ദില്ലി: നെറ്റ്ഫ്ലിക്സിനെ പിന്തള്ളി ഏറ്റവും കൂടുതല്‍ പണമുണ്ടാക്കുന്ന ആപ്പായി ഡേറ്റിംഗ് ആപ്പ് ടിന്‍റര്‍. നോണ്‍ ഗെയിമിംഗ് വിഭാഗത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ വീഡിയോ സ്ട്രീമിംഗ് ആപ്പുകളില്‍ ഒന്നായ നെറ്റ്ഫ്ലിക്സിനെ ഡേറ്റിംഗ് ആപ്പ് പിന്തള്ളിയത്.
ആപ്പിള്‍ ആപ്പ് സ്റ്റോറിലും, ഗൂഗിള്‍ പ്ലേ സ്റ്റോറിലും ലഭിക്കുന്ന ആപ്പിന്‍റെ വരുമാനം 260.7 മില്യണ്‍ അമേരിക്കന്‍ ഡോളറാണ്. നെറ്റ്ഫ്ലിക്സിന്‍റെത് 216.3 മില്ല്യണ്‍ അമേരിക്കന്‍ ഡോളറാണ്. ഇത് 2019 ലെ മാര്‍ച്ച് മാസത്തില്‍ അവസാനിച്ച സാമ്പത്തിക പാദത്തിലെ കണക്കാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ആപ്പ് ഇന്‍റലജന്‍സ് ഫ്രൈം ടവര്‍ ആണ് കണക്ക് പുറത്തുവിട്ടത്. ടിന്‍ററിന് 2019 ലെ ആദ്യപാദത്തില്‍ വരുമാനത്തില്‍ 42 ശതമാനം വളര്‍ച്ച ഉണ്ടായി എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. അതേ സമയം നെറ്റ് ഫ്ലിക്സിന്‍റെ വരുമാനം 15 ശതമാനം കുറയുകയും ചെയ്തു. അടുത്തിടെ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ടിന്‍റര്‍ ഗോള്‍ഡ് അടക്കമുള്ള പ്രത്യേക ഫീച്ചറുകള്‍ അവതരിപ്പിച്ചതാണ് ടിന്‍ററിന് തുണയായത് എന്നാണ് റിപ്പോര്‍ട്ട്.
ടിന്‍ററിന്‍റെ ഗോള്‍ഡ് സബ്സ്ക്രിപ്ഷന് ഇതുവരെ ആഗോളതലത്തില്‍ 3 ദശലക്ഷം ഉണ്ടെന്നാണ് കണക്ക്. ഇതില്‍ 1.7 ദശലക്ഷം ഉണ്ടായത് 2018 മാത്രമാണ്.
ഈ രണ്ട് ആപ്പുകള്‍ പുറമേ വരുമാനം ഉണ്ടാക്കുന്ന ആപ്പുകള്‍ Tencent Video, iQIYI, YouTube, Pandora, Kwai, LINE, LINE Manga, and Youku എന്നിവയാണ്. അടുത്തിടെ ഇവയില്‍ അവതരിപ്പിച്ച വീഡിയോ സര്‍വീസുകള്‍ ഈ ആപ്പുകളിലെ ഉപയോക്താവിന്‍റെ സ്ഥിരത ഉറപ്പുവരുത്തുന്നു എന്നാണ് റിപ്പോര്‍ട്ട്.
അതേ സമയം നോണ്‍ പെയ്ഡ് സോഷ്യല്‍ മീഡിയ ആപ്പുകളില്‍ വാട്ട്സ്ആപ്പ്, മെസഞ്ചര്‍, ടിക്ടോക്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നീ ആപ്പുകളാണ് ആദ്യ അഞ്ചില്‍. ഷെയര്‍ ഇറ്റ്, യൂട്യൂബ്, ലൈക്ക് വീഡിയോ, നെറ്റ്ഫ്ലിക്സ്, സ്നാപ്ചാറ്റ് എന്നിവയാണ് തൊട്ടുപിന്നില്‍.