രാഹുൽ ഗാന്ധിയെ അപായപ്പെടുത്താൻ നോക്കിയെന്ന പരാതിയുമായി കോൺഗ്രസ്

119 0

ലക്‌നൗ: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ സ്‌നൈപ്പർ ഗൺ ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന പരാതിയുമായി കോൺഗ്രസ് നേതൃത്വം രംഗത്തെത്തി. അമേത്തിയിൽ പത്രിക നൽകാൻ എത്തിയ രാഹുലിന് നേരെ പലതവണ ലേസർ രശ്‌മികൾ പതിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. 

ഇത് സ്‌നൈപ്പർ ഗണ്ണിൽ നിന്നുള്ള ലേസർ രശ്‌മികളാണെന്നാണ് കോൺഗ്രസിന്റെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന് കത്ത് നൽകിയിട്ടുണ്ട്.

നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് രാഹുൽ ഗാന്ധിയ്‌ക്കു മേൽ പച്ച നിറത്തിലുള്ള ലേസർ രശ്‌മികൾ പതിച്ചത്. ചുരുങ്ങിയ സമത്തിനുള്ളിൽ ഏഴ് തവണയാണ് ഇതുണ്ടായത്. രാഹുൽ ഗാന്ധിയുടെ തലയുടെ വലതു വശത്താണ് ലേസർ രശ്മികൾ പതിച്ചത്. ഇത് സ്‌നൈപ്പർ തോക്കിൽ നിന്നുള്ള ലേസർ രശ്‌മികളാണെന്ന് സംശയിക്കുന്നതായി കത്തിൽ പറയുന്നു. 

സംഭവത്തിൽ സുരക്ഷാ വീഴ്‌ചയുണ്ടായോ എന്ന് പരിശോധിക്കണമെന്നും, അദ്ദേഹത്തിന്റെ സുരക്ഷ ശക്തമാക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.

രാജീവ് ഗാന്ധിയുടെയും ഇന്ദിരാ ഗാന്ധിയുടെയും കൊലപാതകങ്ങൾ നടന്ന സാഹചര്യങ്ങളും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. രാഷ്ട്രീയമായ എല്ലാ വ്യത്യാസങ്ങൾക്കും ഉപരിയായി രാഹുൽ ഗാന്ധിയുടെ സുരക്ഷ ഉത്തർപ്രദേശ് സർക്കാരിന്റെ പ്രഥമ ഉത്തരവാദിത്വമാണെന്നും കത്തിൽ വ്യക്തമാക്കുന്നു.

Related Post

പെറ്റി കേസുകൾക്ക് കേരളാ പോലീസ് പിഴ കൂട്ടി.

Posted by - Apr 19, 2020, 06:14 pm IST 0
കേരളത്തിൽ പുതിയ പിഴയും ശിക്ഷയും നിലവിൽ വരുത്തി കേരള പോലീസ് ആക്ട് ഭേദഗതി ചെയ്തു. ഇനി മുതൽ കൂടുതൽ കാര്യങ്ങൾ കുറ്റകൃത്യങ്ങളുടെ പട്ടികയിലേക്ക് വരും. ജനങ്ങൾ അബദ്ധത്തിൽ…

പ്രധാനമന്ത്രിയുടെ ഗാന്ധിയൻ ആശയങ്ങളെ പ്രചരിപ്പിക്കുവാനുള്ള ശ്രമങ്ങളെ പിന്തുണച് ബോളിവുഡ് താരങ്ങൾ  

Posted by - Oct 20, 2019, 01:29 pm IST 0
ന്യൂഡൽഹി : ഗാന്ധിയന്‍ ആശയങ്ങളെ പ്രചരിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമങ്ങള്‍ക്ക് പരിപൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് ബോളീവുഡ് താരങ്ങളായ ഷാരുഖ് ഖാനും, അമീര്‍ ഖാനും. മഹാത്മാ ഗാന്ധിയുടെ 150…

ആരും ഇല്ലാതിരുന്ന കാലത്തും ഹിന്ദുത്വത്തെ പിന്തുണച്ചിരുന്നവരാണ് ഞങ്ങള്‍: ശിവസേന  

Posted by - Nov 19, 2019, 10:43 am IST 0
മുംബൈ: ചിലര്‍ ജനിക്കുന്നതിനും മുമ്പേ ഹിന്ദുത്വത്തെ പിന്തുണച്ചവരാണ് ശിവസേന. പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലാണ് ഇത്തരത്തിൽ  പരാമര്‍ശമുണ്ടായത്. എന്‍ഡിഎ സഖ്യത്തില്‍ നിന്ന് പുറത്തുവന്നതിന് പിന്നാലെ ബിജെപിക്കെതിരെ നടത്തുന്ന പരാമര്‍ശങ്ങളുടെ…

മതത്തിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് രാജ്യത്തെ വിഭജിച്ചില്ലായിരുന്നെങ്കില്‍ ഇപ്പോള്‍ ബില്ലിന്റെ ആവശ്യമില്ലായിരുന്നു: അമിത് ഷാ   

Posted by - Dec 9, 2019, 02:32 pm IST 0
ന്യൂഡല്‍ഹി: ലോക്സഭയില്‍ ദേശീയ പൗരത്വ ഭേദഗതി ബില്‍ അവതരിപ്പിച്  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.  കോണ്‍ഗ്രസ് ഉള്‍പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ബില്ലിനെ എതിര്‍ത്തു. രാജ്യത്തെ ന്യൂനപക്ഷങ്ങളെ…

ഹൗഡി മോദി വളരെ ചെലവേറിയത്: രാഹുൽ ഗാന്ധി   

Posted by - Sep 21, 2019, 10:25 am IST 0
ന്യൂഡൽഹി: ലോകത്തിൽ  ഏറ്റവും ചെലവേറിയ പരിപാടിയാണ് അമേരിക്കയിൽ നടത്തുന്ന ഹൗഡി മോദി എന്ന പേരിൽ സംഘടിപ്പിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിക്കായി അമേരിക്കൻ മണ്ണിൽ നടത്തുന്ന…

Leave a comment