ബ്യൂട്ടിപാർലർ വെടിവയ്പ്പ് കേസ് ; ക്വട്ടേഷൻ 30,000 രൂപയ്ക്ക്

156 0

കൊച്ചി: ബ്യൂട്ടിപാർലർ വെടിവയ്പ്പ് കേസിലെ ക്വട്ടേഷൻ 30,000 രൂപയ്ക്ക്. കേസിൽ അറസ്റ്റിലായ ബിലാലിനും വിപിനുമായാണ് പണം നൽകിയത്. 

കുപ്രസിദ്ധ കുറ്റവാളി രവി പൂജാരിയുടെ കാസർഗോട്ടെ സംഘമാണ് ക്വട്ടേഷന് പണം നൽകിയത്. എറണാകുളം സ്വദേശികളായ ബിലാലിനെയും വിപിനെയും വ്യാഴാഴ്ചയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തത്. ഇവരാണ് വെടിയുതിർത്തതെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. ഇവർക്കെതിരെ മുൻപും കേസുകളുണ്ടായിരുന്നു.

 കൃത്യത്തിന് ഉപയോഗിച്ച തോക്കും ഇവരുടെ പക്കൽ നിന്ന് കണ്ടെടുത്തു. കൊല്ലം അഞ്ചൽ സ്വദേശിയായ ഡോക്ടർക്കും കൃത്യത്തിൽ പങ്കുണ്ടെന്നാണ് സൂചന.

രണ്ടുമാസം മുമ്പാണ് നടി ലീന മരിയ പോളിന്‍റെ പനമ്പള്ളി നഗറിലെ ബ്യൂട്ടി പാർലർ ആക്രമിച്ചത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം ഡോക്ടറുടെ സ്വന്തം വീട്ടിലും കാഞ്ഞങ്ങാട്ടുള്ള ഭാര്യ വീട്ടിലും ക്രൈംബ്രാഞ്ച് പരിശോധന നടത്തിയിരുന്നു. 

Related Post

കെവിന്റെ കൊലപാതക കേസിലെ കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

Posted by - Jun 4, 2018, 11:08 am IST 0
തിരുവനന്തപുരം: കെവിന്റെ കൊലപാതക കേസിലെ കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലെ ചര്‍ച്ചയ്ക്കിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കേസില്‍ അനാവശ്യ രാഷ്ട്രീയ നിലപാട് കൊണ്ടുവരേണ്ടതില്ല.…

നവജാതശിശുവിനെതിരായ വര്‍ഗീയ പരാമര്‍ശ പോസ്റ്റ് : യുവാവ് അറസ്റ്റില്‍

Posted by - Apr 19, 2019, 11:45 am IST 0
കൊച്ചി: മംഗലാപുരത്ത് നിന്ന് നവജാത ശിശുവിനെ ചികിത്സയ്ക്കായി എറണാകുളത്തേക്ക് കൊണ്ടുവന്ന സംഭവത്തിൽ മത സ്പര്‍ദ്ധ ഉണ്ടാക്കും വിധം ഫെയ്സ്‌ബുക്ക് പോസ്റ്റിട്ട യുവാവിനെ അറസ്റ്റ് ചെയ്തു. ബിനിൽ സോമസുന്ദരത്തെ…

സംസ്ഥാനത്ത് കോംഗോ പനി

Posted by - Dec 3, 2018, 05:42 pm IST 0
തൃശ്ശൂര്‍: സംസ്ഥാനത്ത് കോംഗോ പനി ബാധിച്ച്‌ ഒരാള്‍ ചികില്‍സയില്‍. വിദേശത്തു നിന്നും അവധിക്ക് നാട്ടിലെത്തിയ മലപ്പുറം സ്വദേശിക്കാണ് പനി റിപ്പോര്‍ട്ട് ചെയ്തത്. ഇദ്ദേഹം തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍…

സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഇന്ന് പ്രവൃത്തിദിവസം

Posted by - Oct 27, 2018, 08:26 am IST 0
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഇന്ന് പ്രവൃത്തിദിവസം ആയിരിക്കും. പ്രാദേശികമായി അവധി നല്‍കിയിട്ടുണ്ടെങ്കില്‍ അത് തുടരുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. കനത്തമഴയും പ്രളയവും മൂലം സംസ്ഥാനത്തെ സ്‌കൂളുകളില്‍ നിരവധി…

Leave a comment