പത്തനംതിട്ട: പത്തനംതിട്ടയിൽ സിപിഎം വോട്ടുമറിക്കാൻ ശ്രമിക്കുന്നെന്ന ആരോപണവുമായി ബിജെപി സ്ഥാനാർഥി കെ. സുരേന്ദ്രൻ.
പത്തനംതിട്ടയിൽ തന്നെ പരാജയപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നീചമായ ശ്രമങ്ങൾ നടത്തുന്നു. ജാതി, മത ശക്തികളുമായി ചേർന്ന് യുഡിഎഫിന് വോട്ട് മറിക്കാൻ മുഖ്യമന്ത്രി ആസൂത്രിതശ്രമം നടത്തുന്നു. ഇത് സംബന്ധിച്ച കൃത്യമായ വിവരങ്ങളുണ്ട്. വെളിപ്പെടുത്തേണ്ട സമയത്ത് വെളിപ്പെടുത്തുമെന്ന് സുരേന്ദ്രൻ പറഞ്ഞു.
പത്തനംതിട്ടയിൽ ക്യാമ്പ് ചെയ്താണ് മുഖ്യമന്ത്രിയുടെ നീക്കങ്ങളെന്നും സുരേന്ദ്രൻ ആരോപിച്ചു.