മാവോയിസ്റ്റ് ഭീഷണി; പോലീസ് സംയുക്ത യോഗം ചേരും

87 0

ഇരിട്ടി: മാവോയിസ്റ്റ് ഭീഷണി പ്രതിരോധിക്കാനും സുരക്ഷ കർശനമാക്കുന്നതിന്‍റെയും ഭാഗമായി കേരള-കർണാടക-തമിഴ്നാട് പോലീസിന്‍റെ സംയുക്ത യോഗം ചേരും. കർണാടകയിലെ ഉഡുപ്പിയിലാണ് യോഗം.

 മൂന്നു സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും മാവോയിസ്റ്റ് വിരുദ്ധ സേനാ തലവന്മാരും രഹസ്യാന്വോഷണ വിഭാഗം ഉദ്യോഗസ്ഥരുമാണ് യോഗത്തിൽ പങ്കെടുക്കുന്നത്.

കേരള-കര്‍ണാടക അതിര്‍ത്തി മേഖലയിലെ മാവോയിസ്റ്റ് സാന്നിധ്യവും കല്‍പ്പറ്റയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ കൊലയും യോഗം ചർച്ച ചെയ്യുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മാവോയിസ്റ്റ് ഭീഷണി ഏങ്ങനെ നേരിടാമെന്ന കാര്യവും യോഗം വിലയിരുത്തും. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാർഥിയായ സാഹചര്യത്തിൽ മണ്ഡലത്തിലെത്തുന്ന വിവിഐപികൾക്ക് കർശന സുരക്ഷയൊരുക്കാനാണ് പോലീസ് തീരുമാനം.

Related Post

തൊടുപുഴയിലെ ഏഴ് വയസുകാരന്റെ ആരോഗ്യനിലയിൽ മാറ്റമില്ല

Posted by - Mar 30, 2019, 12:49 pm IST 0
തൊടുപുഴ: തൊടുപുഴയിൽ അമ്മയുടെ സുഹൃത്ത് ക്രൂരമായി മർദ്ദിച്ച ഏഴ് വയസ്സുകാരൻ ജീവനുവേണ്ടി പോരാടുന്നു. വെന്‍റിലേറ്ററില്‍  മരുന്നുകളുടെ സഹായത്തോടെയാണ് ജീവൻ നിലനി‍ർത്തുന്നത്. പുരോഗതി ഉണ്ടാകാനുള്ള സാധ്യത ഇല്ലെന്നാണ് ഡോക്ടര്‍മാര്‍…

പി.എസ്.ശ്രീധരന്‍പിള്ള ഉള്‍പ്പെടെയുള്ളവരെ വധിക്കുമെന്ന് ഭീഷണി കത്ത്

Posted by - Dec 5, 2018, 11:31 am IST 0
കണ്ണൂര്‍: ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള ഉള്‍പ്പെടെയുള്ളവരെ വധിക്കുമെന്ന് ഭീഷണി കത്ത്. ബിജെപി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലാണ് തപാലില്‍ കത്ത് ലഭിച്ചത്.  ശോഭാ സുരേന്ദ്രന്‍, എ.എന്‍.രാധാകൃഷ്ണന്‍,…

കണ്ണൂരില്‍ അക്രമപരമ്പരക്കു തുടക്കമിട്ടത് സി. പി. എം നേതൃത്വം ;  കെ സുരേന്ദ്രന്‍

Posted by - Jan 5, 2019, 10:05 am IST 0
കോഴിക്കോട്: കണ്ണൂരില്‍ അക്രമപരമ്പരക്കു തുടക്കമിട്ടത് സി. പി. എം നേതൃത്വമാണെന്നും സംസ്ഥാനത്ത് ഹിന്ദു വേട്ട നടക്കുകയാണെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. പൊലീസ് പലയിടത്തും…

ശുദ്ധിക്രിയകള്‍ നടത്താതെ വേറെ വഴിയില്ലെന്ന് തന്ത്രി തന്നെ അറിയിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്

Posted by - Jan 2, 2019, 12:32 pm IST 0
തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയ സാഹചര്യത്തില്‍ ശുദ്ധിക്രിയകള്‍ നടത്താതെ വേറെ വഴിയില്ലെന്ന് തന്ത്രി തന്നെ അറിയിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ.പദ്മകുമാര്‍ പറഞ്ഞു .രാഷ്ട്രീയ പ്രശ്നമായി…

സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിനു നേരെ ആക്രമണം

Posted by - Oct 27, 2018, 07:15 am IST 0
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനത്തെ അനുകൂലിച്ച്‌ സംസാരിച്ച സ്വാമി സന്ദീപാനന്ദ ഗിരിയുടെ കുണ്ടമണ്‍കടവിലുള്ള ആശ്രമത്തിനു നേരെ അജ്ഞാതരായ അക്രമികള്‍  നടത്തി. ആശ്രമത്തിലെ രണ്ട് കാറുകള്‍ കത്തിച്ചു. ഇന്ന് പുലര്‍ച്ചെയാണ്…

Leave a comment