ഐപിഎല്‍: കൊല്‍ക്കത്തയ്‌ക്കെതിരെ ചെന്നൈയ്ക്ക് ജയം; വീണ്ടും ഒന്നാമത്

227 0

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ഇന്നലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ധോണിയും സംഘവും ഒന്നാമതെത്തിയത്. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ നൈറ്റ് റൈഡേഴ്‌സ് നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സെടുത്തു. ചെന്നൈ 17.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 

ജയത്തോടെ ചെന്നൈയ്ക്ക് ആറ് മത്സരങ്ങളില്‍ 10 പോയിന്‍റായി. രണ്ടാം സ്ഥാനത്തുള്ള നൈറ്റ് റൈഡേഴ്‌സിന് ഇത്രയും മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്‍റാണുള്ളത്. 

45 പന്തില്‍ 43 റണ്‍സെടുത്ത ഡു പ്ലെസിസാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. കേദാര്‍ ജാദവ് 8 പന്തില്‍ 8 റണ്‍സെടുത്തു. ഇരുവരും പുറത്താവാതെ നിന്നു. ഷെയ്ന്‍ വാട്‌സണ്‍ (9 പന്തില്‍ 17), സുരേഷ് റെയ്‌ന (13 പന്തില്‍ 14), അമ്പാട്ടി റായുഡു (31 പന്തില്‍ 21) എന്നിവരാണ് പുറത്തായ താരങ്ങള്‍. നൈറ്റ് റൈഡേഴ്‌സിന് വേണ്ടി സുനില്‍ നരെയ്ന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

നൈറ്റ് റൈഡേഴ്‌സ് ചെന്നൈ ബൗളര്‍മാരുടെ മുന്നില്‍ മുട്ടുമടക്കി. ചെന്നൈയ്ക്ക് വേണ്ടി ദീപക് ചാഹര്‍ മൂന്നും ഹര്‍ഭജന്‍ സിങ്, ഇമ്രാന്‍ താഹിര്‍ എന്നിവര്‍ രണ്ട് വിക്കറ്റും വീഴ്ത്തി. 44 പന്തില്‍ 50 റണ്‍സ് നേടിയ ആന്ദ്രേ റസ്സലാണ് നൈറ്റ് റൈഡേഴ്‌സിന്റെ  ടോപ് സ്‌കോറര്‍. 

Related Post

പതിനാറ് സ്വർണം നേടി ഇന്ത്യ വീണ്ടും 

Posted by - Apr 13, 2018, 11:44 am IST 0
പതിനാറ് സ്വർണം നേടി ഇന്ത്യ വീണ്ടും  റെക്കോർഡോടുകൂടി 25 മീറ്റർ റാപ്പിഡ് ഫയർ പിസ്റ്റളിൽ അനീഷ് ഭൻവാല സ്വർണം നേടി ഇതോടെ കോമൺ വെൽത്ത് ഗെയിംസിൽ ഇന്ത്യക്ക്…

ലോകകപ്പ് ക്രിക്കറ്റ് ടീമുകളെ വിറപ്പിച്ച് ഇംഗ്ലണ്ട്  

Posted by - May 23, 2019, 07:19 am IST 0
ലോകകപ്പിന്റെ ഡ്രസ് റിഹേഴ്‌സല്‍ എന്നു വിശേഷിപ്പിച്ച ഏകദിന പരമ്പരയിലെ തുടര്‍ച്ചയായ നാലു മത്സരങ്ങളില്‍ പടുകൂറ്റന്‍ വിജയം നേടിയ ടീമാണ് ഇംഗ്ലണ്ട്. ഇംഗ്ലണ്ട് ലോകകപ്പ് ടീമുകള്‍ക്ക് മുന്നറിയിപ്പു തന്നെയാണെന്നു…

കിങ്‌സ് ഇലവനെതിരെ നൈറ്റ് റൈഡേഴ്‌സിന് തകര്‍പ്പന്‍ ജയം 

Posted by - Mar 28, 2019, 10:49 am IST 0
കൊല്‍ക്കത്ത: ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 28 റണ്‍സ് ജയം. 219 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബിന് നിശ്ചിത 20 ഓവറില്‍ നാല്…

ഐഎസ്എല്‍ രണ്ടാം സെമി: മത്സരം സമനിലയില്‍

Posted by - Mar 11, 2018, 07:42 am IST 0
ഐഎസ്എല്‍ രണ്ടാം സെമി: മത്സരം സമനിലയില്‍ ഗോവയുടെ ഹോം ഗ്രൗണ്ടിൽ നടന്ന ഐഎസ്എൽ രണ്ടാം സെമി മത്സരത്തിൽ രണ്ടുടീമുകളും ഓരോരോ ഗോളുകൾ നേടി സമനിലയിൽ കളി അവസാനിച്ചു. …

ഐ പി എൽ: ഡല്‍ഹി കാപിറ്റല്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ജയം

Posted by - Apr 5, 2019, 04:03 pm IST 0
ദില്ലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് അഞ്ച് വിക്കറ്റ് വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹി നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ്…

Leave a comment