കെ എം മാണിയുടെ മൃതശരീരം കരിങ്ങോഴക്കൽ വീട്ടിൽ എത്തിച്ചു

75 0

പാലാ: കെ എം മാണിയുടെ മൃതശരീരം പാലായിലെ കരിങ്ങോഴക്കൽ വീട്ടിൽ എത്തിച്ചു. പ്രിയ നേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയ അനിയന്ത്രിതമായ ജനപ്രവാഹം കാരണം നിശ്ചയിച്ചതിലും ഏറെ വൈകിയാണ് വിലാപയാത്ര ഓരോ പോയിന്‍റും പിന്നിട്ടത്. 

പതിനായിരങ്ങൾ വിലാപയാത്രയിൽ അണിചേർന്നു. വിലാപയാത്ര 21 മണിക്കൂറിന് ശേഷമാണ് മൃതശരീരം വീട്ടിലെത്തിച്ചത്. വികാരതീഷ്ണമായ അന്തരീക്ഷത്തിൽ "ഇല്ലാ ഇല്ല മരിക്കില്ല, കെ എം മാണി മരിക്കില്ല" എന്ന മുദ്രാവാക്യം വിളികളോടെയാണ് കെ എം മാണിയുടെ ഭൗതിക ശരീരത്തെ പ്രവർത്തകർ വീട്ടിലേക്ക് ഏറ്റുവാങ്ങിയത്. 

ആയിരക്കണക്കിന് ആളുകൾ രാവിലെ തന്നെ കെ എം മാണിയെ അവസാനമായി ഒരുനോക്ക് കാണാൻ കരിങ്ങോഴയ്ക്കൽ വീട്ടിലേക്ക് എത്തി. പ്രത്യേകം സജ്ജീകരിച്ച കെഎസ്ആർടിസി ബസിൽ നിന്ന് നേതാക്കൾ മൃതശരീരം വീട്ടിനുള്ളിലെ ഹാളിലേക്ക് മാറ്റി.

ഉച്ചവരെ പാലയിൽ കരിങ്ങോഴക്കൽ വീട്ടിൽ കെ എം മാണിയുടെ പൊതുദർശനം നടക്കും. രണ്ട് മണി മുതല്‍ സംസ്കാര ശ്രുശൂഷകള്‍ ആരംഭിക്കും. വൈകിട്ട് മൂന്നിന് പാലാ കത്തീഡ്രൽ പള്ളിയിലാണ് സംസ്കാരം. കരിങ്ങോഴക്കൽ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ ദൂരെയാണ് പാലാ കത്തീഡ്രൽ പള്ളി. 

എഐസിസി സെക്രട്ടറി ഉമ്മൻ ചാണ്ടി അടക്കമുള്ള യുഡിഎഫ് നേതാക്കൾ മുഴുവൻ സമയവും പൊതുദർശനത്തിലും സംസ്കാരശുശ്രൂഷകളിലും പങ്കെടുക്കും.

രാത്രി ഏറെ വൈകിയാണ് കെഎം മാണിയുടെ മൃതദേഹം തിരുനക്കര മൈതാനത്ത് എത്തിച്ചത്.  ഊണും ഉറക്കവും ഒഴി‌ഞ്ഞ് കാത്തിരുന്ന  ആളുകൾ കെ എം മാണിക്ക് അന്ത്യാഞ്ജലി അർപ്പിച്ചു.  

കേരള കോൺഗ്രസിന്റെ പിറവിയും പിളർപ്പും അടക്കം കെ.എം മാണിയുടെ രാഷ്ട്രീയ ജീവിതത്തിലെ സുപ്രധാന തീരുമാനങ്ങൾക്ക് സാക്ഷിയായ കോട്ടയം നഗരവും തിരുനക്കര മൈതാനവും അത്രമേൽ വൈകാരികമായാണ് മാണിസാറിനെ യാത്രയാക്കിയത്. 

Related Post

ജസ്‌നയുടെ തിരോധാനം വഴിത്തിരിവിലേക്ക്: വീടിന്റെ തറപൊളിച്ചു നോക്കാന്‍ പോലീസിന് ഫോണ്‍കോള്‍ സന്ദേശം

Posted by - Jun 25, 2018, 08:27 am IST 0
പത്തനംതിട്ട: ജസ്‌നയുടെ തിരോധാനം വഴിത്തിരിവിലേക്ക്. കാണാതായ പെണ്‍കുട്ടി ജസ്‌നയ്ക്കായുള്ള തിരിച്ചില്‍ ഊര്‍ജ്ജിതമായി തുടരുന്നതിനിടയില്‍ പിതാവ് നിര്‍മ്മിക്കുന്ന വീടിന്റെ തറ പൊളിച്ച്‌ പരിശോധിക്കണമെന്ന് അന്വേഷണ സംഘത്തിന് അയര്‍ലന്റില്‍ നിന്നും…

ഗുരുവായൂരില്‍ പൊലീസ് വാഹനത്തിന് നേരെ ആക്രമണം; മഹിളാമോര്‍ച്ചാ നേതാവ് സി.നിവേദിത ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

Posted by - Jan 5, 2019, 03:23 pm IST 0
തൃശൂര്‍: ഗുരുവായൂരില്‍ പൊലീസ് വാഹനത്തിന് നേരെ ആക്രമണം. മഹിളാമോര്‍ച്ചാ നേതാവ് സി.നിവേദിത ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം ഹര്‍ത്താലില്‍ പൊലീസിനെ ആക്രമിച്ച അഞ്ച്…

ഐസിയുവിൽ കൂട്ടമാനഭംഗം ; നാലുപേർക്ക് എതിരെ കേസ്

Posted by - Mar 28, 2019, 06:49 pm IST 0
മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ സ്വകാര്യ നഴ്സിങ് ഹോമിലെ ഐസിയുവിൽ ചികിത്സയിലായ 29കാരിയെ ആശുപത്രി ജീവനക്കാർ കൂട്ടമാനഭംഗത്തിന് ഇരയാക്കി. നാല് പുരുഷൻമാരും സ്ത്രീയും ഉൾപ്പെട്ട സംഭവത്തിൽ ഡോക്ടറടക്കം മൂന്നു…

ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹത

Posted by - Nov 23, 2018, 11:26 am IST 0
തിരുവനന്തപുരം: വയലിനിസ്‌റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി അദ്ദേഹത്തിന്റെ കുടുംബം രംഗത്ത്. ഇതുസംബന്ധിച്ച്‌ ബാലഭാസ്‌കറിന്റെ അച്ഛന്‍ ഡി.ജി.പിയ്‌ക്ക് പരാതി നല്‍കി. പാലക്കാട്ടെ ഒരു ആയുര്‍വേദ ആശുപത്രിയുമായി മകന്…

നിരോധനാജ്ഞ ഡിസംബര്‍ നാലു വരെ നീട്ടി

Posted by - Dec 1, 2018, 08:58 am IST 0
ശബരിമല: നിരോധനാജ്ഞ ഡിസംബര്‍ നാലു വരെ നീട്ടി. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞ നവംബര്‍ 30ന് അര്‍ധരാത്രി മുതല്‍ ഡിസംബര്‍ നാലിന് അര്‍ധരാത്രി വരെ…

Leave a comment