മന്ത്രിയുടെ കർശന നിർദ്ദേശത്തെ തുടർന്ന് കുഞ്ഞിനെ അമൃത ആശുപത്രിയിൽ എത്തിച്ചു

125 0

തിരുവനന്തപുരം: മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ ഇൻസ്‌റ്റിറ്റ്യൂട്ടിലേക്ക് കൊണ്ടുവന്നിരുന്ന 15 ദിവസം പ്രായമായ കുട്ടിയെ എറണാകുളം അമൃതാ ആശുപത്രിയിൽ എത്തിച്ചു. കുഞ്ഞിന്റെ ചികിത്സാച്ചെലവുകളും സംസ്ഥാന സർക്കാർ ഏറ്റെടുത്തു. 

സർക്കാരിന്റെ ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തി മുഴുവൻ ചികിത്സാ ചെലവും സർക്കാർ വഹിക്കുമെന്നുമാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്. സമയം വൈകുമെന്നതിനാൽ കുഞ്ഞിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരേണ്ടെന്നും പകരം എറണാകുളം അമൃത ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. ഇവിടെ ബ്രിജേഷ്, കൃഷ്‌ണകുമാർ എന്നീ ഡോക‌്‌ടർമാർ കുഞ്ഞിനെ പരിശോധിക്കും.

15 ദിവസം പ്രായമായ കുഞ്ഞിനെ അമൃതയിലേക്ക് കൊണ്ടുപോകുന്നതിനെ എതിർത്ത് ചൈൽഡ് പ്രൊട്ടക്ഷൻ ടീം നിലപാടെടുത്തിരുന്നു. സർക്കാർ ചിലവിൽ അമൃത ആശുപത്രിയിൽ പ്രവേശിപ്പിക്കാനായിരുന്നു ആരോഗ്യ മന്ത്രിയുടെ നിർദ്ദേശം. കുട്ടിയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകണം എന്ന് ഇവർ വാശിപിടിച്ചു. എന്നാൽ കുഞ്ഞിന്റെ ജീവനാണ് തനിക്ക് ഏറ്റവും വിലയെന്ന് മന്ത്രി പറഞ്ഞു. ഒടുവിൽ മന്ത്രിയുടെ കർശന നിർദ്ദേശത്തിന് വഴങ്ങി കുഞ്ഞിനെ അമൃതയിലേക്ക് തന്നെ മാറ്റുകയായിരുന്നു.

ഇന്ന് രാവിലെ 11.15നാണ് ഹൃദയ സംബന്ധമായ രോഗമുള്ള 15 ദിവസം പ്രായമായ പെൺകുട്ടിയെയും കൊണ്ട് ആംബുലൻസ് പുറപ്പെട്ടത്. 

കാസർകോഡ് സ്വദേശികളായ സാനിയാ മിത്താഹ് ദമ്പതികളുടെ കുഞ്ഞാണ് വാഹനത്തിലുള്ളത്. തുടർന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ വിഷയത്തിൽ നേരിട്ട് ഇടപെടുകയും കുട്ടിയുടെ മാതാപിതാക്കളുമായി സംസാരിക്കുകയും ചെയ്‌തതിന്റെ അടിസ്ഥാനത്തിലാണ് കുഞ്ഞിനെ അമൃതയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. 

അമൃത ആശുപത്രിയിൽ ആരോഗ്യ മന്ത്രിയുടെ ഓഫീസ് ഇടപെട്ട് എല്ലാ സജ്ജീകരണങ്ങളും ഏർപ്പാടാക്കിയിട്ടുണ്ട്.

Related Post

മുനയ്ക്കല്‍ ബീച്ചില്‍ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി

Posted by - Apr 23, 2018, 08:51 am IST 0
തൃശൂര്‍: കൊടുങ്ങല്ലൂര്‍ അഴിക്കോട് മുനയ്ക്കല്‍ ബീച്ചില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി.  ഞായറാഴ്ച വൈകിട്ടുണ്ടായ കടല്‍ക്ഷോഭത്തില്‍ അശ്വിനിയെ കാണാതാകുകയായിരുന്നു. അശ്വിനിയെ ഒഴുക്കില്‍പ്പെട്ട് കാണാതാകുകയായിരുന്നു. ബീച്ച്‌ കാണാനെത്തിയപ്പോഴാണ് അശ്വതി…

ഡി.വൈ.എഫ്.ഐ കോണ്‍ഗ്രസ് സംഘര്‍ഷം: അഞ്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്ക് 

Posted by - Jul 3, 2018, 06:52 am IST 0
തിരുവനന്തപുരം: കാട്ടാക്കട അംബൂരിയില്‍ ഡി.വൈ.എഫ്.ഐ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്‌ച രാത്രി 7.30ഓടെയാണ് സംഭവം. പേരേക്കോണം സ്വദേഷി ഷിബു. അംബൂരി…

വേനൽമഴ ഏപ്രിൽ പകുതിയോടെ; സംസ്ഥാനത്ത് റെക്കോർഡ് താപനില

Posted by - Apr 1, 2019, 03:10 pm IST 0
കൊച്ചി: ഏപ്രിൽ മാസം പകുതിയോടെ സംസ്ഥാനത്ത് വേനൽമഴയെത്തുമെന്ന് കാലാവസ്ഥാ വിദഗ്ധർ. മൂന്ന് ദിവസത്തിനുള്ളിൽ ചിലയിടങ്ങളിൽ മഴ പെയ്യുമെന്നാണ് വിലയിരുത്തൽ.  അള്‍ട്രാവലയറ്റ് കിരണങ്ങളുടെ തോത് കൂടുന്നതാണ് നിലവിലെ അത്യുഷ്ണത്തിന്…

പമ്പയില്‍ കോളിഫോം ബാക്ടീരിയ വന്‍തോതില്‍ ഉയരുന്നതായി മലിനീകരണ നിയന്ത്രണ ബോര്‍ഡ്

Posted by - Dec 10, 2018, 10:18 pm IST 0
പത്തനംതിട്ട : പമ്പയില്‍ കോളിഫോം ബാക്ടീരിയ വന്‍തോതില്‍ ഉയരുന്നതായി മലിനീകരണ നിയന്ത്രണ ബോര്‍ഡ്. 23000 മില്ലി ഗ്രാമില്‍ മുകളിലാണ് കോളിഫോ ബാക്ടീരിയയുടെ അളവ് പമ്ബയില്‍ കണ്ടെത്തിയത്. കുളിക്കാനുള്ള…

മുംബൈ വിമാനത്താവളം അടച്ചു; ട്രെയിന്‍ ഗതാഗതം നിലച്ചു; അഞ്ചു ദിവസംകൂടി കനത്തമഴ തുടരുമെന്ന് മുന്നറിയിപ്പ്

Posted by - Jul 2, 2019, 10:14 am IST 0
മുംബൈ: മഹാരാഷ്ട്രയില്‍ രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴ വരുന്ന അഞ്ച് ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ  മുന്നറിയിപ്പ്. വരുന്ന ദിവസങ്ങളിലും മഴ ശക്തി പ്രാപിക്കുമെന്നാണ്…

Leave a comment