0
മലപ്പുറം: മലപ്പുറം ഡിസിസി ഓഫീസിലെ കൊടിമരത്തില്‍ പതാക ഉയര്‍ത്തി മുസ്ലീം ലീഗ്. രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കിടെ കോണ്‍ഗ്രസിന്റെ പതാകയ്ക്ക് മുകളിലാണ് ലീഗിന്റെ കൊടി കെട്ടിയത്.  മുന്നണിയുടെ…

ഗോപിനാഥിനെ അനുനയിപ്പിച്ച് സുധാകരന്‍; രണ്ടു ദിവസത്തിനകം പരിഹാരമെന്ന് ഉറപ്പ്  

Posted by - Mar 6, 2021, 10:29 am IST 0
പാലക്കാട്: റിബല്‍ ഭീഷണിയുയര്‍ത്തിയ എ വി ഗോപിനാഥിനെ അനുനയിപ്പിച്ച് കെ സുധാകരന്‍. അനുയോജ്യമായ കാര്യങ്ങളില്‍ രണ്ട് ദിവസത്തിനകം കെപിസിസിയുടെ ഭാഗത്ത് നിന്ന് ഉറപ്പ് വരുമെന്ന് സുധാകരന്‍ ഗോപിനാഥിനെ…

പരസ്യപ്രതികരണങ്ങള്‍ വിലക്കി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്  

Posted by - Mar 17, 2021, 06:52 am IST 0
തിരുവനന്തപുരം: ഇനി പരസ്യപ്രതികരണങ്ങള്‍ പാടില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഹൈക്കമാന്‍ഡിന്റെ വിലക്ക്. സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തുവന്നതിന് പിന്നാലെ, പട്ടികയില്‍ അതൃപ്തിയുമായി പാര്‍ട്ടിയിലെ ഏറ്റവും മുതിര്‍ന്ന നേതാക്കളടക്കം രംഗത്തുവന്നതാണ് ഹൈക്കമാന്‍ഡിനെ പ്രതിരോധത്തിലാക്കിയത്.…

Leave a comment