ന്യൂയോര്‍ക്ക്: സോഷ്യല്‍ മീഡിയയിലെ ജനപ്രിയ നേതാക്കളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒന്നാം സ്ഥാനം. യു എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപാണ് രണ്ടാം സ്ഥാനത്ത്.
മോദിയുടെ വ്യക്തിഗത ഫേസ്ബുക്ക് പേജില്‍ 4കോടി 35 ലക്ഷവും പിഎംഒ ഓഫീസ് എന്ന ഔദ്യോഗിക പേജില്‍ 1 കോടി 37 ലക്ഷം ലൈക്കുകളുമാണുള്ളത്. ഫേസ്ബുക്കിന്‍റെ ടിപ്ലോമസി പഠനത്തിന്‍റെ ഭാഗമായി പ്രസിദ്ധീകരിച്ച 2019 വേള്‍ഡ് ലീഡേര്‍സ് ഓഫ് ഫേസ്ബുക്ക് എന്ന ലിസ്റ്റിലാണ് വിവരങ്ങള്‍ ഉള്ളത്.
സമൂഹ മാധ്യമങ്ങള്‍ തെരെഞ്ഞെടുത്ത നേതാക്കളുടെ വിവരങ്ങള്‍ വ്യാഴാഴ്ചയാണ് പുറത്തുവിട്ടത്.
ജനപ്രിയ നേതാക്കളില്‍ രണ്ടാമതെത്തിയ ഡൊണാള്‍ഡ് ട്രംപിന്‍റെ ഫേസ്ബുക്ക് പേജില്‍ 2കോടി 30 ലക്ഷം ലൈക്കുകളുണ്ട്. 1 കോടി 69 ലക്ഷം ലൈക്കുകള്‍ ഉള്ള ജോര്‍ദാന്‍ രാജ്ഞി റാണിയ ആണ് മൂന്നാം സ്ഥാനത്ത്.
ബ്രസീലിന്‍റെ പുതിയ പ്രസിഡന്‍റ് ജെയ്ര്‍ ബൊല്‍സൊനാരോ ആണ് ഫേസ്ബുക്കില്‍ ഏറ്റവും ആക്ടീവ് ആയ നേതാവ്. കഴിഞ്ഞ ജനുവരിയില്‍ ബ്രസീലിയന്‍ പ്രസിഡന്‍റായി സ്ഥാനം ഏറ്റെടുത്ത ജെയ്ര്‍ ബൊല്‍സൊനാരോയുടെ ഫേസ്ബുക്കിലെഎന്‍ഗേജ്മെന്‍റ് 1.45 കോടിയോളം വരും.
ട്രംപിന്‍റെ അക്കൗണ്ടില്‍ പോലും ഇത് 0.84 കോടി മാത്രമാണ്.