പ്രധാനമന്ത്രിക്കെതിരെ പോസ്റ്റർ പ്രചാരണം; കർഷക കൂട്ടായ്മ പ്രവർത്തകർക്കെതിരെ കേസ്

159 0

കോഴിക്കോട്: പ്രധാനമന്ത്രിക്കെതിരെ പോസ്റ്റർ പ്രചാരണം നടത്തിയതിന് കർഷക കൂട്ടായ്മക്കെതിരെ കേസ്. പ്രധാനമന്ത്രി എത്തുന്ന ദിവസം പോസ്റ്റർ പതിച്ച് പ്രതിഷേധം സംഘടിപ്പിക്കാനെത്തിയ അഞ്ച് കിസാൻ മഹാസംഘ് പ്രവർത്തകരെ കോഴിക്കോട് കസബ പൊലീസ് 12 മണിക്കൂർ കരുതൽ തടങ്കലിൽ വച്ചു. രാത്രി 11.30 ന് IPC 15l പ്രകാരം കേസെടുത്ത് വിട്ടയച്ചു.

വിജയ് സങ്കൽപ്പ് റാലിയിൽ പങ്കെടുക്കാൻ കോഴിക്കോടെത്തിയ പ്രധാനമന്ത്രിക്കെതിരെയാണ് കിസാൻ മഹാസംഘ് പ്രവർത്തകർ  പോസ്റ്റർ പ്രചാരണം നടത്തിയത്. പിന്നീട് കേന്ദ്ര സർക്കാരിന്‍റെ കർഷക ദ്രോഹ നടപടികൾക്കെതിരെ പൊതു യോഗം സംഘടിപ്പിക്കാൻ തുടങ്ങുമ്പോൾ പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മുപ്പതിലധികം പ്രവർത്തകർ യോഗത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നതായി ഇവർ പറയുന്നു, അഞ്ച് പേരെയാണ് കസ്റ്റഡിയിൽ എടുത്തത്. പ്രധാനമന്ത്രിയുടെ പരിപാടി കഴിഞ്ഞ് രാത്രി ഏറെ വൈകി പ്രവർത്തകർക്ക് ജാമ്യം കിട്ടി. 

തീര്‍ത്തും സമാധാനപരമായും ജനാധിപത്യപരമായും ആശയ പ്രചരണം നടത്തിയ തങ്ങളെ ബലംപ്രയോഗിച്ചു പൊലീസുകാര്‍ പിടിച്ചു കൊണ്ടു പോവുകയായിരുന്നെന്ന് കര്‍ഷക സംഘടനാ പ്രവര്‍ത്തകന്‍ കെ വി ബിജു  പറഞ്ഞു

‘മോദി കര്‍ഷക ദ്രോഹി, 70000 കര്‍ഷകരുടെ ആത്മഹത്യയ്ക്ക് തെരഞ്ഞെടുപ്പില്‍ തിരിച്ചടി നല്‍കൂ’ എന്ന തലക്കെട്ടോടെ മോദി സര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ നയങ്ങളെയും വ്യാജ വാഗ്ദാനങ്ങളെയും തുറന്നു കാട്ടുന്ന നോട്ടീസായിരുന്നു കര്‍ഷക സംഘടനാ പ്രവര്‍ത്തകര്‍ വിതരണം ചെയ്തത്.

160 കർഷക സംഘടനകൾ ഒരുമിച്ച് 2016ലാണ് രാഷ്ട്രീയ കിസാൻ മഹാസംഘ് രൂപീകരിച്ചത്. രാജ്യം മുഴുവൻ പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ പ്രതിഷേധിക്കാനാണ് സംഘടനയുടെ തീരുമാനം.

Related Post

ആഭ്യന്തര കമ്പനികൾക്ക് കോർപറേറ്റ് നികുതിയിൽ ഇളവ് പ്രഖ്യാപിച്ചു 

Posted by - Sep 20, 2019, 03:07 pm IST 0
പനാജി : ആഭ്യന്തര കമ്പനികൾക്കും പ്രാദേശിക തലത്തിൽ പുതുതായി ആരംഭിച്ച മാനുഫാക്‌ചറിംഗ് കമ്പനികൾക്കും കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ കോർപ്പറേറ്റ് നികുതിയിൽ ഇളവ് പ്രഖ്യാപിച്ചു.   ജിഎസ്ടി കൗൺസിൽ…

ദില്ലിയില്‍ 3 എെ.എസ് ഭീകരര്‍ പിടിയില്‍

Posted by - Nov 25, 2018, 07:13 pm IST 0
ദില്ലി: മൂന്ന് ഇസ്ലാമിക്‌ സ്റ്റേറ്റ് ഭീകരരെ ദില്ലിയില്‍ പിടികൂടി. പിടികൂടിയ ഭീകരരില്‍ നിന്ന് നിരവധി ആയുധങ്ങളാണ് പോലീസ് കണ്ടെടുത്തത്. ഏകദേശം 250 ഓളം വരുന്ന ഭീകരര്‍ ജമ്മുകാശ്മീരിലേക്ക് നുഴഞ്ഞുകയറാന്‍…

മുഴുവന്‍ റഫാല്‍ വിമാനങ്ങളും 2022 ഏപ്രില്‍- മേയ് മാസത്തോടെ ലഭിക്കും- രാജ്‌നാഥ് സിങ്  

Posted by - Oct 9, 2019, 04:20 pm IST 0
ബോര്‍ഡിയോക്‌സ്: 18 റഫാല്‍ യുദ്ധവിമാനങ്ങള്‍ ഫ്രാന്‍സില്‍നിന്ന്    ഇന്ത്യക്ക്  2021 ഫെബ്രുവരിയോടെ  ലഭിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. 2022 ഏപ്രില്‍-മേയ് മാസത്തോടെ മുഴുവന്‍ റഫാല്‍ വിമാനങ്ങളും (36…

മൂന്ന് ബോഡോ തീവ്രവാദികളെ പോലീസ് അറസ്റ്റ് ചെയ്തു

Posted by - Nov 29, 2018, 12:45 pm IST 0
കൊച്ചി: കൊച്ചിയില്‍ നിന്ന് മൂന്ന് ബോഡോ തീവ്രവാദികളെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂരിലെ മണ്ണൂരില്‍ വെച്ചാണ് വ്യാജ പേരില്‍ കഴിയുകയായിരുന്ന ഇവരെ പോലീസ് അറസ്റ്റ് ചെയ്തയ്. അസം…

ശബരിമല നട ഇന്ന് തുറക്കും, സുരക്ഷ ശക്തം

Posted by - Nov 16, 2019, 10:41 am IST 0
പത്തനംതിട്ട :  മണ്ഡലകാല പൂജകൾക്കായി  ശബരിമല നട ഇന്ന് തുറക്കും. വൈകുന്നേരം അഞ്ച് മണിക്കാണ് നട ഭക്തർക്കായി തുറക്കുക. ശക്തമായ  സുരക്ഷ ഒരുക്കിയാണ് ഇത്തവണ ശബരിമല തീർത്ഥാടന…

Leave a comment